Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിമന്യുവിനെ അവസാനമായി കാണാൻ വട്ടവട ഗ്രാമം ഒന്നടങ്കം ശ്മശാനത്തിൽ; മൃതദേഹം എത്തിച്ചപ്പോൾ ഇലപോലുമനങ്ങാത്ത ശാന്തത മുറവിളിയായി മാറി; ഉറ്റവരുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ കണ്ട് നിന്നവരും വിങ്ങിപൊട്ടി; ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും സഹപാഠികളും അദ്ധ്യാപകരും; ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

അഭിമന്യുവിനെ അവസാനമായി കാണാൻ വട്ടവട ഗ്രാമം ഒന്നടങ്കം ശ്മശാനത്തിൽ; മൃതദേഹം എത്തിച്ചപ്പോൾ ഇലപോലുമനങ്ങാത്ത ശാന്തത മുറവിളിയായി മാറി; ഉറ്റവരുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ കണ്ട് നിന്നവരും വിങ്ങിപൊട്ടി; ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും സഹപാഠികളും അദ്ധ്യാപകരും; ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി:രാഷ്ട്രീയ എതിരാളികളുടെ കണ്ണില്ലാത്ത ക്രൂരതയിൽ ജീവൻ വെടിഞ്ഞ സഖാവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി.ഇന്ന് പുലർച്ചെ മഹാരാജാസ് കേളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽക്കൊല്ലപ്പെട്ട എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യൂവിന്റെ മൃതദ്ദേഹം കാണാൻ വട്ടവട ചുടുകാട് ഭാഗത്തേയ്ക്ക് ഗ്രാമവാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.

വീട്ടിലേയ്ക്ക് മൃതദ്ദേഹം കൊണ്ടുപോകേണ്ടെന്നുള്ള തീരുമാനത്തെത്തുടർന്ന് സംസ്‌കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള ചുടുകാടിന് സമീപം പന്തലിട്ടാണ് മൃതദ്ദേഹം പൊതുദർശനത്തിന് വച്ചത്.ജോയ്സ് ജോർജ്ജ് എം പി എം എൽ എ മാരായ എസ് രാജേന്ദ്രൻ ,എം സ്വരാജ് എന്നിവരും ഇടുക്കി -എറണാകുളം ജില്ലകളിലെ സി പി എം ന്റെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും നിരവധി നാട്ടുകാരും കൊച്ചിയിൽ നാട്ടിലേയ്ക്കുള്ള വിലാപയാത്രയിൽ പങ്കാളികളായി.

പഠിച്ചിരുന്ന മഹാരാജാസ് കോളേജിലും അടിമാലിയിലും മൂന്നാറിലും പൊതുദർശനത്തിന് അവസരമൊരുക്കിയിരുന്നു. ചുടുകാട്.കൊക്കാമ്പൂർ,ചിലന്തിയാർ,കോവിലൂർ തുടങ്ങി ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ നിന്നും ഒട്ടുമിക്കവരുമെത്തി.
വട്ടവടയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് സംസ്‌കാര ചടങ്ങ് നടന്ന ചുടുകാട് സ്ഥിതി ചെയ്യുന്നത്.

മൃതദ്ദേഹം എത്തിയതോടെ ശോകമൂകമായിരകുന്ന അന്തരീക്ഷം പെട്ടെന്ന് അലമുറയും തേങ്ങലുകളും കൊണ്ട് മുഖരിതമായി.കണ്ണീർവാർക്കുന്ന ഉറ്റവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഓടിക്കൂടിയവരും വിഷമത്തിലായി.വൈകിട്ട് 6.30ന് അഗ്‌നിനാളങ്ങൾ അഭിമന്യൂവിന്റെ ശരീരം ഏറ്റുവാങ്ങിയപ്പോൾ ചുടുകാടും പരിസരവും അക്ഷരാർത്ഥത്തിൽ മനുഷ്യസാഗരമായിരുന്നു. രാവിലെ സംഭവം അറിഞ്ഞത് മുതൽ മൃതദ്ദേഹം എത്തുന്നതും കാത്തിരിക്കുകയായിരുന്നു ഗ്രാമവാസികൾ. ബന്ധുക്കളും അയൽക്കാരുമടക്കം ചെറിയൊരു ജനക്കൂട്ടം രാവിലെ അഭിമന്യൂവിന്റെ വീട്ടിലും കാണാമായിരുന്നു.

അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളേജിൽ രാവിലെ പൊതുദർശനത്തിനെത്തിച്ചപ്പോൾ സഹപാഠികൾക്ക് കണ്ണീരടക്കാനായില്ല. ഉള്ളിലെ വിങ്ങൽ മുദ്രാവാക്യമായി അവർ ഉറക്കെ വിളിച്ചു 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ തന്നെ കാണാൻ അലമുറയോടെയെത്തിയ കൂട്ടുകാർക്ക് നടുവിൽ ചേതനയറ്റ് കിടക്കുന്ന അഭിമന്യുവിന്റെ ശരീരം ഒരോ സഹപാഠിക്കും വിങ്ങലായി മാറി.. ക്യാമ്പസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് വർഗീയവാദികൾ ഇന്നുപുലർച്ചെയാണ് അഭിമന്യുവിനെ അതിക്രൂരമായി കുത്തികൊന്നത്.

എല്ലാവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന നേതാവിനെയാണ് ക്രൂരമായി അക്രമികൾ കൊലപ്പെടുത്തുകയുണ്ടായത്. ഏറെ പ്രീയപ്പെട്ട തങ്ങളുടെ സഹോദരനെയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു. പൊതു ദർശനത്തിന് വച്ചിരിക്കുന്ന അഭിമന്യുവിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിക്കാണ് ജന്മനാടായ ഇടുക്കി വട്ടവടയിലേയ്ക്ക് കൊണ്ടുപോയത്.

മഹരാജാസ് കോളേജിലെ കെമിസ്ട്രി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന് പുലർച്ചെയാണ് ക്യാമ്പസ് ഫ്രണ്ട് അക്രമികൾ കുത്തികൊന്നത്.ക്യാമ്പസിൽ അതിക്രമിച്ചു കയറിയ 20ഓളം പേർ നടത്തിയ ആക്രമത്തി അഭിമന്യവിനൊപ്പം വിനീത് , അർജുൻ എന്നിവർക്കും കുത്തേറ്റു. ഇതിൽ അർജുന്റെ നില ഗുരുതരമാണ്.അർജുനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP