Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർഗോഡ് മാന്യയിലെ കെസിഎ ക്രിക്കറ്റ് സ്‌റ്റേഡിയം അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്ത്; സ്റ്റേഡിയം പണിതത് തോട് മണ്ണിട്ട് മൂടിയും പൈനാപ്പിൾ തോട്ടം വാങ്ങിയും; റവന്യു അധികാരികൾ കണ്ണടച്ചപ്പോൾ മിച്ച ഭൂമി കയ്യേറ്റവും; സെന്റിന് ആറായിരം രൂപയ്ക്ക് ഉറപ്പിച്ച സ്ഥലത്തിന് വിലയിട്ടത് 56,000; സ്റ്റേഡിയം നിർമ്മാണത്തിന് അനധികൃത പാറപൊട്ടിക്കലും; കാസർഗോഡ് സ്‌റ്റേഡിയം നിർമ്മാണത്തിൽ സർവ്വത്ര അഴിമതി തന്നെ; നഷ്ടം ടിസി മാത്യവിൽ നിന്ന് ഈടാക്കാനും ഉത്തരവ്

കാസർഗോഡ് മാന്യയിലെ കെസിഎ ക്രിക്കറ്റ് സ്‌റ്റേഡിയം അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്ത്; സ്റ്റേഡിയം പണിതത് തോട് മണ്ണിട്ട് മൂടിയും പൈനാപ്പിൾ തോട്ടം വാങ്ങിയും; റവന്യു അധികാരികൾ കണ്ണടച്ചപ്പോൾ മിച്ച ഭൂമി കയ്യേറ്റവും; സെന്റിന് ആറായിരം രൂപയ്ക്ക് ഉറപ്പിച്ച സ്ഥലത്തിന് വിലയിട്ടത് 56,000; സ്റ്റേഡിയം നിർമ്മാണത്തിന് അനധികൃത പാറപൊട്ടിക്കലും; കാസർഗോഡ് സ്‌റ്റേഡിയം നിർമ്മാണത്തിൽ സർവ്വത്ര അഴിമതി തന്നെ; നഷ്ടം ടിസി മാത്യവിൽ നിന്ന് ഈടാക്കാനും ഉത്തരവ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: തോട് മണ്ണിട്ട് മൂടിയും തുച്ഛമായ വിലക്ക് പൈനാപ്പിൾ തോട്ടം വാങ്ങിയും മിച്ച ഭൂമി കയ്യേറിയുമാണ് കാസർഗോഡ് മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം പണിതതെന്ന് കണ്ടെത്തൽ. ബദിയടുക്ക പഞ്ചായത്തിലെ മാന്യയിൽ സെന്റിന് 6,000 രൂപ ഉറപ്പിച്ച സ്ഥലം ക്രിക്കറ്റ് അസോസിയേഷൻ വിലയിട്ടത് 56,000 രൂപക്ക്. ഈ ഇടപാടിൽ നേതൃത്വം നൽകിയത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ടി.സി. മാത്യൂവും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗം ഭാരവാഹികളും. സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലത്ത് 560 (2/എ) മുതൽ എച്ച് വരെയുള്ള സർവ്വേ നമ്പറുകളിലെ മിച്ച ഭൂമി. എന്നാൽ മിച്ച ഭൂമി സംരക്ഷിക്കേണ്ട റവന്യു അധികാരികൾ എല്ലാം കണ്ടില്ലെന്ന് നടിച്ചു.

, 20 ലക്ഷം നൽകിയത് ഈ പുറമ്പോക്ക് ഭൂമിക്കാണ്ന്ന് ഓംബുഡ്സ്മാൻ കണ്ടെത്തി. സ്റ്റേഡിയം നിർമ്മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചു. ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാൻ കണ്ടത്തെൽ .കാസറഗോഡ് ജി എച് എം കൂട്ടായ്മയും അഡ്വ :പ്രമോദും ചേർന്നു നടത്തിയ നിയമ പോരാട്ടത്തിലാണ് അഴിമതി കണ്ടെത്താൻ സഹായകമായത്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാസർകോട് മാന്യയിൽ നിർമ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഭൂമി ഇടപാടിൽ മൂന്നു കോടി രൂപയുടെ അഴിമതി നടന്നതായി ജി.എച്ച്.എം പ്രവർത്തകർ ആരോപിച്ചിരുന്നു.

നിർമ്മാണ പ്രവർത്തനങ്ങളിൽ ഇപ്പോൾ പുറത്ത് വന്ന തട്ടിപ്പ് സൂചന മാത്രമാണെന്നും ഇനിയും ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തു വരുമെന്നാണ് ജി എച് എം വ്യക്തമാക്കുന്നത്. സർക്കാർ തോടും ഭൂമിയുമാണ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടി വിൽപ്പന നടത്തിയത് .ഇത് സംബന്ധിച്ചു മുഴുവൻ രേഖകളും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ജിഎച് എം കൈമാറിയിരുന്നു. ഇത് സംബന്ധിച്ചു അന്വേഷണം നടത്തുവാൻ കളക്ടർ ഉത്തരവ് നൽകിയതുമാണ്. പക്ഷെ രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് വിൽപനക്കാർ അന്വേഷണം അട്ടിമറിച്ചു.

2013 ൽ 56,000 രൂപ സെന്റിന് വില നൽകിയാണ് സ്റ്റേഡിയത്തിനുള്ള ഭൂമി ക്രിക്കറ്റ് അസോസിയേഷൻ വാങ്ങിയത്.അതെ സമയം മുനിസിപ്പൽ സ്റ്റുഡിയതോട് അടുത്തായി ഇതിലും വില കുറച്ചുള്ള സ്ഥലം വാക്കാൽ കച്ചവടം ഉറപ്പിച്ചിട്ടും നടക്കാത്തത് കമ്മിഷൻ പങ്കു വയ്ക്കുന്ന തർക്കത്തെ തുടർന്നാണ് . ആരോപണ വിധേയനായ മുൻ ബിസിസിഐ വൈസ് പ്രസിഡണ്ട് ടി.സി മാത്യു കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായിരിക്കുമ്പോഴാണ് എല്ലാ ജില്ലകളിലും സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള ഇടപാട് നടന്നത്. എന്നാൽ ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് ശ്രീജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റി കണ്ടത്തിയിരുന്നു.

വസ്തു വാങ്ങിയവർ തന്നെ തട്ടിപ്പുകൾ നടന്നതായി വ്യക്തമാക്കിയിട്ടും കാസർഗോഡ് ജില്ലാ കളക്ടറും തഹസിൽദാറും അഴിമതി മറച്ചു വെക്കാൻ ശ്രമിച്ചതിനെതിരെ അഡ്വ പ്രമോദ് അന്വേഷണത്തിനു വേണ്ടി കണ്ണൂർ വിജിലൻസ് കോടതിയിൽ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ അഴിമതി അന്വേഷിക്കുന്ന ലോധ കമ്മീഷൻ മുമ്പാകെ ജിഎച്ച്എം കൈമാറിയ തെളിവുകൾ അഡ്വ :പ്രമോദ് ഒംബുഡസ് മാൻ മുൻപാകെ ഹാജരാക്കിയിരുന്നു. കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രധാന ഭാരവാഹികൾ ഓംബുസ്മാൻ മുൻപാകെ മൊഴികൾ നൽകിയിട്ടുണ്ട്.

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം, അനുബന്ധ കൺവെൻഷൻ ഹാൾ,മറ്റു കെട്ടിട്ങ്ങൾ എന്നിവയിൽ പലതും പുറമ്പോക്കിലും,രേഖകളില്ലാത്ത ഭൂമിയിലും പാടത്തുമാണ്. ഇതിനെതിരെയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജി എച് എം. സ്റ്റേഡിയം നിർമ്മാണത്തിലുടെ ക്രിക്കറ്റ് അസോസിയേഷനു ഉണ്ടായ നഷ്ടം ടി സി മാത്യുവിൽ നിന്നുംഈടാക്കാനും വസ്തു വിറ്റവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാനും ഓംബുസ്മാൻ ഉത്തരവിട്ടു. റവന്യു വകുപ്പ് മന്ത്രിയുടെ മൂക്കിന് താഴെ നടന്ന കോടികളുടെ വെട്ടിപ്പുകൾ കാണാതെ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ ക്രമേകേട് അന്വേഷിക്കുന്ന വിരോധഭാസം ജില്ലയിൽ ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP