Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിമന്യു കൊല്ലപ്പെട്ടത് കാമ്പസ് രാഷ്ട്രീയം ഇല്ലാതായതുകൊണ്ടോ? എ.കെ.ആന്റണി കാട്ടിയ തെറ്റ് പിണറായി വിജയൻ തിരുത്തേണ്ടിയിരിക്കുന്നു; കാമ്പസുകളിലേക്ക് രാഷ്ട്രീയം തിരിച്ചുവരട്ടെ; അതുസമൂഹം വിലയിരുത്തട്ടെ: ഇൻസ്റ്റന്റ് റസ്‌പോൺസ്

അഭിമന്യു കൊല്ലപ്പെട്ടത് കാമ്പസ് രാഷ്ട്രീയം ഇല്ലാതായതുകൊണ്ടോ? എ.കെ.ആന്റണി കാട്ടിയ തെറ്റ് പിണറായി വിജയൻ തിരുത്തേണ്ടിയിരിക്കുന്നു; കാമ്പസുകളിലേക്ക് രാഷ്ട്രീയം തിരിച്ചുവരട്ടെ; അതുസമൂഹം വിലയിരുത്തട്ടെ: ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

രുപത്‌ വയസ് പോലും തികയാത്ത യുവാവ് മതഭ്രാന്ത് പിടിച്ച ഒരുകൂട്ടം നായകളുടെ കൊലക്കത്തിക്കിരയായി ഈ ലോകം വിട്ടുപോയിരിക്കുകയാണ്.അവന്റെ അമ്മയുടെ കണ്ണീരും സങ്കടവും ഇന്നും മലയാളിയുടെ ഉറക്കം കെടുത്തുന്നു.അവനെ രക്തസാക്ഷിയാക്കി കണ്ണീരൊഴുക്കിയും സങ്കടപ്പെട്ടും നേട്ടങ്ങൾ കൊയ്യാൻ ഒരുപാർട്ടിയുണ്ട്.അവൻ സ്വന്തം പ്രവൃത്തിയുടെ ഇരയാണെന്ന് വ്യാഖ്യാനിച്ച് നേട്ടങ്ങൾ കൊയ്യാൻ മറ്റുരാഷ്ട്രീയകക്ഷികളുമുണ്ട്.അവനെ സംരക്ഷിക്കുകയും എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും സുഹൃത്തുക്കളുടെയും ഒക്കെ ഓർമകളിൽ നിന്ന് അന്യമാകുമ്പോൾ, അവനെയോർത്ത് കരയാൻ അവന്റെ അച്ഛനും അമ്മയും മാത്രമായിരിക്കും ഉണ്ടാവുക.

വട്ടവട എന്ന ഗ്രാമത്തിൽ ഒരുദരിദ്രആദിവാസി കുടുംബത്തിൽ പിറന്ന ബുദ്ധിയുള്ള പാവപ്പെട്ട പയ്യനായിരുന്നു അഭിമന്യു.ആദിവാസി വിഭാഗത്തിൽ പെട്ട ഒരാൾ 10 ാം ക്ലാസ് പാസായാൽ പോലും ഉന്നത ഉദ്യോഗം ഉറപ്പാണെന്നിരിക്കെ മികച്ച വിദ്യാഭ്യാസ പാരമ്പര്യമുളേള മഹാരാജാസിൽ പഠിച്ച് എസ്എഫ്‌ഐ രാഷ്ട്രീയവുമായി മുന്നേറിയ അഭിമന്യുവിനെ കാത്തിരുന്നത് ശോഭനമായ ഭാവിയായിരുന്നു.ഒരുപക്ഷ വട്ടവട എന്ന ഗ്രാമത്തിന്റെ ഭാഗധേയം തന്നെ തിരുത്താൻ കെൽപുള്ള നേതാവായി വളരുമായിരുന്നു അഭിമന്യു.എന്നാൽ, ഒരുമതഭ്രാന്തന്റെ കത്തിക്കിരയായതോടെ എല്ലാം ഒരുനിമിഷം കൊണ്ട് അസ്തമിച്ചു.ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിന് ആരുമറുപടി പറയും? അവരുടെ മുന്നിലെ വഴികൾ അടഞ്ഞുകഴിഞ്ഞു.രാഷ്ട്രീയക്കാരും ബന്ധുക്കളുമെല്ലാം പിരിഞ്ഞാലും അവരിനിയും കൂലിവേല എടുത്തുജീവിക്കണം.ആ കുടുംബത്തെ പാർട്ടിക്കാർ ഏറ്റെടുക്കുമെന്ന് പറയുന്നത് നല്ലത് തന്നെ.എന്നാൽ, അതുകൊണ്ടൊന്നും അവരുടെ ദാരിദ്ര്യമോ, പട്ടിണിയോ സങ്കടമോ മാറുന്നില്ല.

നാം അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള ഈ ഭീകരതയാണ്.ഭരിക്കുന്നത് സിപിഎമ്മും ഇരയായത് എസ്എഫ്‌ഐക്കാരനും ആയതുകൊണ്ട് കുറച്ചുപേർ അറസ്റ്റിലായെന്നും, കുറേ പേരെ വെറുതെ വിട്ടുവെന്നും കുറെ പേർ അഴിയെണ്ണിയെന്നും വരാം.എന്നാൽ, അതുകൊണ്ടൊന്നും അഭിമന്യുമാർ കേരളത്തിൽ ആവർത്തിക്കാതിരിക്കുന്നില്ല.കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ -സാമൂഹിക പശ്ചാത്തലം നോക്കിയാൽ രാഷ്ട്രീയത്തിന്റെ പേരിൽ കൊലക്കത്തിക്കിരയായവർ അനേകമാണ്.ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലപ്പെട്ടവർ 50 ലേറെയാണ്.ഇങ്ങനെ ഇരയാകുന്നവരിൽ പകുതിപ്പേർ കൊലക്കത്തിക്കിരയാവുന്നത് മതവൈരം മൂലമാണ്.രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാകുന്ന കാര്യമായതുകൊണ്ട് വാചകമടിക്ക് അപ്പുറം ഒന്നും ചെയ്യാൻ ആരും തയ്യാറായല്ല.അതുകൊണ്ടാണ് സിപിഎമ്മുകാർ ഭരിക്കുമ്പോൾ പോലും സിപിഎമ്മുകാർ കൊല്ലപ്പെടുന്നതും സിപിഎമ്മുകാർ കൊല്ലുന്നതും.എന്നാൽ,കണ്ണൂർ കൊലപാതകങ്ങൾ പോലെയല്ല കാമ്പസിലെ കൊലപാതകങ്ങൾ. അത് ഇക്കാലത്ത് അപൂർവമാണ്.കാമ്പസുകൾ താരതമന്യേന സുരക്ഷിതമാകാൻ കാരണം എ.കെ.ആന്റണി കാട്ടിയ ധീരമായ നിലപാട് മൂലമാണെന്ന് ചിലർ പറയാറുണ്ട്.ആ കൊലപാതക രാഷ്ട്രീയം വീണ്ടും കാമ്പസുകളിലേക്ക് കടന്നുവരുമ്പോൾ നാം ഭയപ്പെടേണ്ടതുണ്ട്.അവശേഷിക്കുന്ന കാമ്പസ് രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ഈ സംഭവം ആയുധമാക്കി ചിലരെങ്കിലും ഇറങ്ങിയിട്ടുണ്ട്.

സൂക്ഷ്മമായി പരിശോധിച്ചാൽ, അഭിമന്യു കൊല്ലപ്പെട്ടത് കാമ്പസുകളിൽ നിന്ന് രാഷ്ട്രീയം ഇല്ലാതായതുകൊണ്ടാണെന്ന് വ്യക്തമാകും.രാഷ്ട്രീയം ഇല്ലാതായപ്പോൾ അവിടെ കടന്നുകയറിയത് മതമാണ്.അതിൽ കുറച്ചുകൂടി ഭീകരരൂപം ആർജ്ജിച്ച് നിൽക്കുന്നത് ഇസ്ലാമിക ഭീകരസംഘടനകളായതുകൊണ്ട് അവരാദ്യം കൊലക്കത്തിയെടുത്തുവെന്ന് മാത്രം.എബിവിപി മാറി ആർഎസ്എസ് ആകുമ്പോൾ,വീണ്ടും കൊലക്കത്തിയുടെ എണ്ണം കൂടുമെന്ന് മാത്രം.കാമ്പസ് രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് കൊലകൾ അവസാനിക്കുന്നില്ല എന്നത് വ്യക്തം.പകരം മയക്കുമരുന്നും മദ്യവും കാമ്പസുകളിൽ കുട്ടികളുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്.ഇതവസാനിപ്പിക്കാൻ സമയമായി.എ.കെ.ആന്റണി കാട്ടിയ തെറ്റ് പിണറായി വിജയൻ തിരുത്തേണ്ടിയിരിക്കുന്നു.കാമ്പസുകളിലേക്ക് രാഷ്ട്രീയം തിരിച്ചുവരട്ടെ. അതുവിലയിരുത്താൻ സാമൂഹികമായ സംവിധാനം ഉണ്ടാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP