Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനിമുതൽ നീറ്റ്-നെറ്റ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ; വിദ്യാർത്ഥികൾക്ക് രണ്ടു പരീക്ഷകളും എഴുതാം; പ്രവേശനത്തിനായി പരിഗണിക്കുക മികച്ച സ്‌കോർ; ഫീസിലും സിലബസിലും മാറ്റമില്ല; കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക ദേശീയ പരീക്ഷാ ഏജൻസി

ഇനിമുതൽ നീറ്റ്-നെറ്റ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ; വിദ്യാർത്ഥികൾക്ക് രണ്ടു പരീക്ഷകളും എഴുതാം; പ്രവേശനത്തിനായി പരിഗണിക്കുക മികച്ച സ്‌കോർ; ഫീസിലും സിലബസിലും മാറ്റമില്ല; കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക ദേശീയ പരീക്ഷാ ഏജൻസി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ സമ്പ്രദായത്തിൽ മാറ്റം വരുത്തി കേന്ദ്രം. ഉന്നത വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷകളുടെ നടത്തിപ്പ് രീതിയിലാണ് മാറ്റംവുത്തിയത്. പരീക്ഷ ഇനിമുയതൽ ദേശീയ പരീക്ഷാ ഏജൻസിയാകും നടത്തുക. മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയും ഗവേഷണത്തിനായുള്ള നെറ്റ് പരീക്ഷയും ഇനിമുതൽ വർഷത്തിൽ രണ്ടുതവണ നടത്തും. വിദ്യാർത്ഥികൾക്ക് രണ്ടു പരീക്ഷയും എഴുതാം. ഏറ്റവും ഉയർന്ന സ്‌കോർ ലഭിക്കുന്ന ഫലം പ്രവേശനത്തിനായി ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്.

നീറ്റ് ജെ ഇഇ, നെറ്റ്, സീമാറ്റ്, ജീപാറ്റ് എന്നിവയിലാണ് മാറ്റം വരുന്നത്. സിലബസിലും ഫീസിലും മാറ്റമില്ല. പരീക്ഷ നടത്തിപ്പ് തിരഞ്ഞെടുക്കപ്പെട്ട കമ്പ്യൂട്ടർ സെന്ററുകളിലാകും. ചോദ്യപേപ്പർ ചോർച്ച തടയുക എന്ന ഉദ്ദേശത്തോടെയാണ് ഇതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ തീരുമാനം അറിയിച്ചത്. ഡൽഹി ശാസ്ത്രി ഭവനിൽ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഫലം വേഗം പ്രസിദ്ധീകരിക്കാനും നടപടിയുണ്ടാകും. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുജിസിയും സിബിഎസ് സിയും നടത്തിയിരുന്ന പരീക്ഷകളിലാണ് മാറ്റം കൊണ്ടുവരുന്നത്. ഏറ്റവുമധികം മാർക്ക് ലഭിക്കുന്ന പരീക്ഷാ ഫലം പ്രവേശനത്തിന് ഉപയോഗിക്കാമെന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ കഴിയാതെ വരുന്നവർക്ക് അടുത്തവർഷത്തെ പരീക്ഷവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. യുജിസിയെ തന്നെ മാറ്റുന്നകാര്യം സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഇതിന് പുറമെ സിബിഎസ് സിയുടെ ചുമതലയിൽ നിന്ന് കൂടുതൽ പരീക്ഷകൾ ഒഴിവാക്കി അത് ദേശീയ പരീക്ഷാ ഏജൻസിയെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഏൽപിക്കാനും ആലോചനയുണ്ട്. ഇതിന്റെയെല്ലാം ഭാഗമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ഇത്തരത്തിൽ ആദ്യ പരീക്ഷ ഈ വർഷം ഡിസംബറിൽ തന്നെ നടക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അടിസ്ഥാനത്തിലാക്കുന്നതും ഫലപ്രഖ്യാനം ഉൾപ്പെടെ വേഗത്തിലാക്കാനും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷമാണു പരീക്ഷാ നടത്തിപ്പിനായി അഖിലേന്ത്യാ ഏജൻസിക്കു രൂപം നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 45 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണു പുതിയ ഏജൻസിക്കു കീഴിൽ നടക്കുന്ന പരീക്ഷകളിൽ ഉൾപ്പെടുക. കംപ്യൂട്ടറിലാണു പരീക്ഷയെങ്കിലും അത് ഓൺലൈൻ ആവില്ലെന്നു വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

യുജിസി നെറ്റ് (2018 ഡിസംബർ), ജെഇഇ മെയിൻ (2019 ജനുവരി, ഏപ്രിൽ), നീറ്റ് (2019 ഫെബ്രുവരി, മെയ്‌), സിമാറ്റ്, ജിപാറ്റ് (2019 ജനുവരി) പരീക്ഷകളാണ് എൻടിഎ ഏറ്റെടുക്കുക. ഇതുവരെ ഇവ നടത്തി വന്നത് സിബിഎസ്ഇയും എഐസിടിഇയുമാണ്.ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികളുടെ സൗകര്യാർഥം ജില്ലാ, ഉപജില്ലാ തലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ. കംപ്യൂട്ടർ പരിശീലനം ആവശ്യമുള്ള വിദ്യാർത്ഥികൾക്കു പരിശീലനം ലഭ്യമാക്കാനും സംവിധാനം മേർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP