Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കൻ ബോംബിടാൻ ഉപയോഗിക്കും! ഹോളിവുഡ് മുതൽ മല്ലുവുഡ് വരെ സിനിമ പിടിക്കാനും; വിവിധ തരം ഡ്രോണുകളെ പരിചയപ്പെടാം

അമേരിക്കൻ ബോംബിടാൻ ഉപയോഗിക്കും! ഹോളിവുഡ് മുതൽ മല്ലുവുഡ് വരെ സിനിമ പിടിക്കാനും; വിവിധ തരം ഡ്രോണുകളെ പരിചയപ്പെടാം

ൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ത്രി ഡി പ്രിന്റിങ് കഴിഞ്ഞാൽ കൂടുതൽ ആളുകളെ ആകർഷിച്ചത് ഡ്രോണുകളായിരുന്നു. വിധൂരത്തിൽ ഇരുന്നു നിയന്ത്രിക്കാവുന്ന ചെറിയ ഹെലികോപ്ടർ പോലുള്ള ഒന്നാണ് ക്വാഡ് കോപ്ടർ എന്ന വിഭാഗത്തിൽ പെടുന്ന ഡ്രോണുകൾ. നാലോ ആറോ എട്ടോ എന്നിങ്ങനെ പങ്കകൾ ഉള്ളതാണ് സാധാരണയായി ഡ്രോണുകൾ. 250 ഗ്രാം മുതൽ രണ്ടു കിലോ വരെ ഭാരം വരുന്നവ ഇന്ന് നിലവിലുണ്ട്, മുത്തിയ ശ്രേനിയിലുള്ളവയ്ക്ക് അധികമായി രണ്ടു കിലോ ഭാരം കൂടി വഹിക്കാൻ കഴിയും.

ഡ്രോണുകളുടെ വരവോടെ സിനിമാ രംഗത്തും ബിസിനസ് രംഗത്തും വളരെ വലിയ ഒരു മാറ്റമാണ് ഉണ്ടായത്. ഹെലികൊപറ്ററുകളുടെ സഹായത്തോടെ മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന പലതും ഡ്രോണുകൾക്ക് ചെയ്യാം എന്നായി. മലയാള സിനിമയിലും ഇപ്പോൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കൺസ്ട്രക്ഷൻ സൈറ്റുകളുടെ ഫോട്ടോ / വീഡിയോ / മാപ്പ് എന്നിവയൊക്കെ ഇനി മുതൽ ഹെലികൊപ്റ്ററിനെ ആശ്രയികാതെ ചെയ്യാൻ കഴിയും.

മലയാളത്തിൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു. ബോളിവുഡ് സിനിമ കിക്കിന്റെ ഷൂട്ടിങ്ങിന് ഡ്രോൺ ഉപയോഗിക്കുന്നു.


ആദ്യ തലമുറയിലെ ഡ്രോണുകൾ, പ്രത്യേകിച്ചും ഡി ജെ ഐ യുടെ ഫാന്റം മോഡൽ ഡ്രോണുകൾ നിയന്ത്രികുന്നതിന് പ്രത്യേക പരിശീലം അല്ലെങ്കിൽ വൈദഗ്ധ്യം ആവശ്യമായിരുന്നു. എന്നാൽ പാരറ്റ് (parrot) കമ്പനി ഈ രംഗത്ത് ഒരു വലിയ മാറ്റമാണ് ഉണ്ടാകിയത്. വിപ്ലവം എന്ന് തന്നെ പറയാം, കാരണം അവർ വിപണിയിലിറക്കിയ രണ്ട് ശ്രേണിയിൽ ഒന്ന് കുട്ടികള്ക്ക് കളിക്കാനുള്ളതായിരുന്നു മറ്റെതാവട്ടെ പ്രൊഫഷനൽ വീഡിയോഗ്രാഫെഷ്‌സിനെ ഉദ്ദേശിച്ചുള്ളതും ആയിരുന്നു. കുട്ടികള്ക് പോലും അനായാസമായി ഡ്രോണുകൾ പരത്താൻ കഴിയും എന്ന് വിപണിയെ മനസിലാക്കുന്നവയായിരുന്നു അവരുടെ എ ആർ ഡ്രോൺ ഒന്നും രണ്ടും പതിപ്പുകൾ (AR Drone version 1 & 2)

സി ഇ എസ് 2015 ഇൽ പാരറ്റ് വിപണിക്ക് പരിജയപ്പെടുതിയവ പ്രധാനമായും രണ്ടു ഡ്രോണുകളായിരുന്നു, ബിബോപ് എക്‌സൊം എന്നിവയാണ് ഇവ.

14 മെഗാ പിക്‌സൽ ക്യാമറയോടു കൂടിയാണ് ബിബോപ് അവതരികുന്നത്. ലോകെഷൻ മാന്‌സിലാക്കുന്നതിന് ജിപിഎസ്, ഉയരം മനസിലാക്കുന്നതിനും, ഭൂ നിരപ്പിൽ നിന്നുമുള്ള സമ്മര്ദം മനസിലാകുന്നതിനുമായി പ്രോക്‌സിമിറ്റി സെൻസർ, വൈഫൈ ഹൊട്ട് സ്‌പോട്ട്, ഗൈറോസ്‌കോപ്, ആക്‌സിലരോമീടർ എന്നീ സെന്‌സരുകളും ഇതിലുണ്ട്. ചുരുക്കത്തിൽ സംഗതി നിസ്സാരനല്ല.
ഇതിന്റെ പ്രവര്ത്തനം എങ്ങനെ എന്ന് നോക്കാം.

ഇത് മൊബൈൽ ആപ്പിലൂടെയും, സ്‌കൈ കണ്ട്രോളർ എന്ന റിമോട്ടിലൂടെയും അനായാസമായി പ്രവര്തിപ്പികാൻ കഴിയും. മുഴുവനായി ചാര്ജ് ചെയ്ത ബാറ്ററി ഡ്രോണുമായി ബന്ധിപ്പിച് കഴിഞ്ഞ്, ഡ്രോൺ ഓൺ ചെയ്യാം. മൊബൈലിൽ ബിബോപ് ദ്രോൺ എന്നൊരു വൈഫൈ സിഗ്‌നൽ കാണാൻ കഴിയും. അത് സെലക്റ്റ് ചെയ്ത്, ഫ്രീ ഫ്‌ലൈറ്റ് എന്ന ആപ്ലികേഷൻ തുറക്കാം, ടെക്ഓഫ് എന്നാ ബട്ടൺ അമര്ത്തി കഴിഞ്ഞാൽ, ഡ്രോൺ തറ നിരപ്പിൽ നിന്നും 2 മീറ്റർ ഉയരത്തിൽ പറന്ന് ബാലന്‌സ് ചെയ്ത് നില്ക്കും, ഈ ഘട്ടതിലാണ് സെന്‌സറുകളുടെ പ്രവര്ത്തനം നമ്മുക്ക് മനസിലാവുക, രണ്ടു മീറ്റർ ഉയരത്തില അനങ്ങാതെ നില്കുന്ന ഡ്രോൺ ഒരിഞ്ചുപോലും മുകളിലേക്കോ താഴേക്കോ മാറില്ല, അതെ പോലെ തന്നെ വശങ്ങളിലേക്കും.
മൊബൈൽ സ്‌ക്രീനിൽ രണ്ടു ബട്ടൺ ഉണ്ടാവും ഇടതു വശത്തെ ബട്ടൺ മുകളിലേക്ക് നീക്കുന്നതിനനുസരിച് ഡ്രോൺ കൂടുതൽ ഉയരത്തിലേക്ക് പറക്കും, താഴ്‌ത്തുമ്പോൾ താഴെകും, വലതു വശത്തെ ബട്ടൺ അമര്ത്തി പിടിച്ച മൊബൈൽ മുന്നിലേക്ക് ചെരിച്ചാൽ ഡ്രോൺ മുന്നിലേക്ക് നീങ്ങും, മൊബൈൽ ഏത് വശത്തേക് ചെരിക്കുന്നുവോ അതിനനുസരിച് ഡ്രോൺ ആ വശത്തേക് നീങ്ങും. വേഗത മനസിലാക്കുന്നതിനായി പ്രത്യേകം ക്യാമറ തന്നെ അടിഭാഗത്തായി ഉണ്ട്, ഒരു രണ്ടു നില കെട്ടിടത്തിൽ നിന്ന് പറത്തുമ്പോൾ കെട്ടിടത്തിന്റെ മേൽകൂരയിൽ നിന്ന് രണ്ടു മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉള്ളതെങ്കിൽ കെട്ടിടത്തിൽ നിന്ന് മാറുമ്പോഴും ബിബോപ് 22 മീറ്റർ ഉയരത്തിൽ മാറാതെ നില്കുന്നത് നമ്മളെ അമ്പരിപ്പിക്കും, അതേസമയം നമ്മൾ തറ നിരപ്പിൽ നിന്നും താഴേക്ക് ഇറങ്ങുകയാണെങ്കിൽ അതിനനുസരിച് താഴേക്ക് ഉയരം ക്രമീകരിച് താഴുകയും ചെയ്യും ഭൂ നിരപ്പിൽ നിന്നുമുള്ള സമ്മര്ദം മനസിലാക്കിയാണ് ഈ ഉയരം നില നിർത്തുന്നത്.

മൊബൈൽ ആപ്ലികേഷൻ വഴിയാണെങ്കിൽ 300 മീറ്റരും, സ്‌കൈ കണ്ട്രോൾ രിമൊട്ട് വഴിയാണെങ്കിൽ 2 കിലോമീട്ടരുമാണ് ബിബോപ് സഞ്ചരിക്കുന്ന പരമാവധി അകലം, എന്നാൽ സമീപത്തെ വൈഫൈ കണ്ജക്ഷൻ ഈ അകലത്തെ ബാധിക്കാം. വളരെ അകലേക്ക് പറന്നു പോയ ബിബോപ്, ഹോം എന്നാ ബട്ടൺ അമർത്തിയാൽ ജിപിഎസ്‌സിന്റെ സഹായത്തോടെ പരന്നുയര്ന്ന സ്ഥലത്തേക് ഒട്ടൊമാറ്റിക് ആയി തിരിച്ച് വരും. പ്രത്യേക ആപ്ലികേഷൻ ഉപയോഗിച് മാപ്പിൽ എവിടെ നിന്ന് പറന്നുയരണം എന്നും എവിടെയൊക്കെ പോവണം എന്നും തിരിച്ച് എവിടെ വരണം എന്നും രേഖപ്പെടുത്തി മുഴുവനായും ഓട്ടോമാറ്റികായി പ്രവർത്തിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.

മുകളിലേക്ക് പറന്നുയരുന്ന വേഗത, വശങ്ങളിലേക്ക് പറക്കുന്ന വേഗത എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. അതേ പോലെ മാക്‌സിമം ഉയരവും സെറ്റ് ചെയ്ത് വയ്കാവുന്നതാണ്, 10 മീറ്റർ സെറ്റ് ചെയ്താൽ ബിബോപ് അതിനുമുകളിലെക് പറക്കുകയെ ഇല്ല.

ഡ്രോണിലുള്ള 14 മെഗാ പിക്‌സൽ ക്യാമറ ഒരേ സമയം ഡ്രോണിലുള്ള 8 ജിബി മെമറിയിലേക്ക് വീഡിയോ റിക്കോര്ഡ് ചെയ്യുകയും അതെ സമയം മൊബൈൽ സ്‌ക്രീനിലേക്ക് അയക്കുകയും ചെയ്യും അതായത് ബിബോപ് അതിന്റെ ക്യാമറയിൽ എന്താണോ കാണുന്നത് അത് തത്സമയം നമ്മുക്ക് മൊബൈൽ സ്‌ക്രീനിൽ കാണുകയും ചെയ്യാം. മറ്റു ഡ്രോണ്കളിലെ പോലെ ഫിസിക്കലായി ക്യാമറ ചലിപ്പികണ്ട ആവശ്യം ബിബോപ്പിൽ ഇല്ല കാരണം 180 ഡിഗ്രി ഫിഷ് ഐ ക്യാമറയിൽ കാണുന്ന കാഴ്‌ച്ചയിൽ 1080 രിസലൂഷനിൽ കാഴ്‌ച്ചയുടെ ഒരു ഭാഗം നമ്മുക്ക് എവിടേക്ക് വേണമെങ്കിലും മാറ്റാവുന്നതാണ്.

പരമാവധി ഭാരം കുറക്കുന്നതിനുള്ള ശ്രമം ബിബോപിന്റെ ഭാഗങ്ങളിലെല്ലാം കാണാം, കാർബൺ ഫൈബർ ബോഡിയും കട്ടികൂടിയ പെട്ടന്ന് ഒരു 15 അടിയോളം ഉയരത്തില നിന്ന് വീണാലും പൊട്ടാത്ത പ്ലാസ്റ്റിക് സ്ട്രക്ച്ചരും ഇതിന്റെ പ്രത്യേകതയാണ്. ഒരു സെറ്റ് പ്രോപ്പല്ലറുകൾ അധികമായി ഇതിന്റെ ഒപ്പം വരുന്നുണ്ട്, കാരണം എവിടെ എങ്കിലും ഇടികുകയാനെങ്കിൽ ആദ്യം തട്ടുക പ്രോപ്പല്ലറുകളാണ്, എന്നാൽ എവിടെ എങ്കിലും തട്ടിയാൽ ഒട്ടൊമാറ്റികായി മോട്ടോർ പ്രവര്ത്തനം നിർത്തുന്നത് പ്രോപ്പല്ലറുകൾ കൂടുതൽ കേടുവരുന്നത് തടയുന്നു. ഹോളിലോ അതുപോലെ ആളുകളുള്ള സ്ഥലത്ത് പറപ്പികുമ്പോൾ പ്രോപ്പല്ലറുകൾ ആളുകളുടെ ശരീരത്തിൽ തട്ടി അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി കാർബൺ ഫൈബറിൽ നിര്മിച്ച സേഫ് ഗാർഡുകൾ വശങ്ങളിൽ ഘടിപ്പിക്കാവുന്നതാണ്.

ഒരു ചാർജ്ജിൽ 10 മിനുട്ട് പറക്കാൻ കഴിയൂ എന്നതാണ് മറ്റൊരു പോരായ്മ, എന്നാൽ എല്ലാ ഡ്രോണുകളും ഏതാണ്ട് 20 മുതൽ 30 മിനുട്ട് വരയെ പറക്കൂ എന്നറിയുമ്പോൾ ഇതൊരു പോരായ്മ അല്ല, രണ്ട് രീചാര്ജ്ജ് ബാറ്ററിയോടു കൂടിയാണ് ബിബോപ് വരുന്നത് 500 ഡോളറാണ് (31,300 രൂപ) അമേരിക്കൻ വിപണിയിലെ വില, ആപ്പിൾ സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ വഴിയും ആമസോൺ വഴിയും ഇതേ വിലക്ക് ലഭ്യമാണ്, എന്നാൽ ഇന്ത്യയില് ലഭ്യമാവാൻ ഷിപ്പിങ്ങ് ചാര്ജ്ജ് നല്‌കേണ്ടി വന്നേക്കാം, കൂടാതെ ടാക്‌സും, ദുബായിൽ അല്പം വില കൂടുതലാണ് 2400 ദിർഹം. (40,800 രൂപ).

പ്രൊഫഷണൽ ഫോട്ടോഗ്രാഫെഴ്‌സും ഷോർട്ട് ഫിലിം നിര്മ്മാതാക്കളും അധികമുള്ള കേരളത്തിൽ നിലവിൽ വിവാഹ വീഡിയോ വരെ ഡ്രോണുകൾ ഉപയോഗിച്ചായികഴിഞ്ഞിരികുന്നു. ബിബോപ് പോലെ താരതമ്യേന വില കുറഞ്ഞ ഡ്രോണുകളുടെ വരവോടെ ഇനി വിവാഹ ഹൈ ലൈറ്റ് വീഡിയോകളിലും മാറ്റം വരാൻ പോവുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP