Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം; മരിച്ചത് അടിമാലി പെട്ടിമുടി സ്വദേശി ഞാവൽമറ്റം തങ്കച്ചൻ

സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം; മരിച്ചത് അടിമാലി പെട്ടിമുടി സ്വദേശി ഞാവൽമറ്റം തങ്കച്ചൻ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം.ഗ്രമവാസികൾ ഭയാശങ്കളുടെ മുൾമുനയിൽ. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം .അടിമാലി പെട്ടിമുടി സ്വദേശി ഞാവൽമറ്റം തങ്കച്ചൻ (55) ആണ് തുമ്പൈകൈക്കുള്ള അടിയേറ്റ് മരണമടഞ്ഞത്.ബന്ധു ഗോപിയുടെ വീട്ടിൽ എത്തിയ തങ്കച്ചൻ ഭക്ഷണം കഴിച്ചതിനു ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡിൽ ഉറങ്ങാൻ പോകുന്നിടിയിൽ വഴിയിലാണ് ആന ആക്രമിച്ചത്.

ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടിൽ കൊണ്ടുവന്ന വെള്ളം നൽകിയെങ്കിലും തൽക്ഷണം മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തങ്കച്ചനെ ആക്രമിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ബന്ധുവിനുനെരെ ആന ഓടിയെത്തിയെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി സുരക്ഷിത സ്ഥാനത്തെത്തുകയായിരുന്നു. ശാന്ത പാറ പൊലീസിന്റെ നേതൃത്വത്തിൽ മൃതദ്ദേഹം അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മേൽ നടപടി സ്വീകരിച്ചു വരുന്നു ഭാര്യ സിന്ധു.

കഴിഞ്ഞ മാസം ഈ ഭാഗത്ത് തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഇതേത്തുടർന്ന് ഗ്രാമവാസികൾക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ തകൂടി ഭയമായിരുന്നു.ഇതിടെയാണ് സമീപ പ്രദേശത്ത് വീണ്ടും കാട്ടുകൊമ്പന്റെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കു്ന്നത്. ആനകളുടെ ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP