Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ, വഴിയിൽ പോകുന്ന എല്ലാ വയ്യാവേലിയും എന്റെ കോണകത്തിനുള്ളിൽ വന്നു കയറുന്നത് എന്തുകൊണ്ടാണ് പുരുഷാരമേ; എന്നെ കണ്ടാൽ അഞ്ചു പള്ളീലച്ചന്മാർ പീഡിപ്പിച്ച ആ പാവം ജുബതി ആണെന്ന് തോന്നുമോ കൂട്ടരേ ? സുനിതാ ദേവദാസിന്റെ ചോദ്യം വൈറലാവുകുമ്പോൾ

എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ, വഴിയിൽ പോകുന്ന എല്ലാ വയ്യാവേലിയും എന്റെ കോണകത്തിനുള്ളിൽ വന്നു കയറുന്നത് എന്തുകൊണ്ടാണ് പുരുഷാരമേ; എന്നെ കണ്ടാൽ അഞ്ചു പള്ളീലച്ചന്മാർ പീഡിപ്പിച്ച ആ പാവം ജുബതി ആണെന്ന് തോന്നുമോ കൂട്ടരേ ? സുനിതാ ദേവദാസിന്റെ ചോദ്യം വൈറലാവുകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഞ്ച് വൈദികർ ചേർന്ന് കുമ്പസാര രഹസ്യം ചോർത്തി യുവതിയെ പീഡിപ്പിച്ചു. ഈ വാർത്തയ്‌ക്കൊപ്പം ചിലർ പ്രചരിപ്പിച്ചത് സുനിതാ ദേവദാസ് എന്ന മാധ്യമ പ്രവർത്തകയുടെ ചിത്രമാണ്. നേരത്തെയും പല വിവാദത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സുനിതാ ദേവദാസിനെ പീഡനത്തിന് ഇരയായ വ്യക്തിയെന്ന തലത്തിൽ ചിലർ അവതരിപ്പിച്ചത് ഏറെ ചർച്ചയാവുകയാണ്. ഈ വിഷയം ഉയർത്തി സുനിത ഇട്ട പോസ്റ്റാണ് വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്. പല അഭിപ്രായങ്ങളും കമന്റുകളായെത്തുന്നു.

എന്നെ കണ്ടാൽ അഞ്ചു പള്ളീലച്ചന്മാർ പീഡിപ്പിച്ച ആ പാവം ജുബതി ആണെന്ന് തോന്നുമോ കൂട്ടരേ ?എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ , വഴിയിൽ പോകുന്ന എല്ലാ വയ്യാവേലിയും എന്റെ കോണകത്തിനുള്ളിൽ വന്നു കയറുന്നത് എന്തുകൊണ്ടാണ് പുരുഷാരമേ ... പറയു ...-ഈ ചോദ്യമാണ് സുനിതാ ദേവദാസ് ഉയർത്തേുന്നത്. ഒരു സെക്ഷ്വാലിറ്റി സീരീസ് എഴുതാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ . ആദ്യത്തേത് എഴുതുകയും ചെയ്തു - വ്യഭിചാരവും ബലാൽസംഗവും ബൈബിളും എന്ന പേരിൽ ...എന്നാൽ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പള്ളീലച്ചന്മാർ കണ്ണിൽ ചോരയില്ലാത്ത പീഡിപ്പിച്ച ആ ജുബതിയായി എന്നെ ഓൺലൈൻ മാധ്യമങ്ങൾ മാറ്റിയിരിക്കുന്നു .-ഇതാണ് സുനിതാ ദേവദാസ് ആരോപിക്കുന്നത്. എന്താ ചെയ്യേണ്ടത് ഇവരെയൊക്കെ ? എന്നതാണ് ഉയർത്തുന്ന ചോദ്യം.

ഇവർക്കൊക്കെ ഈ കണ്ണിൽ ചോരയില്ലാത്ത പണി കാണിക്കുന്നതിന് പകരം അവനവന്റെ തുണിയില്ലാത്ത ഒരു ഫോട്ടോ ഇട്ട് ഹിറ്റ് ഉണ്ടാക്കി കൂടെ ? എന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിൽ സുനിത ചോദ്യമായി ഉയർത്തുന്നത്. എന്തിനാ ഇങ്ങനെ എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നത് ? നിങ്ങൾ ആരോ മാർക്ക് ഇട്ട് ചൂണ്ടിക്കാണിച്ചിട്ട് ഒന്നും കാര്യമില്ല . ഞാനല്ല ആ ജുബതി .. ഞാനൊരു കന്യകയാണ് . നന്ദി നമസ്‌ക്കാരം ഊരും പേരുമില്ലാത്ത എല്ലാ ഓൺലൈനുകളും മുടിഞ്ഞു പോകട്ടെ .-എന്നാണ് സുനിത കുറിക്കുന്നത്. സുനിതയുടെ നിലപാടിനെ പിന്തുണച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ. ഓൺലൈൻ സൈറ്റിനെതിരെ പരാതി കൊടുക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

ആ ഡോട്ട് കോമിൽ മനുഷ്യർ തന്നെയായിരിക്കുമോ ജോലി ചെയ്യുന്നത് ?. ആദ്യം തമാശയായിട്ട് പ്രതികരിക്കാൻ തോന്നി . പക്ഷെ ആലോചിച്ചപ്പോൾ.. എന്നാണ് ഒരു കമന്റ്. വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് കാണുന്ന സുനിതയുടെ ഒരു കമന്റും ശ്ര്‌ദ്ധേയമാണ്. പിണറായി പൊലീസിനു പരാതി നൽകിയാൽ നീതി കിട്ടും എന്ന കോമഡി ദയവായി ഇനി ആരും ഇതിൽ കമന്റായി ഇടരുത്. വേറെ എന്തെങ്കിലും വഴിയുണ്ടൊ? വല്ല കൂലി തല്ലുകാരേയും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറ. ഞാൻ ക്വട്ടേഷൻ കൊടുക്കാം-എന്നാണ് സുനിത പറയുന്നത്. നിങ്ങൾക്ക് മനസിലാകാത്തതുകൊണ്ടാണ്... പള്ളിയിലച്ചൻ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് യുവതി പറയുന്നത് കേൾക്കാൻ ആണ് പറഞ്ഞതെന്ന വിശദീകരണവും എത്തുന്നു. അതായത് പീഡിപ്പിച്ചത് സുനിതയെ ആണെന്ന് ഒരു ഓൺലൈനുകാരും പറയുന്നില്ലെന്നാണ് ഇതിൽ നിറയുന്ന വാദം.

പോസ്റ്റ് കണ്ടപ്പോൾ തോന്നിയ സംശയം കൊണ്ട് സൈറ്റിൽ കയറി നോക്കി. അവർ വീഡിയോയിൽ പറയുന്നത് സുനിതയുടെ പോസ്റ്റിനെക്കുറിച്ചാണ്. വീഡിക്ക് കൂടുതൽ ക്ലിക് കിട്ടാനായി ഇതുപോലുള്ള മഞ്ഞ ഓൺലൈൻ പത്രങ്ങൾ കാണിക്കുന്ന ഗിമ്മിക്കുകളാണിത്. യുവതി എന്ന സ്ഥലത്ത് സുനിത ദേവദാസ് എന്നെഴുതിയാൽ വാർത്ത കൃത്യമാകും. പക്ഷെ ഈ സുന്ദരിയായ യുവതിയെ അറിയാത്ത കുറെ ആളുകൾ വീഡിയോ കാണും. അതുതന്നെയാണവരുടെ ലക്ഷ്യവും . തന്തയില്ലായ്മ കാണിച്ച് മാർക്കറ്റ് ചെയ്യുക. സുനിതക്ക് പിണറായി വിജയന്റെ പൊലീസിനെ വിശ്വാസമില്ലാത്ത സ്ഥിതിക്ക് നിയമനടപടി സ്വീകരിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. പിന്നെ അറിയാവുന്ന മാർഗ്ഗം സ്വീകരിച്ച് ഇതുപോലുള്ളവന്മാരെ കൈകാര്യം ചെയ്യുക-എന്നാണ് മറ്റൊരു കമന്റ്.

5 പള്ളീലച്ചന്മാർ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് താങ്കൾ എഴുതിയ ' വ്യഭിചാരവും ബൈബിളും ബലാത്സംഗവും' എന്ന പോസ്റ്റിനെ കുറിച്ചാവും ഈ വാർത്ത. അല്ലാതെ താങ്കൾ ആണ് ഇര എന്നതിന് അർത്ഥമില്ല. പോസ്റ്റിനെ കുറിച്ചു അറിയാത്തവർ ചിലപ്പോൾ തെറ്റിധരിക്കാൻ സാധ്യത ഉണ്ട്-ഇങ്ങനെ പോകുന്നു കമന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP