Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ച ആതിഥേയരായ റഷ്യ ലോകകപ്പിന് പുറത്ത്; മനോവീര്യം കൈവിടാത്ത ക്രൊയോഷ്യൻ സുവർണ തലമുറ സെമിയിലേക്ക്; അഞ്ചിൽ നാലും വലയിലെത്തിച്ച് ക്രൊയേഷ്യ കരുത്ത് കാട്ടിയപ്പോൾ സമനില ഗോൾ നേടിയ മരിയോ ഫെർണാൻഡസിന് പിഴച്ചു; റഷ്യയുടെ സ്വപ്‌നയാത്ര ക്വാർട്ടറിൽ അവസാനിച്ചപ്പോൾ സോച്ചിയിൽ ആരാധകരുടെ കണ്ണുനീർ പുഴ; ലോകകപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി

പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ച ആതിഥേയരായ റഷ്യ ലോകകപ്പിന് പുറത്ത്; മനോവീര്യം കൈവിടാത്ത ക്രൊയോഷ്യൻ സുവർണ തലമുറ സെമിയിലേക്ക്; അഞ്ചിൽ നാലും വലയിലെത്തിച്ച് ക്രൊയേഷ്യ കരുത്ത് കാട്ടിയപ്പോൾ സമനില ഗോൾ നേടിയ മരിയോ ഫെർണാൻഡസിന് പിഴച്ചു; റഷ്യയുടെ സ്വപ്‌നയാത്ര ക്വാർട്ടറിൽ അവസാനിച്ചപ്പോൾ സോച്ചിയിൽ ആരാധകരുടെ കണ്ണുനീർ പുഴ; ലോകകപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി

സ്പോർട്സ് ഡെസ്‌ക്‌

സോച്ചി: ലോകകപ്പിലെ നാലാമത്തെയും അവസാനത്തെയും ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആതിഥേയരായ റഷ്യയെ തകർത്ത് ക്രൊയേഷ്യ സെമി ഫൈനലിൽ. നിശിചിത സമയത്ത് ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പികിഞ്ഞ മത്സരത്തിൽ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള് കൂടി നേടിയതോടെയാണ് നിർണ്ണായകമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. പെനാൽറ്റി സ്‌പോട്ട് കിക്കിൽ മൂന്നിനെതിരെ നാല് ഗോളുകൾ്കാണ് ക്രൊയേഷ്യയുടെ സുവർണ തലമുറ സെമിയിലേക്ക് മാർച്ച് ചെയ്തത്. നിശ്ചിത 90 മിനിറ്റിൽ ഓരോ ഗോൾ വീതമടിച്ചപ്പൾ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ വിദയുടെ ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ മരിയോ ഫെർണാൻഡസിലൂടെ റഷ്യ സമനില പിടിച്ചതോടെയാണ് മത്സരത്തിന്റെ വിധി നിർമ്മിക്കാൻ ഭാഗ്യ നിർഭാഗ്യങ്ങളുടെ ഷൂട്ടൗട്ട് വേണ്ടി വന്നത്. 100ാം മിനിറ്റിൽ വിദ വല കുലുക്കിയപ്പോൾ 115ാം മിനിറ്റിലായിരുന്നു ഫെർണാൻഡസിലൂടെ റഷ്യൻ മറുപടി

ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ റഷ്യക്ക് പിഴച്ചപ്പോൾ ക്രൊയേഷ്യ ലക്ഷ്യം കണ്ടു.രണ്ടാം കിക്ക് ഇരു ടീമും വലയിലെത്തിച്ചു.മൂന്നാം കിക്ക് ക്രൊയേഷ്യക്ക പിഴച്ചതോടെ വീണ്ടും സമനില.നാലാം കിക്കെടുത്ത റഷ്യയുടെ മരിയോ ഫെർണാൻഡസിന് പിഴച്ചു. വീണ്ടും ക്രൊയേഷ്യ മുന്നിൽ.നാലാ കിക്കെടുത്ത ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച ലക്ഷ്യം കണ്ടപ്പോൾ വീണ്ടും ക്രൊയേഷ്യ മു്ന്നിൽ. 3-3 ്‌വസാന കിക്കെടുത്ത റാക്കിറ്റിച്ച് പന്ത് വലയിലെത്തിച്ചപ്പോൾ റഷ്യ പുറത്ത് ക്രൊയേഷ്യ സെമി ഫൈനലിൽ.ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തേയും ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടും

നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.ജയിച്ച് സെമിയിലേക്ക് മുന്നേറാനുറച്ച ഏറ്റ് മുട്ടുന്ന ക്രൊയേഷ്യയും ആതിഥേയരായ രഷ്യയും ആദ്യ ഒപ്പത്തിനൊപ്പം.ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും വല കുലുക്കാനായില്ല.

ഡാനി ചെറിഷേവിലൂടെ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്.31ാം മിനിറ്റിലാണ് ആതിഥേയരെ ആവേശത്തിലാഴ്‌ത്തിയ ചെറിഷേവിന്റെ ഗോൾ പിറന്നത്.ആർട്ടൺ സ്യുബയ്ക്കൊപ്പം വൺ ടു പാസ് കൈമാറിയ ഇടതുവിങിലൂടെ കുതിച്ചെത്തിയ ചെറിഷേവ് രണ്ടു ക്രൊയേഷ്യൻ താരങ്ങൾക്കിടയിലൂടെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയിൽ തറഞ്ഞു കയറുമ്പോൾ ഗോൾകീപ്പർ മാൻസുവിച്ച് വെറും കാഴ്ചക്കാരനായിരുന്നു.39ാം മിനിറ്റിൽ ആന്ദ്രെ ക്രമാറിച്ചാണ് ക്രൊയേഷ്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്ന ഗോളിന് അവകാശിയായത്.ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ പന്തുമായി ബോക്സിലേക്കു കയറിയ മരിയോ മാൻഡ്യുകിച്ച് റഷ്യൻ ഡിഫൻർമാരെ കബളിപ്പിച്ച് ബോക്സിനു കുറുകെ നൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്രമാറിച്ച് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു

റഷ്യൻ ഗോൾമുഖത്തേക്ക് ക്രൊയേഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ ആണ് മത്സരത്തിന്റെ ആദ്യ ഘട്ടം മുതൽ കണ്ടത്.കളിയുടെ ഒഴുക്കിന് വിപരീതമായിട്ടാണ് ആദ്യ ഗോൾ പോലും വീണത്.ഇരരുടീമിന്റെയും ക്വാർട്ടർ ഫൈനൽ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. അർജന്റീനയുൾപ്പെട്ട ഗ്രൂപ്പിൽ നിന്നും മൂന്നു മൽസരങ്ങളിലും ജയിച്ച് നോക്കൗട്ട്റൗണ്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടക്കുകയായിരുന്നു. അതേസമയം, സ്വപ്നതുല്യമായിരുന്നു റഷ്യൻ കുതിപ്പ്. ഗ്രൂപ്പ് എയിൽ ഉറുഗ്വേയ്ക്കു പിന്നിൽ റണ്ണറപ്പായി നോക്കൗട്ട്റൗണ്ടിലെത്തിയ റഷ്യ പ്രീക്വാർട്ടറിലാണ് വൻ അട്ടിമറി നടത്തിയത്. കിരീട ഫേവറിറ്റുകളിലൊന്നായ സ്പെയിനിനെ റഷ്യ ഷൂട്ടൗട്ടിൽ ഞെട്ടിക്കുകയായിരുന്നു.

60ാം മിനിറ്റിൽ ക്രൊയേഷ്യ കളിയിൽ ലീഡ് നേടേണ്ടതായിരുന്നു. പക്ഷെ നിർഭാഗ്യം അവരെ ചതിച്ചു. ബോക്സിനുള്ളിൽ വച്ച് ക്രമാറിച്ചിന്റെ ഷോട്ട് ഗോളി അകിൻഫീവ് ബ്ലോക്ക് ചെയ്തപ്പോൾ റീബൗണ്ട് ചെയ്ത പന്ത് ഇവാൻ പെരിസിച്ചിന്. ആറു വാര മാത്രം അകലെ നിന്ന് പെരിസിച്ച് തൊടുത്ത താഴ്ന്ന ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി ഗോൾവരയ്ക്ക് തൊട്ടരികിലൂടെ പുറത്തേക്ക് തെറിക്കുകയായിരുന്നു.ക്രൊയേഷ്യയുടെ തുടർച്ചയായ ആക്രമണങ്ങളാണ് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളിൽ കണ്ടത്. എന്നാൽ ഇരു ടീമിനും വല കുലുക്കാനായില്ല. ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തെ നേരിടുമ്പോൾ രണ്ടാം സെമിയിൽ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP