Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ നാറിയ അമ്മയുടെ ഭാരവാഹിത്വത്തിൽ തുടരുന്നത് ലാലേട്ടന്റെ ബ്രാൻഡ് വാല്യു കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ; ഈ അവസ്ഥയിൽ മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി തുടരരുതെന്ന് അഭ്യുദയകാംഷികളും നേതാക്കളും; രാജിവച്ച് മാനം രക്ഷിക്കാൻ ആലോചിക്കുമ്പോഴും താരസംഘടനയെ പ്രതിസന്ധിയിലാക്കാൻ മടി; ലാൽ രാജി വച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് ഭയന്ന് ലാലിനെ തടഞ്ഞ് മുകേഷും ഗണേശും

ആകെ നാറിയ അമ്മയുടെ ഭാരവാഹിത്വത്തിൽ തുടരുന്നത് ലാലേട്ടന്റെ ബ്രാൻഡ് വാല്യു കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ; ഈ അവസ്ഥയിൽ മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി തുടരരുതെന്ന് അഭ്യുദയകാംഷികളും നേതാക്കളും; രാജിവച്ച് മാനം രക്ഷിക്കാൻ ആലോചിക്കുമ്പോഴും താരസംഘടനയെ പ്രതിസന്ധിയിലാക്കാൻ മടി; ലാൽ രാജി വച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് ഭയന്ന് ലാലിനെ തടഞ്ഞ് മുകേഷും ഗണേശും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയുടെ അധ്യക്ഷനായി മോഹൻലാൽ സ്ഥാനം ഏറ്റത് നാല് ദിവസം മുമ്പാണ്. അതിന് മുമ്പ് തന്നെ രാജിയെ കുറിച്ച് സൂപ്പർ താരം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസും ദിലീപിന്റെ പ്രതിസ്ഥാനവും താര സംഘടനയെ വെട്ടിലാക്കുകയാണ്. ഇതിനിടെയാണ് ദിലീപിനെ അമ്മ തിരിച്ചെടുത്തത്. ഇതോടെ ചർച്ചകൾ കൈവിട്ടു പോയി. പീഡനക്കേസിലെ പ്രതിക്കൊപ്പമാണ് അമ്മയെ വിലയിരുത്തലെത്തി. ഇത് ആളിക്കത്തിച്ച് അക്രമത്തിനിരയായ നടിയും രാജിവച്ചു. ഇതിലൊന്നും കൃത്യമായ വിശദീകരണം നൽകാൻ മോഹൻലാലിന് കഴിഞ്ഞില്ല. രാഷ്ട്രീയ-സാസ്‌കാരിക നായകന്മാർ താരസംഘടനയെ വിമർശിക്കുമ്പോൾ അത് ചെന്ന് കൊള്ളുന്നത് ലാലിനാണ്. പീഡനക്കേസിലെ പ്രതിയെ മോഹൻലാൽ സംരക്ഷിക്കുന്നുവെന്ന ചർച്ചയാണ് സജീവമാകുന്നത്.

അതിനിടെ ഈ വിവാദം ലാലിന്റെ ബ്രാൻഡ് വാല്യു കുറയ്ക്കുമെന്ന ഭയം വ്യവസായ ലോകത്തിനുണ്ട്. ഏഷ്യാനെറ്റിന്റെ ബിഗ് ബ്രദറിലെ മുഖ്യ അവതാരകൻ മോഹൻലാലാണ്. ഈ പരിപാടിയുടെ റേറ്റിങ് കുറയുമോ എന്ന ആശങ്കയും സജീവം. അതുകൊണ്ട് തന്നെ അമ്മയുടെ അധ്യക്ഷ പദവി മോഹൻലാലിനോട് ഒഴിയണമെന്നാണ് ഒരു കൂട്ടം സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ അമ്മയുടെ പോക്ക് നിർണ്ണായക വഴികളിലൂടെയാണ്. ദിലീപ് ജയിലിൽ അടയ്ക്കപ്പെട്ടതോടെ കെട്ടുറപ്പ് തകർന്നു. പലരും പല വഴിക്കാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ ലാൽ എത്തിയത്. അതുകൊണ്ട് തന്നെ അമ്മയെ കൈവിടരുതെന്ന നിലപാടാണ് സിനിമയിലെ സുഹൃത്തുക്കൾ മോഹൻലാലിനോട് പറയുന്നത്. ഇതാണ് രാജി വയ്ക്കുന്നതിൽ നിന്നും ലാലിനെ തടയുന്നത്. ഇതിനൊപ്പം എംഎൽഎമാരായ കെബി ഗണേശ് കുമാറും മുകേഷും രാജി ഒഴിവാക്കാൻ സമ്മർദ്ദം ശക്തമാക്കുകയും ചെയ്യുന്നു.

കൊല്ലത്ത് നിന്നുള്ള എംഎൽഎയാണ് മുകേഷ്. പത്തനാപുരത്തിന്റെ പ്രതിനിധിയാണ് ഗണേശ്. ദിലീപിന് ഉറച്ച പിന്തുണ നൽകിയവരാണ് ഇരുവരും. പീഡനക്കേസിലെ പ്രതിയെ എംഎൽഎമാർ പിന്തുണയ്ക്കുന്നതിൽ ഇടത് മുന്നണിയിൽ പോലും പ്രതിഷേധം ശക്തമാണ്. മോഹൻലാൽ രാജിവച്ചാൽ എംഎൽഎമാർ കൂടുതൽ പ്രശ്‌നത്തിലാകും. എംഎൽഎ സ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് മോഹൻലാൽ രാജിവയ്ക്കരുതെന്ന് ഗണേശ് കുമാറും മുകേഷും നിർബന്ധം പിടിക്കുന്നത്. ഇതിനൊപ്പം അമ്മയെ ഉപേക്ഷിച്ച് പോകരുതെന്ന സമ്മർദ്ദം സിനിമാക്കാരും മോഹൻലാലിൽ ശക്തമാക്കുകയാണ്. അതുകൊണ്ട് മാത്രമാണ് മോഹൻലാൽ രാജി വയ്ക്കാതിരിക്കുന്നത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച നടിമാർക്കു പിന്തുണയുമായി വി എസ് അച്യുതാന്ദൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

അതിനു പിന്നാലെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. നടിമാർ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചതു അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. അമ്മ എന്ന സംഘടനയുടെ നിലപാടുകൾക്കെതിരെ പത്തു വർഷം മുമ്പ് പ്രതിഷേധിച്ച വ്യക്തിയാണ് താൻ. തിലകനെതിരായ വിലക്കിനെതിരെ നിന്നു തിലകന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തുവെന്നും, അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജി വെച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ലെന്നും ഇത് അവരുടെ സംഘടനയുടെ ആഭ്യന്തര പ്രശഎനം മാത്രമാണെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മോഹൻലാൽ രാജിവച്ചാൽ വിഷയം രാഷ്ട്രീയമായി കോൺഗ്രസും ബിജെപിയും ചർച്ചയാക്കും. ഇത് മുകേഷിനും ഗണേശിനും വിനയാവുകയും ചെയ്യും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് അടുത്ത സഹപ്രവർത്തകരായ മുകേഷിനേയും ഗണേശിനേയും രക്ഷിക്കാൻ വേണ്ടി മോഹൻലാൽ അധ്യക്ഷനായി തുടരുന്നത്.

അതേസമയം നടിമാർ ഉന്നയിച്ച വിഷയങ്ങളിൽ ഇടതുമുന്നണി രാഷ്ട്രീയമായി തന്നെ ഇടപെടണമെന്ന് വി.ടി. ബൽറാം എംഎൽഎ പറഞ്ഞു. അമ്മയുടെ പുതിയ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനേയും ജനപ്രതിനിധികളാക്കിയ രപസ്താനമെന്ന നിലയിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയമായി തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണെന്ന് ചുണ്ടിക്കാട്ടിക്കൊണ്ടാണ് വി.ടി. ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. അമ്മ'യുടെ പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരേയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിനേയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിലെ 'ഇടതുപക്ഷ' ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആർജ്ജവമുള്ള ഈ സ്ത്രീകൾ ചോദിക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് ഇത്തരം ചോദ്യങ്ങളുയരുന്നതും ഗണേശിനേയും മുകേഷിനേയും അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ രാജിവയ്ക്കാൻ സമ്മതിക്കാത്തെന്നാണ് സൂചന.

ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി സംസ്ഥാന വനിതാ കമ്മിഷൻ രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി ജി സുധാകരനും അതിരൂക്ഷമായി 'അമ്മ'യെ വിമർശിച്ചു. അമ്മയിൽ നിന്ന് രാജിവച്ച നടിമാർ അഭിമാനം ഉള്ളവരാണെന്നാണ് സുധാകരന്റെ പ്രതികരണം. പണം ഉണ്ടെന്ന് കരുതി എന്തുമാവാമെന്ന് ആരും കരുതേണ്ടെന്നും സുധകരൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തത് ഉചിതമായില്ലെന്ന് കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. നാല് നടിമാർ രാജിവച്ചത് സംബന്ധിച്ച് അമ്മ നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ലഫ്റ്റനന്റ് കേണൽ പദവിയിൽ ഇരിക്കുന്ന മോഹൻലാലിനെ പോലുള്ളവരിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല. വിഷയം കൂടുതൽ അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നു. സംഘടനയുടെ തലപ്പത്തുള്ളവർ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു. ഇതോടെ മോഹൻലാൽ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് അമ്മയുടെ സ്ഥാനങ്ങൾ മമ്മൂട്ടി വേണ്ടെന്ന് വച്ചതും. നിലവിൽ എല്ലാ വിഷയങ്ങൾക്കും മോഹൻലാൽ മറപടി പറയേണ്ട അവസ്ഥ. സാസ്‌കാരിക നായകരും തീരുമാനം എടുത്തതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഉയർത്തി മോഹൻലാലിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുകൊണ്ടാണ് രാജിയെന്ന മാനസികാവസ്ഥയിലേക്ക് സൂപ്പർ താരമെത്തിയത്. എന്നാൽ വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങി സ്ഥാനം ഒഴിയാനും കഴിയുന്നില്ല. രാജിവച്ചാൽ അമ്മ തന്നെ തകരുമെന്നാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗവും ലാലിനെ അറിയിക്കുന്നത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നു പുറത്താക്കിയ നടൻ ദിലീപിനെ കേസ് തീരും മുൻപു തിരിച്ചെടുത്ത നടപടിയെ തുടർന്നാണു ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ എന്നിവർ അമ്മയിൽ നിന്ന് രാജിവച്ചത്. നടിയെ ആക്രമിച്ച പശ്ചാത്തലത്തിൽ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെ (ഡബ്ല്യുസിസി) പ്രതിനിധീകരിക്കുന്ന ഇവരുടെ രാജി നേതൃത്വത്തെ സമ്മർദത്തിലാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. വിശദീകരണം തേടാതെ പുറത്താക്കിയതു ശരിയല്ലെന്ന ന്യായം പറഞ്ഞായിരുന്നു തീരുമാനം. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണു നടിമാർ രാജി പരസ്യമാക്കിയത്.

തിരുത്താൻ ഈ രാജി 'സ്ത്രീ സൗഹാർദ തൊഴിലിടമായി സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും അമ്മ നടത്തിയിട്ടില്ല. ഡബ്ല്യുസിസി അതിനായി നടത്തിയ ശ്രമങ്ങളെ പരിഹസിക്കുകയാണു ചെയ്തത്. കുറ്റാരോപിതനായ നടനെ പിന്തുണയ്ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ജനറൽ ബോഡിയിൽ അജൻഡയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചയ്‌ക്കെടുത്തു നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചതു ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളിൽ ചിലരുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്നാശിക്കുന്നു'- നടിമാർ സംയുക്ത പ്രസ്താനവയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP