Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനാവശ്യമായി ഇടപെട്ടും ശബ്ദമുയർത്തിയും ഷൈൻ ചെയ്യാൻ അഭിഭാഷകർ ഇനി രണ്ടുവട്ടമാലോചിക്കും; എന്തുചെയ്താലും രാജ്യം മുഴുവൻ കാണും; കോടതി നടപടികൾ ലൈവാക്കുന്നതിന് സുപ്രീം കോടതിയും സമ്മതം മൂളിയതോടെ ഇന്ത്യൻ ജുഡീഷ്യറിയിൽ മാറ്റത്തിന്റെ വിപ്ലവത്തിന് കളമൊരുങ്ങുന്നു

അനാവശ്യമായി ഇടപെട്ടും ശബ്ദമുയർത്തിയും ഷൈൻ ചെയ്യാൻ അഭിഭാഷകർ ഇനി രണ്ടുവട്ടമാലോചിക്കും; എന്തുചെയ്താലും രാജ്യം മുഴുവൻ കാണും; കോടതി നടപടികൾ ലൈവാക്കുന്നതിന് സുപ്രീം കോടതിയും സമ്മതം മൂളിയതോടെ ഇന്ത്യൻ ജുഡീഷ്യറിയിൽ മാറ്റത്തിന്റെ വിപ്ലവത്തിന് കളമൊരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജുഡീഷ്യറി വിപ്ലവത്തിന്റെ പാതയിലാണ്. മാറ്റങ്ങളോട് മുഖം തിരിക്കാതെ കാലത്തിനൊത്ത് നീങ്ങുകയാണ് രാജ്യത്തെ നീതിന്യായസംവിധാനം. കോടതി നടപടികൾ ലൈവായി കാണാൻ അവസരമൊരുങ്ങുന്നു. ഇക്കാര്യത്തിൽ കേന്ദ്രനിലപാടിനോട് സുപ്രീംകോടതിയും യോജിച്ചിരിക്കുകയാണ്. കോടതി നടപടികളുടെ സംപ്രേഷണത്തിന് ലോക്സഭാ, രാജ്യസഭാ ടി.വി.കളുടെ മാതൃകയിൽ പ്രത്യേകചാനൽ ആകാമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അഭിപ്രായപ്പെട്ടു.

കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, വീഡിയോ റെക്കോഡിങ് എന്നിവ സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം തിങ്കളാഴ്ച നിലപാടു വ്യക്തമാക്കിയത്. അഭിഭാഷകർ എങ്ങനെയാണ് തങ്ങളുടെ കേസുകൾ അവതരിപ്പിക്കുന്നതെന്ന് കക്ഷികൾക്കു മനസ്സിലാക്കാൻ ഇതുപകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിവിധ രാജ്യങ്ങളിൽ ഇത്തരം സംവിധാനം നിലനിൽക്കുന്നതായി അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ''യു.കെ.യിൽ 2009 മുതൽ കോടതിനടപടികൾ തത്സമയം കാണിക്കുന്നുണ്ട്. രാജ്യം മുഴുവൻ കാണുമെന്നിരിക്കെ അഭിഭാഷകരുടെ അനാവശ്യ ഇടപെടലും ശബ്ദമുയർത്തലുമുണ്ടാകില്ല. ബ്രിട്ടീഷ് കോടതികളിലെ നടപടികൾ വളരെ ശാന്തമായാണ് നടക്കുന്നത്. സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്താൽ കേരളം, തമിഴ്‌നാട് പോലുള്ള വിദൂര സംസ്ഥാനങ്ങളിലുള്ളവർക്കുപോലും കേസുകൾ പിന്തുടരാൻ എളുപ്പമാകും.

കോടതികളിൽ അനാവശ്യമായി അഭിഭാഷകരും മറ്റും കൂടുന്നതുകൊണ്ടുള്ള തിരക്ക് കുറയ്ക്കാനും തത്സമയ സംപ്രേഷണം ഉപകരിക്കും. നിയമവിദ്യാർത്ഥികൾക്കും ഇത് സഹായകരമാകും. ദാമ്പത്യതർക്കം, സുരക്ഷാ പ്രശ്‌നമുള്ള വിഷയങ്ങൾ തുടങ്ങി രഹസ്യവിചാരണ ആവശ്യമുള്ളതൊഴികെ തത്സമയം കാണിക്കാവുന്നതാണ്'' - അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. ഇത് കോടതിയുടെ ഔദ്യോഗിക രേഖയാക്കാമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങും അഭിപ്രായപ്പെട്ടു.

അഭിഭാഷകർ അനാവശ്യമായി കേസുകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നത് കുറയുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അഭിഭാഷകൻ കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹം വേണ്ടവിധം തയ്യാറാട്ടില്ലെന്ന് ബോധ്യപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ജോധ്പുരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി വിദ്യാർത്ഥി സ്വപ്നിൽ ത്രിപാഠിയാണ് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ തത്സമയ സംപ്രേഷണം കാണാൻ പ്രത്യേക മുറിയൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP