Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

മലപ്പുറം: എൽ.പി. സ്‌കൂൾ വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമണം നടത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസ്. തിരൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് നടത്തുന്ന അബാക്കസ് പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനെതിരെ കേസെടുത്തത്.

പെൺകുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ കൗൺസിൽ നടത്തിയതോടെയാണ് സംഭവം പുറത്തായത്. പോക്‌സോ ചുമത്തിയ അദ്ധ്യാപകനെതിരെ അന്വേഷണം ഊർജിതമാക്കിയതായി തിരൂർ സിഐ അബ്ദുൽ ബഷീർ മറുനാടൻ മലയാളിയോടു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP