Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൊറൊന്റോ സോഷ്യൽ ക്ലബിന് എംഎൽഎ മോൻസ് ജോസഫ് തുടക്കം കുറിച്ചു

ടൊറൊന്റോ സോഷ്യൽ ക്ലബിന് എംഎൽഎ മോൻസ് ജോസഫ് തുടക്കം കുറിച്ചു

സിനു

ടൊറന്റോ : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നും കാനഡയിലേക്ക്കു ടിയേറിയ ഒരു കൂട്ടം മലയാളികൾ അവരുടെ തനിമയും സാംസ്‌കാരിക പാരമ്പര്യങ്ങളുംഉയർത്തി പിടിച്ചുകൊണ്ടു പുതിയതായി ആരംഭിച്ച ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെഉത്ഘാടനം മുൻ പൊതുമരാമത്തു മന്ത്രിയും ,കടുത്തുരുത്തി എം .എൽ .എ . യുമായ അഡ്വ മോൻസ് ജോസഫ് നിർവഹിച്ചു.

ഇത്തരത്തിലുള്ള കൂട്ടായ്മകൾ പ്രവാസികളുടെയുംഅവരുടെ കുടുംബാംഗങ്ങളുടെയും ,സമൂഹത്തിന്റെയും സുസ്ഥിര വളർച്ചക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നു ഉത്ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.യോഗത്തിൽ വെച്ച് ക്ലബ് അംഗമായിരുന്ന ബൈജു കാനാപുഴയുടെ ദേഹവിയോഗത്തിൽഅനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു.

പ്രസിഡന്റ് സിനു മുളയാനിക്കലിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് വാഴക്കൻ എക്‌സ് എം . എൽ .എ.,കൺസർവേറ്റീവ് പാർട്ടി ലീഡർ പാട്രിക് ബ്രൗൺ എന്നിവർ മുഖ്യഅതിഥികളായിരുന്നു .ടൊറന്റൊ സെന്റ് . മേരീസ് ക്‌നാനായ ഇടവക വികാരി ഫാ .പത്രോസ്ചമ്പക്കരയുടെയും ,സെന്റ് .ഇഗ്‌നാത്തിയോസ് ക്‌നാനായ യാക്കോബായ ഇടവക വികാരി ഫാ .ജിബി പ്ലാംതോട്ടത്തിന്റെയും അനുഗ്രഹാശിർവാദത്തോടെ ആരംഭിച്ച സമ്മേളനത്തിൽകാനഡയിലെ പ്രധാന മലയാളി സംഘടനകളുടെയും , രാഷ്ട്രീയ കക്ഷികളുടെയുംനേതാക്കന്മാരായ ജോബ്സൺ ഈശോ ,ടോം വർഗീസ് ,തോമസ് കെ തോമസ് ,ടോമി കൊക്കാടൻ,മനോജ് കരാത്ത ,പ്രസാദ് നായർ ,കുര്യൻ പ്രക്കാനം എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി മോൻസി തോമസ് കുന്നുംപുറത്തു സ്വാഗതവും ,ജോയിന്റ് സെക്രട്ടറി സിബിൾസ്റ്റീഫൻ നന്ദിയും രേഖപെടുത്തിയ ഉത്ഘാടന ചടങ്ങുകൾക്ക് റിജോ മങ്ങാട്ട് ,ഷിബുഎബ്രഹാം ,ഷെല്ലി ജോയ് ,വരുൺ രാജൻ എന്നിവർ നേതൃത്വത്തം വഹിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP