Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോഷ്യൽ മീഡിയ വഴി അക്രമങ്ങൾക്ക് ആഹ്വാനം ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്ന സംഭവം; തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാട്‌സാപ്പ്; തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിച്ചു

സോഷ്യൽ മീഡിയ വഴി അക്രമങ്ങൾക്ക് ആഹ്വാനം ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്ന സംഭവം; തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാട്‌സാപ്പ്; തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിച്ചു

ഡൽഹി:സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്ക് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. ഏതൊരും സംഭവത്തിലും ഇപ്പോൾ സോഷ്യൽ മീഡിയയും ഒരു ടൂളായി ഉപയോഗിക്കുന്നത് പതിവാണ്.ഈ സാഹചര്യത്തിൽ ദുരുപയോഗം തടയാനുള്ള മുൻകരുതലുകളെടുക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചു.

ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോം വഴി അക്രമങ്ങൾക്ക് ആഹ്വാനം ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്ന സംഭവവമാണെന്നും ഇത്തരത്തിലുള്ള ദുരുപയോഗം തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വാട്‌സ് ആപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചു. അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിയന്ത്രിക്കണമെന്ന് കേന്ദ്രം വാട്‌സ് ആപ്പ് അടക്കമുള്ള കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
.

വാട്‌സ് ആപ്പ് വഴി തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായതോ, വ്യാജമോ ആയ സന്ദേശങ്ങൾ പരക്കുന്നത് തടയാൻ സർക്കാരും പൊതുസമൂഹവും കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും വാട്‌സ് ആപ്പ് തയ്യാറാല്ല. സുരക്ഷ കൂടി കണക്കിലെടുത്താണ് വാട്‌സ് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത് - കമ്പനി പറഞ്ഞു.

തെറ്റായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരണത്തിനൊപ്പം വാട്‌സ് ആപ്പ് അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഡിജിറ്റൽ സാക്ഷരത, വസ്തുതകൾ പരിശോധിക്കാനുള്ള സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാടസ് ആപ്പ് വ്യക്തമാക്കി.രാജ്യത്ത് പലയിടത്തും വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടായതോടെയാണ് കേന്ദ്ര സർക്കാർ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP