Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ

'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ

അഖിൽ രാമൻ

കൊല്ലം: കാമുകനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത അദ്ധ്യാപികയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന സംശയത്തിൽ പൊലീസ്. അദ്ധ്യാപികയുടെ കാമുകനായ മലപ്പുറം സ്വദേശി വിഷ്ണുവിന്റെ ഫോണിൽ നിന്നും ലഭിച്ച ഒരു ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. സുഹൃത്തുമായി സംസാരിക്കുന്ന ഫോൺ സംഭാഷണത്തിൽ തനിക്ക് വാട്ട്സാപ്പ് ഹാക്ക് ചെയ്യാൻ കവിയുമെന്ന് പറയുന്നുണ്ട്. അതിനാൽ അദ്ധ്യാപികയെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.

വിഷ്ണുവിന്റെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മരണത്തെ തുടർന്നുള്ള ദുരുഹതയെ തുടർന്ന് സംഭവത്തിൽ ദൃക്ഷ്സാക്ഷിയായ വിഷ്ണു കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നീരിക്ഷണത്തിലാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയാ വഴി ആരംഭിച്ച പരിചയമാണ് കൊല്ലം തേവള്ളി ബോയ്സ് ഹൈസ്‌ക്കൂളിലെ ഹയർസെക്കന്ററി അദ്ധ്യാപികയായ സിനിയും  ബി.ടെക്ക് ബിരുദധാരിയുമായ വിഷ്ണുവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ബാഗ്ലൂരിൽ സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന വിഷ്ണു തന്റെ പ്രഫഷനിൽ അതി വിദഗ്ധൻ ആണ്.

ബാഡൂ എന്ന ആപ്ലിക്കേഷനിൽ ആരംഭിച്ച പരിചയം അടുപ്പമായും സൗഹൃദമായും പിന്നെ പ്രണയമായും മാറുകയായിരുന്നു. ഭർത്താവ് ഗൽഫിൽ ആയിരുന്നതിനാൽ സിനിയും മകളും മാത്രമാണ് കൊല്ലത്തെ വീട്ടിൽ താമസിച്ചിരുന്നത്. സമയം കിട്ടുമ്പോൾ വിഷ്ണു ഇടയ്ക്ക് കൊല്ലത്ത് വന്നിരുന്നു. ഇതിനിടയിൽ വിഷ്ണു ബാംഗ്ലൂർ വിട്ട് കോഴിക്കോട്ടേക്ക് ജോലി മാറി വന്നു. വിഷ്ണുവിനേ കാണാൻ സിനിയും ഇടയ്ക്ക് കോഴിക്കോട്ട് എത്തിരുന്നു. അവിടെ നിന്നും അവർ വയനാട് ,ഊട്ടി എന്നിവിടങ്ങളിലെക്ക് ഒരുമിച്ച് യാത്രചെയ്തു. കൂടുതൽ കാണും തോറും സിനി വിഷ്ണുവിനേ കൂടുതൽ സ്നേഹിച്ചു. പിണക്കമുണ്ടാകുന്ന അപൂർവ്വ സന്ദർഭങ്ങളിൽ സിനിയുടെ പെരുമാറ്റം മറ്റോരാളെ പൊലെ ആയിരുന്നു. അത്തരം സന്ദർഭങ്ങളിൽ വിഷ്ണുവിനേ ദേഹോദ്രപം ഏൽപ്പിക്കാൻ ഉള്ള വ്യഗ്രത സിനിയിൽ കാണാറുണ്ടായിരുന്നു. അമിതമായ ഈ വികാരപ്രകടനത്തിൽ സംശയം തോന്നിയ വിഷ്ണു സ്നേഹപൂർവ്വം പറഞ്ഞ് മനസിലാക്കി മാനസിക വിദഗ്ദനെ കാണാൻ തീരുമാനിച്ചു.

കോഴിക്കോട് കുതിരവട്ടം മാനസികരോഗാശുപത്രിയിലെ ഒരു ഡോക്ടറേയാണ് ഇവർ സമീപിച്ചത്. ദാമ്പത്യത്തിലുണ്ടായ ഒറ്റപെടലാകും സിനിയുടെ ഈ അവസ്ഥയ്ക്ക് കാരണം എന്നും ഇഷ്ടമുള്ള ആളുകളിൽ നിന്നുണ്ടാകുന്ന തിരിച്ചടികൾ താങ്ങാൻ ഇത്തരം ആളുകൾക്ക് കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. സിനിയെ ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. പിന്നെ തന്റെ ഭാഗത്ത് നിന്ന് അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ വിഷ്ണു ശ്രദ്ധിച്ചിരുന്നു.
അതിനാലാണ് ഏറേ തിരക്കുണ്ടായിട്ടും വിഷ്ണു ഇത്തവണ സിനിയുടെ കൊല്ലത്തെ വീട്ടിലെക്ക് എത്തുന്നത്. എന്നാൽ പതിവ് പൊലെ പോകാൻ ഒരുങ്ങിയപ്പോൾ സിനി തടസം നിന്നു. പോകേണ്ടതിന്റെ ആവശ്യം പറഞ്ഞു വിഷ്ണു വീണ്ടും പോകാൻ ഇറങ്ങിയപ്പോഴാണ് സിനി ആക്രമാസക്തയായത്. വിഷ്ണുവിന്റെ ദേഹം മുഴുവൻ സിനി മാന്തിപ്പറിച്ചു.

പിടിച്ചു നിൽക്കാൻ വയ്യാതെ ആയപ്പോൾ നിലവിളിച്ചു കൊണ്ട് വിഷ്ണു പുറത്തേക്ക് ഓടി. നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരോട് വിഷ്ണു കാര്യം പറഞ്ഞു. ഈ സമയം സിനി അകത്ത് കയറി വാതിൽ അടച്ചു. നാട്ടുകാർ പൊലീസിൽ വിവരം അറിയച്ചതിനേ തുടർന്ന് എത്തിയ പൊലീസ് സംഘമാണ് വാതിൽ ചവിട്ടി തുറന്നത്. മുറിക്കുള്ളിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു സിമി. തുടർന്ന് പൊലീസ് നിയമനടപടികളിലെക്ക് കടന്നു. വിഷ്ണുവിനേ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. വിഷ്ണുവിന്റെ മൊഴി പൂർണ്ണമായും മുഖവിലക്കെടുക്കാതെ ഉള്ള അന്വേഷണമാണ് ഇരവിപുരം പൊലീസ് ഈ കേസിൽ നടത്തുന്നത്. സിനി ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് വിഷ്ണു നാട്ടുകാരുടെ മുന്നിൽ ഉണ്ടായിരുന്നതിനാലും, മുറി ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരുന്നതിനാലും വിഷ്ണു കൊലപാതകം ചെയ്തു എന്ന് സ്ഥാപിക്കാൻ ആവില്ല.

ആത്മഹത്യയിലെക്ക് നയിക്കാനുള്ള കാരണം വിഷ്ണുവിന്റെ പ്രവർത്തിയാണ് എന്ന രീതിയിലും കേസ് നിലവിൽ ചാർജ്ജ് ചെയ്യാനാവില്ല. മാനസിക പ്രശ്നമുള്ള ആളാണ് സിനി എന്ന വിഷ്ണുവിന്റെ മൊഴി കണക്കിലെടുത്ത് ചികിത്സിച്ച ഡോക്ടറുമായി ബന്ധപ്പെട്ട് കാര്യങ്ങളിലെ നിജസ്ഥിതി ബോധ്യപ്പെടണം . എന്നാൽ മറ്റോരു വശത്ത് വിഷ്ണുവിന്റെ മൊഴിയെ മുഖവിലയ്ക്കെടുക്കാതെ സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായി വിഷ്ണുവിനു ആത്മഹത്യയുമായി ബന്ധമുണ്ടോ എന്ന രീതീയിൽ പൊലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. വിഷ്ണുവിന്റെയും സിനിയുടെയും ഫോൺ സംഭാഷണങ്ങൾ, പരസ്പരം കൈമാറിയ ഫയലുകൾ എന്നിവ പൊലീസ് പരിശോധിച്ച് വരികയാണ്.

ഫോട്ടോ ഉപയോഗിച്ച് സിനിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ വിഷ്ണു നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അറിയാൻ ശ്രമിക്കുന്നത് അത്തരം ശ്രമങ്ങളുടെ തെളിവുകൾ കിട്ടിയാൽ മാത്രമേ വിഷ്ണുവിനേ പ്രതിയാക്കി കേസ് എടുക്കാൻ സാധിക്കുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP