Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്

എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലാണ് ഉപ്പും മുകളകും. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിച്ച സീരിയൽ. നർമ്മത്തിൽ പൊതിഞ്ഞ് വേറിട്ട രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഉപ്പും മുളകിനെ ശ്രദ്ധേയമാക്കിയത് അഭിനേതാക്കളാണ്. എന്നാൽ ഇന്ന് ഉപ്പും മുളകും വിവാദത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. സീരിയലന്റെ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയതോടെ പുതിയ ചർച്ചകലും തുടങ്ങുകയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഫെയ്‌സ് ബുക്ക് പേജിലും നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുന്നു. സംവിധായകനെതിരെ പ്രതിഷേധമാണ് ശക്തമാകുന്നതും.

സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയിൽ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാൾ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകിൽ നിന്നും തന്നെ മാറ്റി നിർത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാൽ ചാനൽ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാൻ അമേരിക്കയിൽ നടന്ന അവാർഡ് ഷോയ്ക്ക് പോയതെന്നും നിഷ് വിശദീകരിക്കുന്നു 

താൻ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാർത്ത കൊടുത്തു. സെറ്റിൽ ലിംവിഗ് ടുഗതർ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താൻ. പല മോശം പദങ്ങൾ ഉപയോഗിച്ചാണ് സംവിധാകൻ ആർട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയിൽ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകൻ സൈറ്റിൽ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മുൻപ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിർത്തിട്ടുണ്ട്. എന്നാൽ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും. മോശമായ വാക്കുകൾ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകൾ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടി പോടി എന്ന് തുടങ്ങി മോശം വാക്കുകൾ വരെ വിളിക്കാൻ തുടങ്ങിയതോടെ ഞാൻ ശ്രീകണ്ഠൻ സാറിന് ഫോൺ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാർണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാൻ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനിൽ വെച്ച് പലതവണ സംവിധായകൻ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നൽകിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാൽ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. അച്ഛനില്ലാതെയാണ് ഞാൻ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാൻ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.

കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവിൽ ആയിരുന്നു. എന്നിട്ടും ഞാൻ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാൻ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാൻ ജോലി എടുത്താലേ കാര്യങ്ങൾ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാൻ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകൻ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ സംവിധായകനിൽ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏൽക്കില്ലെന്ന് ചാനൽ ഉറപ്പ് നൽകണം, അങ്ങനെയാണെങ്കിൽ മാത്രം താൻ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

ശ്രീകണ്ഠൻ നായരേയും പ്രതിക്കൂട്ടിൽ നിർത്തി മാലാ പാർവ്വതി

അതിനിടെ നിഷയ്ക്ക് പിന്തുണയുമായി അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതിയും രംഗത്ത് വന്നു. ജോലി നിഷേധിച്ചുകൊണ്ടാണ് ഇവരൊക്കെ പെൺകുട്ടികളോട് മോശമായി പെരുമാറുന്നത്. ഒരുപാട് കാലത്തെ സ്ട്രഗിൾ ആണ് നിഷ സഹിച്ചത്. പ്രമുഖരായ സുഹൃത്തുക്കൾ ഒന്നും നിഷയ്ക്കില്ല. രണ്ട് ദിവസം കഴിഞ്ഞാൽ ഇത് എല്ലാവരും മറന്നുപോകും. ആത്മാഭിമാനമുള്ള ഒരു കലാകാരിയാണ് നിഷ. ഞാനും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. നിഷ ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരിയായിട്ടും നേരിടേണ്ടി വന്നത് ഇങ്ങനെ ഒരു അനുഭവമാണ്. ഫ്ളവേഴ്സ് ചാനലിന്റെ തലവൻ ശ്രീകണ്ഠൻ നായർ പരാതിപ്പെട്ട നിഷയോട് 'നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്തറിഞ്ഞാൽ ആരും വിളിക്കില്ല' എന്നാണ് പറഞ്ഞത്. മാധ്യമ രംഗത്തുള്ള സ്ത്രീകളുടെ വിഷയം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ കാലത്താണ് ഒരു സ്ത്രീയുടെ വിഷയം വാർത്തകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ചാനൽ മൂടി വയ്ക്കുന്നത്. -ഒരു വെബ് സൈറ്റിനോട് മാലാ പാർവ്വതി പ്രതികരിച്ചത് ഇങ്ങനെയാണ്.

ഫെയ്‌സ് ബുക്കിലും നിരന്തരമായി മാലാ പാർവ്വതി ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയ പ്രശ്‌നത്തിൽ സജീവമായി ഇടപെടുകയാണ്. 'ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്.ഒരു ' പ്രയോജനവും ' ഇല്ലാത്ത വേയ്സ്റ്റ്'. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായതുകൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ' ചേച്ചി, ഞാനിത് പറഞ്ഞ് പോയതുകൊണ്ട് ഇനി ആരും വർക്ക് തരില്ലേന്ന്. ചാനൽ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മൾ തമ്മിൽ' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാൽ ആരും വിളിക്കില്ല പോലും ' .

പാവം നിഷ ! കൈരളിയിൽ നിന്ന് ശമ്പളം കിട്ടാതെ ഞാൻ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയിൽ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനൽ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്.അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം' ഇതാണ് പാർവതി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ.

ഫ്‌ളവേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജിൽ വ്യാപക പ്രതിഷേധം

ഉപ്പും മുളകും സീരിയൽ സംവിധായകൻ ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും നടി നിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്ളവേഴ്സ് ടി.വിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം. സംവിധായകൻ മോശമായി പെരുമാറുന്നെന്ന നിഷയുടെ തുറന്നുപറച്ചിലിനെത്തുടർന്നാണ് ചാനലിനെതിരെ പ്രതിഷേധം.

' നിഷ സാരംഗിനെ തിരിച്ചുകൊണ്ടുവരണം. ഉണ്ണികൃഷ്ണനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം. ഉപ്പും മുളകും തുടരണം.' എന്നാണ് ഒരാളുടെ കമന്റ്. '#നിഷയ്‌ക്കൊപ്പം. സ്വന്തം ചാനലിൽ workചെയ്യുന്നവരെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാ നാട് നന്നാക്കുന്നത്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP