Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയിലെ മെൽബണിൽ പൊലിഞ്ഞത് പത്ത് വയസ്സുകാരിയായ കൊല്ലം സ്വദേശിനിയുടെ ജീവൻ; അപകടത്തിൽപെട്ട കുടുംബത്തിലെ മകനും ഗുരുതരാവസ്ഥയിൽ;ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞുള്ള യാത്രയിൽ കാറോടിച്ചിരുന്നത് മലയാളിയായ യുവതി; ഭാര്യയും ഭർത്താവും അടക്കം കുടുംബം മുഴുവൻ ആശുപത്രിയിൽ

ഓസ്‌ട്രേലിയയിലെ മെൽബണിൽ പൊലിഞ്ഞത് പത്ത് വയസ്സുകാരിയായ കൊല്ലം സ്വദേശിനിയുടെ ജീവൻ; അപകടത്തിൽപെട്ട കുടുംബത്തിലെ മകനും ഗുരുതരാവസ്ഥയിൽ;ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞുള്ള യാത്രയിൽ കാറോടിച്ചിരുന്നത് മലയാളിയായ യുവതി; ഭാര്യയും ഭർത്താവും അടക്കം കുടുംബം മുഴുവൻ ആശുപത്രിയിൽ

മെൽബൺ: ഓസ്‌ട്രേലിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. കൊല്ലം ചാത്തന്നൂർ വരിഞ്ഞവിള പണിക്കർവീട്ടിൽ ജോർജ് പണിക്കരുടെ മകൾ റുവാന (10) ആണു മരിച്ചത്.കാറിലുണ്ടായിരുന്ന റുവാന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മെൽബൺ നഗരത്തിലാണ് അപകടം സംഭവിച്ചത് ജോർജ്, ഭാര്യ മഞ്ജു, മകൻ മനു എന്നിവരെ ഗുരുതര പരുക്കുകളോടെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ട്രഗനൈനയിൽ സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോൾ ആയിരുന്നു അപകടം. മഞ്ജുവാണ് കാർ ഓടിച്ചിരുന്നത്. എതിർദിശയിൽ നിന്നു വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ഇവരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു വിക്ടോറിയ പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രണ്ടുകാറുകളും റോഡിനു പുറത്തേക്കു തെറിച്ചുപോയി. പൂർണമായി തകർന്ന നിലയിലാണ് കാറുകൾ.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ (ഫോർഡ് ടെറിറ്ററി) വന്നിടിക്കുകയായിരുന്നു.പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ. റോക്ക്‌ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP