Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദന വർഷവുമായി മുന്മന്ത്രി മോൻസ് ജോസഫ്

ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദന വർഷവുമായി മുന്മന്ത്രി മോൻസ് ജോസഫ്

കാനഡ:ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദന വര്ഷവുമായി മുന്മന്ത്രി മോൻസ് ജോസഫ്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡയുടെ പ്രവർത്തകർ കാണിക്കുന്ന നിസ്വാർത്ഥ സേവനത്തിനും,സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനാർഹം ആണെന്നു അദ്ദേഹം അഭിപ്രായ പെട്ടു. പ്രത്യേകം വിളിച്ചു ചേർക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ IPCNA കാനഡ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കാനഡയിലേയ്ക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി മുന്തിയ തോതിൽ കുടിയേറ്റവും,പഠന വിസയിലും വർദ്ധനവ് വന്നിട്ടുള്ളതായും,എന്നാൽ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങൾ,കുറച്ചു കാലം മുൻപ് വരെ കേരളത്തിലെ മാധ്യമങ്ങളിൽ കണ്ടിരുന്നില്ല എന്നും, ജനങ്ങൾ ഈ വിഷയങ്ങളെ കുറിച്ച് വളരെ അജ്ഞർ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും വർഷങ്ങൾക്കു മുൻപ് വരെ കാനഡയിൽ നിന്നും സാംസ്‌കാരികമോ മതപരമായ പ്രവർത്തനങ്ങളുടെ വാർത്തകളോ,ഇമ്മിഗ്രേഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ മാത്രമോ മാധ്യമങ്ങളിൽ കണ്ടിരുന്നുള്ളൂ.എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ ആയി കാനഡയിലെ സാമൂഹിക പ്രശനങ്ങളെയും,വിസാ നിയമങ്ങൾ, ടൂറിസം, വിദ്യാഭ്യാസവും, ആരോഗ്യപരവും,നിയമപരവും ആയ അറിവുകൾ,തൊഴിൽ നിയമങ്ങൾ ജനങ്ങൾക്ക് മുഘ്യധാരാ മാധ്യമങ്ങളിലൂടെ എത്തിക്കുവാൻ IPCNA യ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപെട്ടു.

ഇതിലേക്കായി ഇന്ത്യ പ്രസ്സ് ക്ലബിന്റെ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്നും,ഇനിയും കൂടുതലായി ജനകീയ പ്രതിബദ്ധത ഉള്ള പ്രവർത്തകർ പ്രസ്സ് ക്ലബിന്റെ പിന്നിൽ അണിനിരക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതുതായി കാനഡയിൽ വരുന്നവർക്കോ,വരുവാൻ ഉദ്ദേശിക്കുന്നവർക്കോ,അവബോധം നൽകുന്നതിനായി ഒരു സെൽ തുറന്നു പ്രവർത്തിക്കുവാനുള്ള ഐ പി സി എൻ യുടെ പ്രവർത്തകർ ശ്രമിക്കുന്നതായുള്ള വിവരംകൂടുതൽ സ്വാഗതാർഹം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ പഠനമോ,വിദേശജോലിയോ തേടുന്നവർ പരസ്യങ്ങളുടെ ചതിയിൽ പെടാതിരിക്കുവാൻ ഇത് ഉപകരിക്കും എന്ന് അദ്ദേഹം എടുത്തു പറയുകയുണ്ടായി.

ടോറന്റോവിൽ സംഘടിപ്പിച്ച ചടങ്ങിൽ ചാപ്റ്ററിന്റെ 2018 -2020 വർഷത്തെ പ്രവർത്തനോൽ ഘാടനം ഭദ്രദീപം കൊളുത്തി മോൻസ് ജോസഫ് നിർവഹിച്ചു. IPCNA കാനഡയുടെ ഭാരവാഹികളും,കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ ,ലാന,ഡൗൺ ടൗൺ മലയാളി സമാജം,കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ പ്രതിനിധി ടോം വറുഗീസ്,എന്നിവർ സംബന്ധിച്ചു.ജോയിന്റ് സെക്രട്ടറി ഹരികുമാർ മാന്നാർ സ്വാഗതവും,നാഷണൽ കമ്മിറ്റി ഓഡിറ്റർ ലൗലി ശങ്കർ ആശംസയും അറിയിച്ചു,ചാപ്റ്റർ പ്രസിഡന്റ് ജയ് പിള്ള കാനഡ ചാപ്റ്ററിന്റെ പേരിൽ ഫലകം നൽകി  മോൻസ് ജോസഫിനെ ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP