Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി ജില്ലാ കളക്ടറായി കെ ജീവൻബാബുവിന് നിയമനം; ഒഴിവ് വന്നത് ജി ആർ ഗോകുൽ രണ്ടുവർഷത്തെ പരിശീലനത്തിന് പോയതോടെ; കൺഫേഡ് ഐപിഎസുകാർ മസൂറിയിൽ പരിശീലനം തീർന്ന് എത്തിയാൽ വീണ്ടും അഴിച്ചുപണി

ഇടുക്കി ജില്ലാ കളക്ടറായി കെ ജീവൻബാബുവിന് നിയമനം; ഒഴിവ് വന്നത് ജി ആർ ഗോകുൽ രണ്ടുവർഷത്തെ പരിശീലനത്തിന് പോയതോടെ; കൺഫേഡ് ഐപിഎസുകാർ മസൂറിയിൽ പരിശീലനം തീർന്ന് എത്തിയാൽ വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവൻ ബാബുവിനെ നിയമിക്കാൻ സർക്കാർ തീരുമാനം. ഇപ്പോൾ കാസർഗോഡ് കളക്ടറാണ് ജീവൻ. കാസർഗോഡ് ജില്ലയുടെ ചുമതല താൽക്കാലികമായി എഡിഎമ്മിനു കൈമാറി. ഇടുക്കി ജില്ലാ കളക്ടറായിരുന്ന ജി.ആർ. ഗോകുൽ രണ്ടു വർഷത്തെ പരിശീലനത്തിനായി പോയതോടെയാണ് ഇടുക്കിയിലേക്ക് ജീവനെ നിയമിക്കുന്നത്.

2017 ബാച്ചിലെ ഒൻപത് കൺഫേഡ് ഐഎഎസുകാർ മസൂറിയിലെ പരിശീലനത്തിനു ശേഷം അഞ്ചു ആഴ്ചയ്ക്കകം മടങ്ങിയെത്തുമെന്നാണ് വിവരം. ഇതിന് പിന്നാലെ ജില്ലാ കളക്ടർമാരുടെ വ്യാപക അഴിച്ചു പണിയുണ്ടായേക്കും. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചതായാണ് വിവരം. സുധീർബാബു, അഞ്ജന, ജയശ്രീ, സജിത് ബാബു, ദിനേശൻ തുടങ്ങിയവരാണു പരിശീലനം കഴിഞ്ഞു മടങ്ങിയെത്തും. ഇവരെ വിവിധ ജില്ലകളിൽ കളക്ടർമാർ ആക്കിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP