Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൊക്കാന തെരഞ്ഞെടുപ്പ്; കനേഡിയൻ മലയാളികൾക്ക് ഉജ്ജ്വല വിജയം

ഫൊക്കാന തെരഞ്ഞെടുപ്പ്; കനേഡിയൻ മലയാളികൾക്ക് ഉജ്ജ്വല വിജയം

ആഷ്ലി ജോസഫ്

ടൊറന്റോ: നോർത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അമരത്തേക്ക് കാനഡയിൽനിന്ന് നാലു പേർ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കനേഡിയൻ മലയാളികളുടെ നിറസാന്നിധ്യമായ ടോമി കൊക്കാട്, കാനഡ റിജിയണൽ പ്രസിഡന്റായി ബൈജു പകലോമറ്റം, യൂത്ത് പ്രതിനിധിയായി നിബിൻ പി.ജോസ്, നാഷ്ണൽ കോഓർഡിനേറ്ററായി സണ്ണി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ടോമി കൊക്കാട് ആദ്യമായല്ല ഫോമയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്. 1994 ൽ ഫൊക്കാനയുടെ കൺവെൻഷൻ കമ്മറ്റി മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996ൽ നാഷണൽ കമ്മറ്റി മെമ്പറുമായി.1998ൽ ജോയിന്റ് ട്രഷറർ, 2002ൽ ജോയിന്റ് സെക്രട്ടറി, 20062008ൽ ബോർഡ് ഓഫ് ട്രസ്റ്റി, 2016 കൺവെൻഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ടൊറാന്റോ മലയാളി സമാജം, മിസിസോഗ കേരള അസോസിയേഷൻ, കനേഡിയൻ മലയാളി അസോസിയേഷൻ എന്നീ സംഘടകളുടെ ലൈഫ് ടൈം മെമ്പറും കൂടിയാണ് ടോമി.

കാനഡ റിജിയണൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈജു പകലോമറ്റം 2016 മുതൽ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2011 ൽ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. ഇവിടെ രണ്ടുതവണ പ്രസിഡന്റായി പ്രവർത്തിച്ചു. 2007 ൽ ആഗോള കാത്തലിക് സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിൽ ചേരുകയും ഫോർത് ഡിഗ്രി എടുത്ത് സർ നൈറ്റായി മലയാളികൾക്ക് അഭിമാനമായി മാറുകയും ചെയ്തു. 2016 ൽ സീറോ മലബാർ ചർച്ച് നയാഗ്ര ഫാൾസിൽ ആരംഭിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും അഡ് ഹോക് കമ്മറ്റി ചെയർ ആകുകയും ചെയ്തു. തുടർന്ന് നയാഗ്ര ഫാൾസ് പാസ്റ്ററൽ കൗൺസിൽ റെപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ൽ സിറോ മലബാർ ചർച്ച്, നയഗ്ര ഫാൾസ് ആദ്യ കൈയിക്കാരനായി. ജയ്ഹിന്ദ് വാർത്തയുടെ നയാഗ്ര റീജിയണൽ ഡയറക്ടർകൂടിയായ അദ്ദേഹം കോളമിസ്റ്റുകൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP