Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്ക് ഷെയറിങ് കമ്പനികൾക്കുള്ള നിയമങ്ങൾ കർശനമാക്കിയതോടെ ബിസിനസ് അവസാനിപ്പിച്ച് ഷെയറിങ് കമ്പനികൾ; ജി ബൈക്ക്‌സിനും, ഒ ബൈക്കിനും പിന്നാലെ ഷെയർ ബൈക്കുകളും നിർത്തുന്നു

ബൈക്ക് ഷെയറിങ് കമ്പനികൾക്കുള്ള നിയമങ്ങൾ കർശനമാക്കിയതോടെ ബിസിനസ് അവസാനിപ്പിച്ച് ഷെയറിങ് കമ്പനികൾ; ജി ബൈക്ക്‌സിനും, ഒ ബൈക്കിനും പിന്നാലെ ഷെയർ ബൈക്കുകളും നിർത്തുന്നു

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതടക്കം കർശന നിയമങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ പല കമ്പനികളും ബിസിനസ് അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കമ്പനികളാണ് ബിസിനസ് നിർത്തുന്നതായി അറിയിച്ചത്.

ജി ബൈക്ക്‌സിനും, ഒ ബൈക്കിനും പിന്നാലെ ഷെയർ ബൈക്കുകളും നിർത്തുന്നതായി റിപ്പോർട്ട് പുറത്ത് വന്നുകഴിഞ്ഞു.രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾ മൂലം അനധികൃത പാർക്കിങ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് ലൈസൻസിങ് അടക്കമുള്ള നടപടികൾ കൈക്കൊണ്ടത്. ഈ പദ്ധതി പ്രകാരം ഓരോ സൈക്കിളുകളെയും ആറ് മാസത്തിലൊരിക്കൽ ചെക്കിങ് നടത്താനും, അവർ അനധികൃത പാർക്കിങ് പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നും കണക്കാക്കിയായിരിക്കും ലൈസൻസ് നല്കുക. ഇത് കമ്പനികൾക്ക് അവരുടെ ബിസിനസിന് കോട്ടം തട്ടിയതാണ് നിർത്താൻ കാരണം.

ആറോളം കമ്പനികളിലായി 100,000 ത്തോളം ബൈ സൈക്കിളുകൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഈ വർഷം പകുതിയോടെ ഈ കമ്പനികളിൽ നിന്നും ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിരു്ന്നു. തുടർന്ന് ലൈസൻസ് ഇല്ലാത്ത കമ്പനികൾക്ക് പിഴയും ജയിലും ശിക്ഷ വിധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 10,000 ഡോളർ പിഴയും ആറ് മാസം ജയിലുമായിരിക്കും ശിക്ഷ. ഇതേ തുടർന്നാണ് കമ്പനികൾ സർവ്വീസ് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP