Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായാഹ്ന ഭക്ഷണത്തിനായി റസ്‌റ്റോറന്റിലെത്തിയപ്പോൾ അക്രമികൾ പതിയിരുന്നത് അറിഞ്ഞില്ല; അഞ്ചുവെടിയുണ്ടകൾ എടുത്തത് 26 കാരനായ യുവാവിന്റെ ജീവൻ; യുഎസിലെ മിസൗറിയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് വംശീയവിദ്വേഷം മൂലമോ? ദുരന്തമേറ്റുവാങ്ങിയ തെലുങ്കാന സ്വദേശി ശരത് കോപ്പുവിന്റെ കുടുംബത്തെ സഹായിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം

സായാഹ്ന ഭക്ഷണത്തിനായി റസ്‌റ്റോറന്റിലെത്തിയപ്പോൾ അക്രമികൾ പതിയിരുന്നത് അറിഞ്ഞില്ല; അഞ്ചുവെടിയുണ്ടകൾ എടുത്തത് 26 കാരനായ യുവാവിന്റെ ജീവൻ; യുഎസിലെ മിസൗറിയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് വംശീയവിദ്വേഷം മൂലമോ? ദുരന്തമേറ്റുവാങ്ങിയ തെലുങ്കാന സ്വദേശി ശരത് കോപ്പുവിന്റെ കുടുംബത്തെ സഹായിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം

മറുനാടൻ ഡെസ്‌ക്‌

മിസൗറി:വെള്ളിയാഴ്ച വൈകുന്നേരം മിസോറിയിലെ കാൻസാസ് നഗരത്തിലെ ഒരു റസ്‌റ്റോറണ്ട്. മിസോറി സർവകലാശാലയിൽ പഠിക്കുന്ന ശരത് കോപ്പു അവിടെ ഭക്ഷണം കഴിക്കാനെത്തുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല ഇങ്ങനെയൊരു ദുരന്തമേറ്റുവാങ്ങേണ്ടി വരുമെന്ന്. തെലങ്കാനയിൽനിന്നുള്ള വിദ്യാർത്ഥിയാണ് ശരത്. 26 കാരനായ വിദ്യാർത്ഥി അക്രമികളുടെ വെടിയേറ്റപ്പോൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ ആരാണെന്നോ അവർക്ക് എങ്ങനെ രക്ഷപെടാൻ കഴിഞ്ഞുവെന്നോ വ്യക്തമല്ല. തെലങ്കാനയിലെ വാറങ്കൽ ജില്ലക്കാരനാണ് മരിച്ച ശരത്. ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഈവർഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയത്.

സംഭവം ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല കൻസാസ് സിറ്റിയിലെ ബാറിൽവച്ച് വെടിയേറ്റ് മരിച്ചത് കഴിഞ്ഞവർഷമായിരുന്നു.ശരതിന്റെ ബന്ധുവായ രഘു ചോദാവരം വാറങ്കലിലെ കുടുംബത്തെ സഹായിക്കാനായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. രണ്ടുമണിക്കൂറിനുള്ളിൽ 17,000 ഡോളറുകളാണ് ഇങ്ങനെ സ്വരുക്കൂട്ടിയത്. ശരതിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനും കോൺസുലേറ്റ് വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP