Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒഴുക്കിനെതിരെ നീന്തിയാലേ ഇന്നും നാളെയും പിടിച്ചുനിൽക്കാനാവൂ; ഇന്നലെ വരെ ലോകം അറിയാതിരുന്ന സുനിത പമാർ ഇനി ചരിത്രത്താളുകളിൽ; സുനിത സ്വന്തമാക്കുന്നത് പാക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ആദ്യ ഹിന്ദുവനിതയെന്ന നേട്ടം

ഒഴുക്കിനെതിരെ നീന്തിയാലേ ഇന്നും നാളെയും പിടിച്ചുനിൽക്കാനാവൂ; ഇന്നലെ വരെ ലോകം അറിയാതിരുന്ന സുനിത പമാർ ഇനി ചരിത്രത്താളുകളിൽ; സുനിത സ്വന്തമാക്കുന്നത് പാക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ആദ്യ ഹിന്ദുവനിതയെന്ന നേട്ടം

മറുനാടൻ ഡെസ്‌ക്‌

 കറാച്ചി: ആരാണ് സുനിത പമാർ? ഇന്നലെ വരെ ലോകത്തിന് അറിയാമായിരുന്നില്ല ആരാണ് ഈ യുവതിയെന്ന്. എന്നാൽ, ചരിത്രത്താളുകളിൽ ഇടം പിടിക്കുകയാണ് ഈ യുവതി. പാക്കിസ്ഥാനിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയെന്ന നേട്ടമാണ് സുനിത സ്വന്തമാക്കുന്നത്. ജുലൈ 25നു നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് സുനിത പമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തർപാർക്കർ ജില്ലയിലെ സിന്ധ് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.

നിലവിലുള്ള സർക്കാർ വാഗ്ദാനങ്ങൾ മാത്രം നൽകുമ്പോൾ ഈ 21ാം നൂറ്റാണ്ടിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് സിന്ധ് മേഖലയിലെ ജനങ്ങൾ ജീവിക്കുന്നതെന്നു സുനിത പറയുന്നു. ഇതാണ് ഒഴുക്കിനെതിരെ നീന്താൻ ഇവരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ സ്ത്രീകളെ അബലകളായാണ് കണക്കാക്കിയിരുന്നത്. ഇത് 21ാം നൂറ്റാണ്ടാണ്. സിംഹത്തിനെതിരെ പോരാടാൻ പോലും സ്ത്രീകൾ തയാറാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്' സുനിത പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമെ സ്ത്രീകൾക്കു മുൻനിരയിലേക്കു എത്താൻ സാധിക്കുകയുള്ളുവെന്നും താൻ വിജയിച്ചാൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും അവർ പറഞ്ഞു.

2017ലെ സെൻസെക്‌സ് പ്രകാരം 16 ലക്ഷത്തിലധികം ആളുകളാണ് തർപാർകർ ജില്ലയിലുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും ഹിന്ദുക്കളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP