Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആതിഥേയർക്ക് കാലിടറിയത് പെനാൽട്ടി ഷൂട്ടൗട്ടിൽ; ഇംഗ്ലണ്ടിനെ ഭാഗ്യം കനിഞ്ഞത് 28 വർഷത്തിന് ശേഷം; കറുത്ത കുതിരകളായി ഉയർത്തെഴുന്നേറ്റ് പോരാടിയത് ക്രൊയേഷ്യ; ഇനി കാത്തിരിക്കുന്നത് ക്രൊയേഷ്യ-ഇംഗ്ലണ്ട്, ഫ്രാൻസ്-ബെൽജിയം യുദ്ധങ്ങൾ; റഷ്യൻ മണ്ണിൽ നിന്നും കപ്പുമായി മടങ്ങുന്നത് ഈ നാലുപേരിൽ ആര്? ഇഷ്ട ടീമുകളെല്ലാം നാട് നീങ്ങിയപ്പോൾ പുതുമ തേടുന്ന മലയാളികളിൽ ഭൂരിപക്ഷവും ക്രൊയേഷ്യയ്‌ക്കൊപ്പം

ആതിഥേയർക്ക് കാലിടറിയത് പെനാൽട്ടി ഷൂട്ടൗട്ടിൽ; ഇംഗ്ലണ്ടിനെ ഭാഗ്യം കനിഞ്ഞത് 28 വർഷത്തിന് ശേഷം; കറുത്ത കുതിരകളായി ഉയർത്തെഴുന്നേറ്റ് പോരാടിയത് ക്രൊയേഷ്യ; ഇനി കാത്തിരിക്കുന്നത് ക്രൊയേഷ്യ-ഇംഗ്ലണ്ട്, ഫ്രാൻസ്-ബെൽജിയം യുദ്ധങ്ങൾ; റഷ്യൻ മണ്ണിൽ നിന്നും കപ്പുമായി മടങ്ങുന്നത് ഈ നാലുപേരിൽ ആര്? ഇഷ്ട ടീമുകളെല്ലാം നാട് നീങ്ങിയപ്പോൾ പുതുമ തേടുന്ന മലയാളികളിൽ ഭൂരിപക്ഷവും ക്രൊയേഷ്യയ്‌ക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

സോച്ചി: റഷ്യൻ ലോകകപ്പിൽ റഷ്യൻ വീര്യത്തിന് സെമിയിലേക്ക് കടക്കാനായില്ല. ഷൂട്ടൗട്ടിൽ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി. സ്വീഡനെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളി. ഹാരി കെയ്നിന്റെയും കൂട്ടരുടെയും വെല്ലുവളിയെ അതിജീവിക്കാൻ ക്രൊയേഷ്യയ്ക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇരുപത്തിയെട്ട് വർഷത്തിനുശേഷമാണ് ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. 1990ൽ ഇറ്റലിയിലാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പിന്റെ സെമിഫൈനൽ കളിച്ചത്. 1994-ൽ മൂന്നാം സ്ഥാനക്കാരായതിന് ശേഷം ഇപ്പോഴാണ് സ്വീഡൻ ലോകകപ്പിൽ ആദ്യ ക്വാർട്ടർ കളിച്ചത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് ഇത് ഉയർത്തെഴുന്നേൽപ്പിന്റെ ലോകകപ്പാണ്. മറ്റൊരു സെമിയിൽ കരുത്തൽ തമ്മിലാണ് പോരാട്ടം. ബെൽജിയം-ഫ്രാൻസ് മത്സരത്തിൽ വീറും വാശിയും നിറയുമെന്നാണ് പ്രതീക്ഷ. ടോട്ടൽ ഫുട്‌ബോളാണ് ഇരു ടീമുകളും കളിക്കുന്നത്.

ബ്രസീലും അർജന്റീനയും ആയിരുന്നു മലയാളികളുടെ ഇഷ്ടടീമുകൾ. ഫ്രാൻസിനേയും ഇംഗ്ലണ്ടിനേയും ജർമ്മനിയേയും ആരാധിക്കുന്നവരും ഉണ്ട്. എന്നാൽ കൂടുതലും ലാറ്റിൻ അമേരിക്കൻ ടീമുകളെയാണ് നെഞ്ചിലേറ്റുന്നത്. ഇവരെല്ലാം പുറത്തായതോടെ മലയാളികളുടെ ഫുട്‌ബോൾ ആവേശം കുറയുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മത്സങ്ങളിൽ ആവേശം പൊടിപൊടിക്കുമ്പോൾ മലായളികളും അതിനൊപ്പമാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ക്രൊയേഷ്യയ്‌ക്കൊപ്പമാണ് ഭൂരിപക്ഷം മലയാളികളും പന്തു തട്ടുന്നത്. ടൂർണ്ണമെന്റിലെ കറുത്ത കുതിരകളുമായി ക്രൊയേഷ്യ മാറുമെന്നാണ് പ്രതീക്ഷ

ഷൂട്ടൗട്ടിൽ തുണച്ചത് മൽസരപരിചയവും വ്യക്തിഗത മികവും

ആദ്യം ഗോൾ നേടി അട്ടിമറിക്കരുത്ത് കാട്ടിയ റഷ്യയെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണു ക്രൊയേഷ്യ കീഴടക്കിയത്. 120 മിനിറ്റ് കളിയിൽ സ്‌കോർ 2-2 ആയതിനെത്തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ക്രൊയേഷ്യ 4-3നു വിജയിച്ചു. 20 വർഷങ്ങൾക്കു ശേഷമാണു ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1998ലെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനോടു 2-1നു തോറ്റ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി മടങ്ങിയതാണ് മുൻപത്തെ മികച്ച പ്രകടനം. 11ന് രാത്രി 11.30ന് സെമിയിൽ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.

ക്രൊയേഷ്യൻ താരങ്ങളുടെ മൽസരപരിചയവും വ്യക്തിഗത മികവുമാണ് ഷൂട്ടൗട്ടിൽ അവരെ തുണച്ചത്. റഷ്യൻ താരം ഫ്യോദോർ സ്‌മോളോവ് എടുത്ത ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ക്രൊയേഷ്യൻ ഗോളി ഡാനിയൽ സുബാസിച്ച് തടുത്തു. ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് റഷ്യൻ ഗോളി ഇഗോർ അകിൻഫീവ് കൂടി തടുത്തതോടെ ഷൂട്ടൗട്ടിലും നാടകീയതയായി. എന്നാൽ, റഷ്യയുടെ മൂന്നാം കിക്ക് എടുത്ത, മാരിയോ ഫെർണാണ്ടസിന്റെ ഷോട്ട് പുറത്തേക്കു പോയതോടെ കളി ക്രൊയേഷ്യക്കാരുടെ പക്കലായി. പിന്നീടാരും കിക്കുകൾ പാഴാക്കാതെ വന്നതോടെ 4-3നു ക്രൊയേഷ്യ ജയിച്ചു. ആതിഥേയർ എന്ന നിലയ്ക്കു ലോകകപ്പിനു യോഗ്യത നേടിയ റഷ്യ, ഫിഫ റാങ്കിങ്ങിൽ 70-ാം സ്ഥാനക്കാരാണു തങ്ങളെന്നു മറന്ന പോരാട്ടവീര്യമാണു കളത്തിൽ കാഴ്ചവച്ചത്.

ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്തുള്ള ക്രൊയേഷ്യയെ റഷ്യ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 31-ാം മിനിറ്റിൽ ഡെനിസ് ചെറിഷേവിലൂടെ റഷ്യ ലീഡ് നേടി. എട്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്ദ്രേ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ 1-1 സമനില പിടിച്ചു. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട കളിയുടെ 101-ാം മിനിറ്റിൽ ഡൊമഗോജ് വിദയിലൂടെ ക്രൊയേഷ്യ 2-1 ലീഡെടുത്തു. കളി തീരാൻ അഞ്ചുമിനിറ്റുള്ളപ്പോൾ മാരിയോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളിലൂടെ റഷ്യ വീണ്ടും സമനില പിടിച്ചു(2-2).

പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരേയും ക്രൊയേഷ്യ ഷൂട്ടൗട്ട് അതിജീവിച്ചിരുന്നു, . രണ്ട് ഷൂട്ടൗട്ടിലും നിർണായകമായ അവസാന കിക്കെടുത്തത് റാക്കിറ്റിച്ചായിരുന്നു. രണ്ടും സമ്മർദം അതിജീവിച്ച് ബാഴ്സലോണ താരം വലയിലെത്തിച്ചു. ഷൂട്ടൗട്ടിൽ റഷ്യൻ താരങ്ങളായ ഫിയോദോർ സ്‌മോളോവ്, മാരിയോ ഫെർണാണ്ടസ് എന്നിവരുടെ കിക്കുകൾ പാഴായതു റഷ്യയ്ക്കു തിരിച്ചടിയായി. സമ്മർദ്ദഘട്ടത്തെ അതിജീവിക്കാൻ ക്രൊയേഷ്യക്കാരെ മൽസരപരിചയം തുണയ്ക്കുകയും ചെയ്തു.

ഇംഗ്ലണ്ട് വിജയം ആധികാരികമായി

28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ അവസാന നാലിൽ ഇടംപിടിക്കുന്നത്. ഇതുവരെ രണ്ടുതവണയാണ് അവർ സെമി കളിച്ചിട്ടുള്ളത്. 1966-ലായിരുന്നു ആദ്യം. അന്ന് അവർ കിരീടം ചൂടിിയിരുന്നു. പിന്നീട് 1990-ലും സെമിയിൽ എത്തിയിരുന്നെങ്കിലും പശ്ചിമ ജർമനിയോടു തോൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുമായാണ് ഇക്കുറി ഇംഗ്ലണ്ട് ലോകകപ്പിനെത്തിയത്. റഷ്യയിൽ ആദ്യ മത്സരം മുതൽ മികച്ച കളി കെട്ടഴിച്ച അവർ ഇന്നലെ സ്വീഡനെതിരേയും പതിവു തെറ്റിച്ചില്ല.

ഇംഗ്ലണ്ട് പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് സ്വീഡനെ തോൽപിച്ചത്. മുപ്പതാം മിനിറ്റിൽ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. ആഷ്ലി യങ് എടുത്ത കോർണർ ബോക്സിൽ ഉയർന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂർ. ഗോളി റോബി ഓൾസന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

അമ്പത്തിയൊന്നാം മിനിറ്റിൽ ഡെലി അലിയാണ് ലീഡുയർത്തിയത്. ബോക്സിന്റെ പുറത്ത് നിന്ന് ലിങ്ഗാർഡ് നൽകിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്. പോസ്റ്റിനുള്ളിൽ മാർക്ക് ചെയ്യാതെ നിന്ന അലി നിഷ്പ്രയാസമാണ് പന്ത് വലയിലെത്തിച്ചത്. ബാറിനു കീഴിൽ ഇംഗ്ലീഷ് കീപ്പർ ജോർദാൻ പിക്ഫോർഡിന്റെ തകർപ്പൻ പ്രകടനവും സ്വീഡനു ഗോൾ നിഷേധിച്ചു. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് അവിശ്വസനീയമാംവിധം പിക്ഫോർഡ് തടഞ്ഞിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP