Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറുമാസത്തിനിടെ ലണ്ടനിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറിയത് 3.36.000 പേർ; വീടുവിലയും ജീവൽഭയവും മൂലം ലണ്ടൻ വിട്ടോടുന്നവർ പെരുകുന്നു; കുടിയിറങ്ങുന്നതിൽ മുമ്പന്മാർ മലയാളികൾ

ആറുമാസത്തിനിടെ ലണ്ടനിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറിയത് 3.36.000 പേർ; വീടുവിലയും ജീവൽഭയവും മൂലം ലണ്ടൻ വിട്ടോടുന്നവർ പെരുകുന്നു; കുടിയിറങ്ങുന്നതിൽ മുമ്പന്മാർ മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് പൗരത്വം, ലണ്ടനിലൊരു വീട്...യുകെയിലേക്ക് കുടിയേറുന്നവരുടെ മനസ്സിൽ എക്കാലത്തും പച്ചപിടിച്ചുനിന്ന സപ്‌നങ്ങൾ ഇവയായിരുന്നു. എന്നാൽ, ഇന്ന് ലണ്ടൻ ജീവിതം പലർക്കും പേടിപ്പെടുത്തുന്ന അനുഭവമായി മാറുകയാണ്. വർധിച്ചുവരുന്ന വീടുവില സാധാരണക്കാരന് ലണ്ടൻ ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ഓരോ ദിവസവും പെരുകുന്ന കുറ്റകൃത്യങ്ങൾ ലണ്ടനെ അൽപംപോലും സുരക്ഷിതമല്ലാതാക്കുക കൂടി ചെയ്തതോടെ, ലണ്ടനിൽനിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ഏറിവരികയാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബ്രിട്ടനിലെ മറ്റേത് നഗരങ്ങളെക്കാളും കൂടുതൽ പേർ കുടിയിറങ്ങിയത് ലണ്ടനിൽനിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2017-ലെ കണക്കുപ്രകാരം, ആറുമാസത്തിനിടെ 3,36,000 പേർ ലണ്ടൻ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറി. ഇക്കാലയളവിൽ ലണ്ടനിലേക്ക് എത്തിയവരുടെ എണ്ണം 2,29,000 ആണ്. വിദ്യാർത്ഥികളായും ജോലി തേടിയുമെത്തുന്നവരാണ് ലണ്ടനിലേക്ക് എത്തുന്നവരിലേറെയും. 20 മുതൽ 29 വരെ പ്രായമുള്ള 31,000 പേർ ഇക്കാലയളവിൽ തലസ്ഥാന നഗരത്തിലെത്തി.

ലണ്ടൻ വിട്ടുപോകുന്നവരിലേറെയും ചേക്കേറുന്നത് ബ്രിറ്റനിലേക്കും മറ്റ് കൗണ്ടികളിലേക്കുമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 6.6 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കുശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിൽ വൻതോതിലുള്ള കുറവുവന്നതാണ് ജനസംഖ്യ മെല്ലെ വർധിക്കാനിടയാക്കിയത്. മുൻവർഷത്തെക്കാൾ 0.6 ശതമാനം വർധനമാത്രമാണ് ജനസംഖ്യയിലുണ്ടടായത്. 2004-നുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വീടുവിലയിലുണ്ടായ വർധനയും ഭാരിച്ച ജീവിതച്ചെലവുമാണ് ലണ്ടനെ ഉപേക്ഷിക്കാൻ മലയാളികളടക്കമുള്ള കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്. ജനസംഖ്യയിൽ ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ ചലനമുണ്ടായതും ലണ്ടനിലാണ്. മുൻവർഷം 1.19 ശതമാനം വർധനയുണ്ടായപ്പോൾ 2017-ലെ വർധന 0.63 ശതമാനത്തിന്റേതുമാത്രമായിരുന്നു. നെറ്റ് ഇമിഗ്രേഷൻ നിരക്ക് കുറഞ്ഞതാണ് ഇതിനൊരു പ്രധാനകാരണമെന്നും കണക്കുകൾ പറയുന്നു.

2004-നുശേഷം നെറ്റ് ഇമിഗ്രേഷനിൽ ഉണ്ടായ കുറവാണ് ജനസംഖ്യയിൽ വൻതോതിൽ കുറവ് വരുത്തിയതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിലെ നീൽ പാർക്ക് പറയുന്നു. ജനനനിരക്ക് കുറഞ്ഞതും ഒരു കാരണമായി. ബ്രിട്ടനിലെ ജനസംഖ്യയിൽ 18 ശതമാനത്തിലേറെയും 65 വയസ്സിനുമേൽ പ്രായമുള്ളവരാണ്. ഇതും ജനസംഖ്യാവർധന പിടിച്ചുനിർത്താൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബ്രെക്‌സിറ്റാണ് കുടിയേറ്റം കുറയാനുള്ള പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ പെരുകിയതും ലണ്ടനെ കൈവിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം മാത്രം 60-ഓളം പേരാണ് കത്തിക്കുത്തിലും വെടിവെപ്പിലുമായി മരിച്ചത്. അനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസേന കുറ്റകൃത്യങ്ങൾ പെരുതിയതോടെ, ലണ്ടൻ ജീവിക്കാൻ സുരക്ഷിതമല്ലെന്ന ആശങ്ക പടരുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP