Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

245 അംഗ സഭയിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല; സംയുക്തസ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷത്തിന്റെ നീക്കം; വിശാല ഐക്യം ഊട്ടിയുറപ്പിക്കാൻ തൃണമൂൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും; പിജെ കുര്യന്റെ പിൻഗാമിയെ കണ്ടെത്താൻ ചർച്ച സജീവം; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് മോദിക്കും അമിത് ഷായ്ക്കും വെല്ലുവിളിയാകും

245 അംഗ സഭയിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല; സംയുക്തസ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷത്തിന്റെ നീക്കം; വിശാല ഐക്യം ഊട്ടിയുറപ്പിക്കാൻ തൃണമൂൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും; പിജെ കുര്യന്റെ പിൻഗാമിയെ കണ്ടെത്താൻ ചർച്ച സജീവം; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് മോദിക്കും അമിത് ഷായ്ക്കും വെല്ലുവിളിയാകും

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ വിശാല പ്രതിപക്ഷ സഖ്യമെത്തും. ഉപാധ്യക്ഷസ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സ്വന്തംനിലയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

തൃണമൂൽ കോൺഗ്രസിന്റെ സുഖേന്ദു ശേഖർ റോയിയെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. ബിജെപിക്കെതിരെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായി കൂടിയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതിപക്ഷപാർട്ടികൾ നോക്കിക്കാണുന്നത്. ഒരുമിച്ച് നിന്നാൽ പ്രതിപക്ഷത്തിന് ജയിക്കാവുന്ന ്സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ ഉടൻ അന്തിമ ചിത്രം തെളിയും. ബിജെപിയും സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാണ് സാധ്യത. എന്നാൽ സഖ്യകക്ഷികളിൽ പലരും നിസ്സഹകരണം തുടരുന്നത് ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.

പിജെ കുര്യൻ രാജ്യസഭാ എംപി സ്ഥാനം ഒഴിഞ്ഞതാണ് ഇതിന് കാരണം. പ്രതിപക്ഷത്ത് നിന്ന് സംയുക്ത സ്ഥാനാർത്ഥിയായി സുഖേന്ദുവിന്റെ പേര് പൊതുവേ പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ പറഞ്ഞു. ആരെ സ്ഥാനാർത്ഥിയായി തീരുമാനിച്ചാലും പ്രതിപക്ഷപാർട്ടികൾ പിന്തുണയ്ക്കുമെന്ന് ഉറപ്പു നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1969 മുതൽ 1977 വരെയുള്ള കാലത്ത് മാത്രമാണ് ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിന് ലഭിക്കാതിരുന്നിട്ടുള്ളത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി മത്സരം നടന്നത് 1992ലാണ്. 2012 മുതൽ കോൺഗ്രസിന്റെ പി.ജെ.കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷൻ. 245 അംഗ സഭയിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ച് ബിജെപിയെ തോൽപ്പിക്കാനുള്ള നീക്കം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊതു പ്രതിപക്ഷ മുന്നണിയെന്ന ആശയമാണ് രാഹുൽ ഗാന്ധിയുടെ മനസ്സിലുള്ളത്. ഇതിനായി പരമാവധി വിട്ടുവീഴ്ചയ്ക്ക് രാഹുൽ തയ്യാറാണ്. ഇതിന്റെ നേർചിത്രമാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് കാണുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കടുത്ത വെല്ലുവിളിയായി ഇത് മാറും. എൻഡിഎയിലെ പല കക്ഷികളും ബിജെപിക്ക് എതിരായി വോട്ട് ചെയ്യാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP