Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധവുമായി കന്നഡ താരസംഘടനകളും; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മേഘ്നാ രാജ് ഉൾപ്പെടെ കൂടുതൽ നടിമാരും സിനിമാ പ്രവർത്തകരും രംഗത്ത്; ദിലീപിനെ സംഘടനയിൽ തിരികെയെത്തിക്കാൻ മാസങ്ങൾക്ക് മുമ്പേതന്നെ എഎംഎംഎ തീരുമാനിച്ചതായ വിവരങ്ങളും പുറത്ത്; ഇരയ്ക്കൊപ്പം എന്ന് ലാൽ ആവർത്തിക്കുമ്പോഴും ബലാത്സംഗ കേസ് പ്രതിയെ പിന്തുണയ്ക്കാൻ കൃത്യമായ തിരക്കഥ തയ്യാറാക്കിയെന്ന് സംഘടനാ റിപ്പോർട്ടിൽ വ്യക്തം

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധവുമായി കന്നഡ താരസംഘടനകളും; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മേഘ്നാ രാജ് ഉൾപ്പെടെ കൂടുതൽ നടിമാരും സിനിമാ പ്രവർത്തകരും രംഗത്ത്; ദിലീപിനെ സംഘടനയിൽ തിരികെയെത്തിക്കാൻ മാസങ്ങൾക്ക് മുമ്പേതന്നെ എഎംഎംഎ തീരുമാനിച്ചതായ വിവരങ്ങളും പുറത്ത്; ഇരയ്ക്കൊപ്പം എന്ന് ലാൽ ആവർത്തിക്കുമ്പോഴും ബലാത്സംഗ കേസ് പ്രതിയെ പിന്തുണയ്ക്കാൻ കൃത്യമായ തിരക്കഥ തയ്യാറാക്കിയെന്ന് സംഘടനാ റിപ്പോർട്ടിൽ വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ എഎംഎംഎ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലും വ്യാപകമാകുന്നു. എഎംഎംഎയുടെ നടപടി തെറ്റായെന്ന് വ്യക്തമാക്കി സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കന്നഡ സിനിമാ താരങ്ങളുടെ സംഘടനകൾ കത്തയച്ചു.

അമ്പതുപേർ ഒപ്പിട്ട കത്താണ് കന്നഡ സിനിമാ പ്രവർത്തകരുടെ സംഘടനകളായ കെഎഫ്‌ഐയും എഫ്‌ഐആറും ചേർന്ന് അയച്ചിട്ടുള്ളത്. നടി മേഘ്‌നാരാജ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരാണ് പ്രതിഷേധവുമായി കത്തയച്ചത്.ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ മലയാള സിനിമാ ലോകത്തെ നടന്മാരും സിനിമാ പ്രവർത്തകരുമായ നൂറുപേർ ഒപ്പിട്ട കത്ത് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കന്നഡ താരങ്ങളും സമാനമായ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ഇതോടെ താരസംഘടനയുടെ നടപടി വലിയ വിമർശനമാണ് നേരിടുന്നത്.

കേസ് നിലനിൽക്കെ ദിലീപിനെ തിരിച്ചെടുക്കാൻ പാടില്ലായിരുന്നെന്ന് ഇടവേള ബാബുവിന് അയച്ച കത്തിൽ കന്നഡ താരങ്ങൾ വ്യക്തമാക്കുന്നത്. 50ഓളം താരങ്ങളാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് കേരളത്തിൽ അവസരങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ദിലീപ് ഇത്തരത്തിൽ പലരുടേയും അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന വിമർശനവും ആക്രമിക്കപ്പെട്ട നടിയും മറ്റു നടിമാരുമെല്ലാം ഉന്നയിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ച സമയത്ത് കന്നഡയിൽ അവസരങ്ങൾ കിട്ടിയതോടെ നടി അവിടെ തിളങ്ങുകയും ചെയ്തു. കന്നഡ സിനിമാ ലോകത്ത് പ്രശസ്തയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ ഇവിടെ താരസംഘടന തിരിച്ചെടുത്തത് അവിടെയും വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിലാണ് നടിക്കൊപ്പം എന്ന നിലപാട് ഉറപ്പിച്ച് കന്നഡ താരസംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം, അതിനിടെ ദിലീപിനെ പുറത്താക്കിയ നടപടി ഒരുവർഷം മുമ്പുതന്നെ താരസംഘടന മരവിപ്പിച്ചിരുന്നതായ വിവരവും പുറത്തുവന്നു. സംഘടനാ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായാണ് സൂചനകൾ. താരത്തെ പുറത്താക്കിയ നടപടി ചട്ടങ്ങൾ പാലിച്ച് അല്ലായിരുന്നു എന്നും അതിനാലാണ് പുറത്താക്കിയ നടപടി റദ്ദാക്കിയതെന്നുമായിരുന്നു ഇതേപ്പറ്റി താരസംഘടന നൽകിയ വിശദീകരണം. എന്നാൽ അങ്ങനെയല്ലായിരുന്നു എന്നും ഇപ്പോൾ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുമ്പേതന്നെ ആലോചിച്ചുറപ്പിച്ച അജണ്ടയായിരുന്നുവെന്നും ഉള്ള വിവരമാണ് പുറത്തുവരുന്നത്.

നടപടി പുനപരിശോധിക്കാൻ നേരത്തെ തന്നെ ജനറൽ ബോഡി യോഗത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർ നടപടികൾ ജനറൽ ബോഡി യോഗത്തിന് വിട്ടതാകട്ടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗവുമാണ്. അതിനാൽ ഇതെല്ലാം ആലോചിച്ചുറപ്പിച്ച കരുനീക്കം തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സംഘടനാ റിപ്പോർട്ട്്. ഇത്തരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടതന്നെയാണ് അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് നടിയെ അനുകൂലിക്കുന്നവരെ മാറ്റുകയും ദിലീപിനെ പിന്തുണയ്ക്കുന്നവരെ എത്തിക്കുകയും ചെയ്തതിലൂടെ നടപ്പാക്കിയതെന്നും ഇതോടെ വ്യക്തമാകുന്നു. അവൾക്കൊപ്പമാണെന്നും ഇരയ്‌ക്കൊപ്പംതന്നെയാണ് പിന്തുണയെന്നുമെല്ലാം പ്രസിഡന്റ് പദവി ഏറ്റെടുത്ത മോഹൻലാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയെങ്കിലും നടി ഊർമ്മിള ഉണ്ണിയെക്കൊണ്ട് വിഷയം ഉന്നയിപ്പിച്ചതും പിന്നീട് ദിലീപിനെ തിരിച്ചെടുക്കാൻ സാഹചര്യം സൃഷ്ടിച്ചതുമെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ തിരക്കഥ തന്നെയെന്ന് ഇതോടെ ഉറപ്പാകുന്നു.

ഏതായാലും വിഷയത്തിൽ ദിവസം ചെല്ലുന്തോറും പ്രതിഷേധം വ്യാപകമാകുകയാണ്. വിഷയം ചർച്ചചെയ്യാൻ എക്‌സിക്യുട്ടീവ് യോഗം വിളിക്കുമെന്നാണ് ഇടവേള ബാബു വ്യക്തമാക്കിയതെങ്കിലും ഇതെല്ലാം പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാൻ നടത്തുന്ന നീക്കം മാത്രമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ പേർ താരസംഘടനയുടെ നിലപാടിനെതിരെ രംഗത്തുവരികയും ചെയ്തു. ഇന്ന് 14 നടിമാരും താരസംഘടനയ്ക്ക് എതിരെ വന്നിരുന്നു. എന്തുകൊണ്ട് ഞങ്ങൾ അംഗത്വം എടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടിയ്‌ക്കൊപ്പമാണെന്ന പ്രഖ്യാപനം നടത്തിയത്. ഇന്നലെ എഎംഎംഎയുടെ നിലപാടുകളെ തള്ളി സിനിമാ മേഖലയിലെ നൂറ് പ്രമുഖർ രംഗത്തുവന്നതും സമാന രീതിയിലാണ്. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവർത്തയ്ക്കുള്ള പിന്തുണ ഒരിക്കൽക്കൂടി തങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സിനിമയിൽ അഭിനയരംഗത്തും ചിത്രീകരണ മേഖലയിലുമുൾപ്പെടെ പ്രവർത്തിക്കുന്ന നൂറുപേർ ഒപ്പിട്ട കത്താണ് ഒരുമിച്ച് പുറത്തുവിട്ടത്.

കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന 100 പേർ ഒപ്പിട്ട കത്ത് നടീനടന്മാരും സംവിധായകരും എഴുത്തുകാരും അടങ്ങുന്ന സംഘാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. സ്ത്രീവിരുദ്ധത അലങ്കാരമായി കാണുന്ന സംഘടനയാണ് എഎംഎംഎയെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. നടന്മാരായ വിനായകൻ, അലൻസിയർ, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അൻവർ റഷീദ്, ദിലീഷ് പോത്തൻ, അമൽ നീരദ്, സമീർ താഹിർ, കമൽ, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവൻ തുടങ്ങിയവർ ഉൾപ്പെടെ ഒപ്പിട്ട പ്രസ്താവനയിൽ താരസംഘടനയെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കന്നഡ സംഘടനകളായ കന്നഡ ഫിലിം ഇൻഡസ്ട്രി, ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഈക്വാലിറ്റി എന്നിവയുടെ അംഗങ്ങൾ ഒപ്പിട്ട കത്ത് ഇടവേള ബാബുവിന് അയച്ചത്.

കത്ത് ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP