Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിക്കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന ഏഴ് വയസ്സുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊന്നു; ജാമ്യത്തിലിറങ്ങി സ്വന്തം അമ്മയെയും കൊന്നു; പ്രതിക്ക് വധശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

പട്ടിക്കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന ഏഴ് വയസ്സുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊന്നു; ജാമ്യത്തിലിറങ്ങി സ്വന്തം അമ്മയെയും കൊന്നു; പ്രതിക്ക് വധശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:പട്ടിക്കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന ഏഴ് വയസ്സുകാരിയെ വീടിനുള്ളിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശികഷ. മദ്രാസ് ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്. ചെന്നൈ സ്വദേശി ദഷ്വന്തിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി 46 വർഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ പുതിയതായി എത്തിച്ച പട്ടിക്കുട്ടിക്കൊപ്പം കളിക്കാനാണ് അയൽവാസിയായ ഏഴുവയസുകാരിയെ ഇയാൾ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയത്.

പിന്നീട് പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിനുള്ളിലാക്കി കത്തിച്ചുകളയാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെൡുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ നേരത്തെ പ്രദേശിക കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവെ ഇയാൾ സ്വന്തം അമ്മയേയും കൊലപ്പെടുത്തിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഇയാളെ പിന്നീട് മുംബെയിൽനിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനമെങ്കിലും പിതാവ് മകനെതിരേ മൊഴി നൽകുകയായിരുന്നു. ഈ കേസിലും വിചാരണ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP