Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസഅവാർഡ് വിതരണവും മംഗല്യനിധി ഫണ്ട് കൈമാറ്റവും നടത്തി

അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസഅവാർഡ് വിതരണവും മംഗല്യനിധി ഫണ്ട് കൈമാറ്റവും നടത്തി

കാഞ്ഞങ്ങാട്: അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, സ്വർണ്ണ മെഡൽ വിതരണവും, ശിഹാബ് തങ്ങൾ മംഗല്യനിധിയിലേക്കുള്ള ഫണ്ട് കാമാറ്റവും നടത്തി.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അബൂദാബിയ ശാഖ കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്തിന്റെ അദ്യക്ഷതയിൽ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ കീഴിൽ നടത്തി കൊണ്ടിരിക്കുന്ന മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മംഗല്യനിധിയിലേക്കുള്ള അബൂദാബി ശാഖ സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ശാഖാ വൈസ് പ്രസിഡണ്ട് കെകെ സുബൈർ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയെ ഏല്പിച്ചു.തുടർന്ന് പ്രശസ്ത മോട്ടിവേഷൻ ട്രൈനർ ഡോക്ടർ നിസാം ഫലാഹ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസെടുത്തു.

ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു പരീക്ഷയിൽ (കേരള സിലബസ്) ഒന്നാം സ്ഥാനം നേടിയ മദീന ഷാഹ് ആറങ്ങാടി, സി. ബി.എസ്. സി സിലബസിൽ ഒന്നാം സ്ഥാനമുള്ള റുമൈസ തൈക്കടപ്പുറം, സി. ബി. എസ്. സി പത്താം തരം ഈമാൻ ഖാലിദ് തെക്കേപ്പുറം, മദ്രസ തലത്തിൽ അഞ്ചാം തരം റുഖിയ റാഹ നോർത്ത് ചിത്താരി, ഏഴാം തരം ഫാത്തിമ അൻസില മാലോം, ഫാത്തിമ റജ അതിഞ്ഞാൽ, പതതാം തരം മുഹമ്മദ് മുഹ്‌സിൻ അബ്ദുൽ ബഷീർ അതിഞ്ഞാൽ എന്നിവർക്ക് സ്വർണ മെഡൽ വിതരണം മെട്രോ മുഹമ്മദ് ഹാജി വിതരണം ചെയ്തു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ പരിധിയിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും മൊമന്റോയും സംയുക്ത ജമാഅത്ത് ട്രഷറർ പലാക്കി കുഞ്ഞാഹമ്മദ് സാഹിബ് വിതരണം ചെയ്തു.

പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം മൊയ്തു മൗലവി, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, കെ.യു ദാവൂദ് ഹാജി, ഇഞ്ചിനീയർ ഷെരീഫ്, സി മുഹമ്മദ് കുഞ്ഞി, മഹമൂദ് അപ്സര, എ.വി സുബൈർ,സി. കെ. റഹ്മത്തുള്ള, റിയാസ് സി, എം.കെ അബ്ദുൽ റഹിമാൻ എന്നിവർ പ്രസംഗിച്ചു. അബൂദാബി ശാഖ ട്രഷറർ എംകെ അബ്ദുറഹ്മാൻ ആറങ്ങാടി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP