Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ലക്ഷം കോടിയുടെ യുദ്ധ വിമാനം നിർമ്മിക്കാൻ ഇന്ത്യയും റഷ്യയും തമ്മിൽ കരാറായിട്ട് 11 വർഷം; കാശ് മുടക്കുന്നതിനെ കുറിച്ച് ധാരണയിൽ എത്താത്തതിനാൽ ഇതുവരെ തുടങ്ങാതെ മെഗാ പ്രോജക്റ്റ്; കാലാവധി കഴിഞ്ഞതിനാൽ കരാറിൽ നിന്നും പിന്മാറുമെന്ന് റഷ്യയെ അറിയച്ച് ഇന്ത്യ

രണ്ട് ലക്ഷം കോടിയുടെ യുദ്ധ വിമാനം നിർമ്മിക്കാൻ ഇന്ത്യയും റഷ്യയും തമ്മിൽ കരാറായിട്ട് 11 വർഷം; കാശ് മുടക്കുന്നതിനെ കുറിച്ച് ധാരണയിൽ എത്താത്തതിനാൽ ഇതുവരെ തുടങ്ങാതെ മെഗാ പ്രോജക്റ്റ്; കാലാവധി കഴിഞ്ഞതിനാൽ കരാറിൽ നിന്നും പിന്മാറുമെന്ന് റഷ്യയെ അറിയച്ച് ഇന്ത്യ

ഡൽഹി: റഷ്യയുമായി ചേർന്നു സംയുക്തമായി യുദ്ധ വിമാനം നിർമ്മിക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടത് 11 വർഷങ്ങൾക്ക മുൻപാണ്. എന്നാൽ പദ്ധതി നടടപ്പാക്കുന്നതിനെക്കുറിച്ചോ ചെലവ് വഹിക്കുന്നതിനെ കുറിച്ചോ ഇനിയും ധാരണയിലെത്താൻ കഴിയാതെ വന്നതോടെ സംയുക്ത നിർമ്മാണ പദ്ധതിയിൽ നിന്നും പിന്മറുന്നതിനെകുറിച്ചാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാന പ്രൊജക്ടിൽ നിന്നു പിന്മാറുന്ന കാര്യം ഇന്ത്യ റഷ്യയെ അറിയിച്ചു. പദ്ധതിക്കു വേണ്ടിവരുന്ന ചെലവു കണക്കിലെടുത്താണ് പിന്മാറ്റം.

അതേസമയം ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചയ്ക്കുള്ള സാധ്യത മങ്ങിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. രണ്ടു രാജ്യങ്ങളും ഉചിതമായ തുക ചെലവഴിക്കാൻ തയ്യാറായാൽ പദ്ധതിയിൽ പുനരാലോചന നടത്താനും സഹകരണാടിസ്ഥാനത്തിൽ മുന്നോട്ടു പോകാനും തയാറാണെന്ന നിലപാടിലാണ് ഇന്ത്യ. ഇതിനോട് റഷ്യയുടെ പ്രതികരണം എ്ങ്ങനെയാണെന്നതാണ് നിർണ്ണായകം.

2007ലാണ് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന മെഗാപ്രൊജക്ടിൽ കരാർ ഒപ്പ് വെച്ചിട്ട് കഴിഞ്ഞ 11 വർഷത്തിനിടയിൽ പദ്ധതി നടത്തിപ്പിന്റെ കാര്യത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. വിമാനത്തിനു വേണ്ടി ചെലവഴിക്കുന്ന തുക സംബന്ധിച്ചുള്ള ഭിന്നതയും പദ്ധതിക്കു വേണ്ടി വരുന്ന സാങ്കേതികവിദ്യയും നിർമ്മിക്കേണ്ട വിമാനങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള ആശയക്കുഴപ്പവുമൊക്കെയാണ് പിന്മാറാനുള്ള പ്രധാന കാരണങ്ങളെന്നു കരുതുന്നത്. അന്നത്തെ കണക്കിൽ നിന്നം നിർമ്മാണ ചെലവിൽ വന്ന വ്യത്യാസവും റഷ്യയെ പിന്നോട്ട് വലിച്ചുവെന്നാണ് സൂചന. ഇതെല്ലാം പരിശോധിച്ചാൽ മാത്രമെ പുതിയ ചർച്ചകൾക്ക് സാധ്യതയുമുള്ളു.

പദ്ധതിക്കു വേണ്ടി പണം ചെലവഴിക്കുന്നതുൾപ്പെടെ വിവിധ കാര്യങ്ങൾ റഷ്യയെ അറിയിച്ചിരുന്നെങ്കിലും വിഷയത്തിൽ ഇതുവരെയും വ്യക്തമായൊരു മറുപടി ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. 2010 ഡിസംബറിൽ പദ്ധതിയുടെ പ്രാരംഭ രൂപകൽപനയ്ക്കായി 295 മില്യൺ ഡോളർ മുടക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നീട് പ്രൊജക്ടിന്റെ അവസാനഘട്ട രൂപകൽപനയ്ക്കും ആദ്യഘട്ട വിമാന നിർമ്മാണത്തിനുമായി ഇരുരാജ്യങ്ങളും ആറു ബില്യൺ ഡോളർ മുടക്കാമെന്നും ധാരണയായി. എന്നാൽ അന്തിമ കരാറിൽ റഷ്യയുടെ ഭാഗത്തു നിന്നും നീക്കമുണ്ടായില്ല.

എങ്കിലും പ്രൊജക്ടിനു മുന്നിൽ പൂർണമായും വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. വിമാനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ കാര്യത്തിൽ തുല്യ അവകാശം വേണമെന്ന് ഇന്ത്യ നിർബന്ധിക്കുന്നുണ്ടെങ്കിലും നിർണായക വിവരങ്ങൾ പങ്കുവെക്കാൻ റഷ്യ തയ്യാറാവുന്നില്ലെന്നാണ് ഇന്ത്യയുടെ ആരോപണം. പദ്ധതിക്കു തടസ്സം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു നീക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലവത്താകുമെന്ന കാര്യത്തിൽ ഇന്ത്യ ശുഭാപ്തി വിശ്വാസം പുലർത്തുന്നില്ലെന്നാണ് സൂചന. പദ്ധതിക്കു വേണ്ടിവരുന്ന ഭീമമായ ചെലവു തന്നെയാണ് അതിനു കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP