Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാജാസിലെ കൊലയിലും എൻഡിഎഫ് അരിശം അടങ്ങിയില്ല; മണിക്കൂറുകൾക്കുള്ളിൽ അടുത്ത ആക്രമണം; അഭിമന്യുവിന്റെ മരണത്തിൽ പ്രതിഷേധമറിച്ച് ആലപ്പുഴയിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം; ചാരുംമൂട്ടിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരെന്ന് പൊലീസ്

മഹാരാജാസിലെ കൊലയിലും എൻഡിഎഫ് അരിശം അടങ്ങിയില്ല; മണിക്കൂറുകൾക്കുള്ളിൽ അടുത്ത ആക്രമണം; അഭിമന്യുവിന്റെ മരണത്തിൽ പ്രതിഷേധമറിച്ച് ആലപ്പുഴയിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം; ചാരുംമൂട്ടിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എറണാകുളം മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ എൻ ഡി എഫ് പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഫെ് ഐ നടത്തിയ പ്രതിഷേധത്തിനിടയിൽ ആലപ്പുഴയിൽ സംഘർഷം. രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു.  ചാരുംമൂട് ആദികുളങ്ങരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ എസ് എഫ് ഐ പ്രവർത്തകരായ ചാരുംമൂട് ഏരിയാ സെക്രട്ടറി നൗജസിനും എസ്എഫ്ഐ പ്രവർത്തകൻ അജയ്ക്കുമാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 11നാണ് സംഭവം. പിന്നിൽ  എസ് ഡി പി ഐ     പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞഅ മടങ്ങുമ്പോഴായിരുന്നു സംഭവം. നൗജസിന്റെ കണങ്കാലിനും കഴുത്തിലുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം നൂറനാട് കെസിഎം ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. എസ് എഫ് ഐ പ്രവർത്തകരുടെ പരാതിയിൽ ചാരുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാജാസ് കോളേജിലെ കെമിസ്ട്രി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന് പുലർച്ചെയാണ് ക്യാമ്പസ് ഫ്രണ്ട് അക്രമികൾ കുത്തികൊന്നത്.ക്യാമ്പസിൽ അതിക്രമിച്ചു കയറിയ 20ഓളം പേർ നടത്തിയ ആക്രമത്തിൽ അഭിമന്യുവിനൊപ്പം വിനീത് , അർജുൻ എന്നിവർക്കും കുത്തേറ്റു. ഇതിൽ അർജുന്റെ നില ഗുരുതരമാണ്. കോളേജിലെ പുതിയ ബാച്ചിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

പുലർച്ചെ 12.30 ഓടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയാണ് കൊല ചെയ്തത്. മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആക്രമിച്ചുകയറാൻ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. അർജുൻ, വിനീത് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ മൃതദേഹം മഹാരാജസ് കോളേജിൽ ഉച്ചക്ക് ഒരുമണിക്ക് പൊതുദർശനത്തിന് വെയ്ക്കും.

വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ് ആർ മനോഹരന്റെ മകനാണ്. അമ്മ ഭൂപതി. ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ് സമ്മേളനം ഞായറാഴ്ച ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് നാലോടെയാണ് അഭിമന്യു കോളേജിലേക്ക് തിരിച്ചുപോയത്. തിങ്കളാഴ്ച പരീക്ഷ ഉള്ളതിനാലാണ് കോളേജിലേക്ക് മടങ്ങുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വട്ടവട സർക്കാർ സ്‌കൂളിൽനിന്ന് പ്ലസ് ടു പാസായതിന് ശേഷമാണ് മഹാരാജാസിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP