Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താരങ്ങളുടെ ഡേറ്റിലുള്ള പ്രശ്‌നങ്ങൾ തീർന്നു; ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് 14 മുതൽ ചെന്നൈയിൽ; നിവിൻ പോളിയുടെ നായികയായി എത്തുന്ന നയൻതാര ചിത്രത്തിൽ ജോയിൻ ചെയ്യുക പിന്നീട്

താരങ്ങളുടെ ഡേറ്റിലുള്ള പ്രശ്‌നങ്ങൾ തീർന്നു; ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് 14 മുതൽ ചെന്നൈയിൽ; നിവിൻ പോളിയുടെ നായികയായി എത്തുന്ന നയൻതാര ചിത്രത്തിൽ ജോയിൻ ചെയ്യുക പിന്നീട്

ധ്യാൻ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭം ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഷെഡ്യൂൾ ജൂലൈ 14ന് ചെന്നൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രം പ്രഖ്യാപിച്ച് ഏറെ നാളുകൾ ആയെങ്കിലും താരങ്ങളുടെ ഡേറ്റ് തമ്മിലുള്ള പ്രശ്‌നങ്ങൾ മൂലം ഷൂട്ടിങ് നീണ്ട് പോവുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യഷെഡ്യൂളിനാണ് ചെന്നൈയിൽ അടുത്താഴ്‌ച്ച തുടക്കമാകുന്നത്.ഷൂട്ടിങ് തുടങ്ങിയ ശേഷം പിന്നിടായിരിക്കും നയൻതാര സെറ്റിൽ ജോയിൻ ചെയ്യുക. അജു വർഗീസും ഉർവശിയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, മറ്റ് താരങ്ങളെ കുറിച്ചു ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ' ഗൂഢാലോചന', എന്നാൽ തന്റെ രണ്ടാമത്തെ ചിത്രം വലിയ താരനിരയോട് കൂടിയായിരിക്കും അണിയിച്ചൊരുക്കുന്നതെന്നും സൂചന നൽകിയിട്ടുണ്ട്.

നിവിൻ പോളിയും നയൻതാരയുമൊന്നിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP