Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറൈൻ എഞ്ചിനീയറിങ് പൂർത്തിയാക്കി ആഗ്രഹിച്ച ജോലി തേടി മലേഷ്യയിലെത്തി; മിരിയിൽ വെച്ച് ഷിപ്പിന്റെ വടം വീണ് ദാരുണമായ അന്ത്യം; മരണ വിവര വീട്ടിലറിയിക്കാൻ കമ്പനി മടിച്ച് നിന്നപ്പോൾ മുന്നോട്ട് വന്നത് സുഹൃത്തുക്കൾ; അട്ടപ്പാടി സ്വദേശി സ്മഹേഷിന് എന്ത് പറ്റിയെന്ന് അറിയാതെ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

മറൈൻ എഞ്ചിനീയറിങ് പൂർത്തിയാക്കി ആഗ്രഹിച്ച ജോലി തേടി മലേഷ്യയിലെത്തി; മിരിയിൽ വെച്ച് ഷിപ്പിന്റെ വടം വീണ് ദാരുണമായ അന്ത്യം; മരണ വിവര വീട്ടിലറിയിക്കാൻ കമ്പനി മടിച്ച് നിന്നപ്പോൾ മുന്നോട്ട് വന്നത് സുഹൃത്തുക്കൾ; അട്ടപ്പാടി സ്വദേശി സ്മഹേഷിന് എന്ത് പറ്റിയെന്ന് അറിയാതെ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

പാലക്കാട്: അട്ടപ്പാടി സ്വദേശിയായ യുവാവ് മലേഷ്യയിൽ അപകടത്തിൽ മരിച്ചു. അട്ടപ്പാടി ചെമ്മണ്ണൂർ സ്വദേശിയും മലേഷ്യയിൽ ഷിപ്പിലെ ജീവനക്കാരനുമായ സ്മഹേഷ് (21) എന്ന യുവാവാണ് ഇന്നലെ വൈകുന്നേരം മരിച്ചത്. മറൈൻ ഇഞ്ചിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആറ് മാസം മുൻപാണ് സ്മഹേഷ് ജോലി ശരിയായി വിദേശത്തേക്ക് പോകുന്നത്. അവിടെ സ്വകാര്യ കമ്പനിയുടെ ജീവനക്കാരനും ഷിപ്പലെ ഡെക്ക് വിഭാഗത്തിൽ ജോലി ചെയ്യുകയുമായിരുന്ന സ്മഹേഷ് ജോലി ചെയ്യുന്നതിനിടയിൽ വടം തലയിൽ വീണാണ് അപകടം സംഭവിച്ചത്. എന്നാൽ യുവാവിന്റെ മരണം സംബന്ധിക്കുന്ന ഒരു വിവരങ്ങളും കമ്പനി ഇതുവരെ ഒദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മലേഷ്യയിലെ മിരി എന്ന സ്ഥലത്തെ ഒരു ആശുപത്രിയിലാണ് യുവാവിന്റെ മൃതശരീരം ഇപ്പോൾ ഉള്ളതെന്നും സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം എപ്പോൾ ലഭിക്കുമെന്നോ എന്താണ് ചെയ്യേണ്ടതെന്നോ അറിയാതെ വലഞ്ഞിരിക്കുകയാണ് ഇപ്പോൾ ബന്ധുക്കൾ. പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്മഹേഷിന് കപ്പലിലെ ജോലി ഒരു സ്വപ്‌നമായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മറൈൻ എഞ്ചിനീയറിങ് പൂർത്തിയാക്കി ആറ് മാസം മുൻപാണ് സ്മഹേഷ് മലേഷ്യക്ക പോയത്.അച്ഛൻ തുളസി കൂലിപ്പണിക്കാരനാണ്. അമ്മ രണമി വീട്ടമ്മയാണ്. സഹോദരി സ്മരണിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP