Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാന നേതാക്കൾക്ക് അവിടുത്തെ പ്രധാന പ്രാദേശിക പാർട്ടി നേതാക്കളെ കണ്ടുകൂടാ; ബംഗാളിൽ ഒരുവിഭാഗത്തിന് മമതയെ വേണ്ടെങ്കിൽ മറുവിഭാഗത്തിന് സിപിഎമ്മിനെ വേണ്ട; പഞ്ചാബിലും ഡൽഹിയിലും ആർക്കും ആപ്പിനെ കണ്ണുകൂടാ; മോദി വിരുദ്ധ സഖ്യത്തിനിറങ്ങിയ രാഹുലിന് ഇതുവരെ ഒരു ഡീൽ പോലും ഉറപ്പിക്കാനായില്ല; വിശാല സഖ്യത്തിന്റെ ഭാവി എന്താകുമെന്നറിയാതെ പ്രതിപക്ഷം

സംസ്ഥാന നേതാക്കൾക്ക് അവിടുത്തെ പ്രധാന പ്രാദേശിക പാർട്ടി നേതാക്കളെ കണ്ടുകൂടാ; ബംഗാളിൽ ഒരുവിഭാഗത്തിന് മമതയെ വേണ്ടെങ്കിൽ മറുവിഭാഗത്തിന് സിപിഎമ്മിനെ വേണ്ട; പഞ്ചാബിലും ഡൽഹിയിലും ആർക്കും ആപ്പിനെ കണ്ണുകൂടാ; മോദി വിരുദ്ധ സഖ്യത്തിനിറങ്ങിയ രാഹുലിന് ഇതുവരെ ഒരു ഡീൽ പോലും ഉറപ്പിക്കാനായില്ല; വിശാല സഖ്യത്തിന്റെ ഭാവി എന്താകുമെന്നറിയാതെ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വർഗീയതയ്‌ക്കെതിരെ ജനാധിപത്യ ചേരിയുടെ കൂട്ടായ്മ ലക്ഷ്യമിട്ടാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വിശാല ഐക്യമെന്ന ആശയവുമായി മുന്നോട്ടുപോകുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും ബി.എസ്‌പിയും ചേർന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി നൽകിയതും അദ്ദേഹത്തിന് കൂടുതൽ പ്രതീക്ഷ പകർന്നു. എന്നാൽ, കോൺഗ്രസ്സിന്റെ സംസ്ഥാന നേതാക്കളുടെ താത്പര്യം വിശാല സഖ്യത്തിന് പലേടത്തും തിരിച്ചടിയാവുകയാണ്. രാജ്യം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും വിശാല സഖ്യം ഉറപ്പിക്കുന്ന ഒരു കൂട്ടുകെട്ടിൽപ്പോലും കോൺഗ്രസ്സിന് ഇതുവരെ എത്തിപ്പെടാനായിട്ടില്ല.

കോൺഗ്രസ്സുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തിൽ ഏറ്റവും വലിയ തർക്കം നിലനിന്നത് സിപിഎമ്മിലായിരുന്നു. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള ഘടകത്തെകൂട്ടുപിടിച്ച് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പരസ്പരം പോരടിച്ചു. ഒടുവിൽ കോൺഗ്രസ് ബന്ധമാകാമെന്ന തരത്തിലേക്ക് സിപിഎം തീരുമാനിച്ചുവന്നെങ്കിലും അത് പാർട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിൽ പഴയ കോട്ടയായ ബംഗാളിലും നടപ്പിലാക്കാൻ പാർട്ടിക്കാവില്ല.

കോൺഗ്രസ്സിനും ഇതുതന്നെയാണ് സ്ഥിതി. വിശാലസഖ്യത്തിനായി സിപിഎമ്മുമായി കൂട്ടുചേരാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്കാവില്ല. ബംഗാളിലെ കോൺഗ്രസിനും സിപിഎമ്മിനെ വേണ്ട. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ഇടതുപക്ഷവുമായി സഖ്യമാകാമെന്ന് പറയുമ്പോൾ, അവിടെ വലിയൊരു ഭാഗം മമത ബാനർജിയുടെ തൃണമൂലുമായി സഖ്യമുണ്ടാക്കണെമന്ന് വാദിക്കുന്നവരാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി മൈനുൾ ഹഖിന്റെ നേതൃത്വത്തിലാണ് ഈ വാദം.

സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ആശയവിനിമയം നടത്തിയും അവരെ നേരിൽ്ക്കണ്ടും പ്രശ്‌നം പരിഹരിക്കാനാണ് രാഹുലിന്റെ ശ്രമം. എന്നാൽ, സിപിഎമ്മുമായി അടുക്കാനാണ് രാഹുൽ തീരുമാനിക്കുന്നതെങ്കിൽ താനും അനുയായിയകളും തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കുമെന്ന മുന്നറിയിപ്പ് മൈനുൾ ഖാൻ നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനായി കാത്തിരക്കുകയാണെന്നാണ് ഹഖ് കഴിഞ്ഞദിവസം പറഞ്ഞത്.

ഇതിലും വിഷമംപിടിച്ച സ്ഥിതിയാണ് ഡൽഹിയിൽ. ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ അവിടെ ഏറ്റവും കൂടുതൽ വൈഷമ്യം കാട്ടുന്നത് കോൺഗ്രസ് തന്നെയാണ്. അടുത്തിടെ ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റും ഒരാഴ്ചയിലേറെ സത്യാഗ്രഹമിരുന്നപ്പോൾ, കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായിരുന്നിട്ടും, അതിനെ അനുകൂലിച്ച് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാൽ, കെജ്‌രീവാളിന്റെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് ആവശ്യപ്പെടാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബദ്ധശത്രുവായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം പോയിരുന്നു. കോൺഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തിലേറിയ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇങ്ങനെ, ഇപ്പോഴും കൂടിച്ചേരാത്ത സഖ്യസാധ്യതകളിലാണ് പ്രതിപക്ഷം വിശാലസഖ്യമെന്ന കോട്ട പടുത്തുയർത്തിയിരിക്കുന്നത്.

പഞ്ചാബിലെ കോൺഗ്രസ് നേതൃത്വവും ആം ആദ്മി പാർട്ടിയെ കൂടെക്കൂട്ടാൻ തയ്യാറല്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്‌പിയുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അതിന് ഇതുവരെ ഒരു രൂപമായിട്ടില്ല. രാജസ്ഥാനിൽ സഖ്യനീക്കങ്ങൾക്ക് എതിരുനിൽക്കുന്നത് അവിടുത്തെ പാർട്ടി അധ്യക്ഷൻ സച്ചിൻ പൈലറ്റ് തന്നെയാണ്. മധ്യപ്രദേശിൽ ബിഎസ്‌പിയുമായി സഖ്യത്തിലേർപ്പെടുന്നതിനെ അവിടുത്ത നേതൃത്വത്തിലൊരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. വർക്കിങ് കമ്മറ്റി അംഗമായിരുന്ന അനിൽ ശാസ്ത്രി ഈ കൂട്ടുകെട്ടിനെ ആത്മഹത്യാപരം എന്നാണ് വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP