Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പുകളിൽ മഹാഭൂരിപക്ഷവും മഹാരാഷ്ട്രക്കാർക്ക്; 72ൽ 40-ഉം മറാത്തികൾക്ക്; കർണാടകക്കാരും യുപിക്കാരും എംപിക്കാരും ഒന്നും രണ്ടും നേടുമ്പോൾ, പേരിനുപോലും സ്‌കോളർഷിപ്പ് ലഭിക്കാതെ കേരളം

ദളിത് വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പുകളിൽ മഹാഭൂരിപക്ഷവും മഹാരാഷ്ട്രക്കാർക്ക്; 72ൽ 40-ഉം മറാത്തികൾക്ക്; കർണാടകക്കാരും യുപിക്കാരും എംപിക്കാരും ഒന്നും രണ്ടും നേടുമ്പോൾ, പേരിനുപോലും സ്‌കോളർഷിപ്പ് ലഭിക്കാതെ കേരളം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിദേശ സർവകലാശാലകളിൽ ചേർന്ന് ഉപരിപഠനം നടത്തുന്നതിന് ദളിത് വിദ്യാർത്ഥികൾക്ക് നൽകുന്ന 'നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് ഫോർ എസ്.സി'യിൽ മഹാഭൂരിപക്ഷവും സ്വന്തമാക്കിയത് മഹാരാഷ്ട്രക്കാർ. 2018 ഫെബ്രുവരി നൽകിയ 72 സ്‌കോളർഷിപ്പുകളിൽ 40-ഉം സ്വന്തമാക്കിയത് മഹാരാഷ്ട്രക്കാരാണ്. മറ്റു സംസ്ഥാനങ്ങൾ ഏറെ പിന്നിലാണ്. വിദ്യാഭ്യാസ പരമായി ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്ന കേരളത്തിൽനിന്ന് ഈ സ്‌കോളർഷിപ്പ് ഇതേവരെ ആർക്കും ലഭിച്ചിട്ടില്ല.

2017-2018 വർഷത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയ്ക്കുപിന്നിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്നത് യുപിയും കർണാടകയുമാണ്. ആറ് സ്‌കോളർഷിപ്പുകൾ വീതമാണ് ഈ സംസ്ഥാനങ്ങൾ നേടിയത്. എസ്.സി സ്‌കോളർഷിപ്പിൽ മഹാരാഷ്ട്ര മുമ്പന്തിയിൽ നിൽക്കുന്നത് ഇതാദ്യമല്ല. 2016-17 വർഷത്തിൽ 108 സ്‌കോളർഷിപ്പുകൾ നൽകിയതിൽ 53-ഉം മഹാരാഷ്ട്രയിലേക്കുപോയി. ഉത്തർപ്രദേശ് എട്ടു സ്‌കോളർഷിപ്പോടെ രണ്ടാം സ്ഥാനത്തും മധ്യപ്രദേശും തമിഴ്‌നാടും അഞ്ചുവീതം നേടിയ മൂന്നാം സ്ഥാനത്തും എത്തി. 2015-16ലും 2014-15ലും സ്ഥിതി ഇതുതന്നെ.

സാമൂഹിക നീതി വകുപ്പാണ് ഈ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ബിരുദാന്തര ബിരുദ കോഴ്‌സുകൾക്കും ഗവേഷണ പഠനങ്ങൾക്കുമായാണ് ഇതുനൽകുന്നത്. തുടക്കത്തിൽ 30 സ്‌കോളർഷിപ്പുകളായിരുന്നു വർഷത്തിൽ നൽകിയിരുന്നത്. പിന്നീടത് 60 ആയും 2014 മുതൽക്ക് 100 ആയും ഉയർത്തി. മഹാരാഷ്ട്രയിൽ സംസ്ഥാനാടിസ്ഥാനത്തിൽ സമാനമായൊരു സ്‌കോളർഷിപ്പ് നിലവിലുള്ളതിനാൽ, കേന്ദ്ര സ്‌കോളർഷിപ്പിനെക്കുറിച്ച് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് കൂടുതൽ പേർ മഹാരാഷ്ട്രയിൽനിന്നെത്തുന്നത്.

്അംബേദ്കറുടെ സ്വാധീനവും പിന്നോക്കക്കാർക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാക്കിയെന്ന് സാമൂഹിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതേ സ്‌കോളർഷിപ്പ് ലഭിച്ച് വിദേശത്ത് പഠിക്കാൻ പോയ ചിലർ തിരിച്ചെത്തി സംഘം ചേർന്ന് ദളിതുകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. ഇവരുടെ ഇടപെടലുകളും മഹാരാഷ്ട്രയിലെ ദളിതുകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായകമായി.

വർഷങ്ങൾക്കുമുന്നെ മഹാരാഷ്ട്രയിൽ വിദേശത്ത് ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ദളിത് ജനസംഖ്യ കൂടുതലുള്ള പല സംസ്ഥാനങ്ങളിലും ഇത്തരമൊരു പദ്ധതിയില്ല. 2015-16 കാലയളവിൽ 50 സ്‌കോളർഷിപ്പുകളാണ് നൽകിയത്. ഇതിൽ മഹാരാഷ്ട്ര 16 എണ്ണം നേടിയപ്പോൾ, ആന്ധ്ര പ്രദേശ് (5), ഡൽഹി, പഞ്ചാബ്, തമിഴ്‌നാട് (4), കർണാടക (3), ആസാം (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നേട്ടം. കേരളത്തിനും ഒഡിഷയ്ക്കും രാജസ്ഥാനും ലഭിച്ചത് ഓരോന്നുവീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP