Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉണ്ണികൃഷ്ണനെ ഫ്ളവേഴ്സ് പുറത്താക്കിയെന്നും ഉപ്പും മുളകിൽ വ്യാഴാഴ്ച മുതൽ അഭിനയിച്ചു തുടങ്ങുമെന്നും നിഷ സാരംഗ്; സംവിധായകനെ നീക്കിയാൽ എല്ലാ സംവിധായകരും ഒരുമിച്ച് പണിമുടക്കുമെന്ന ഭീഷണിയുമായി ടിവി ഫ്രറ്റേണിറ്റി; ഇരയ്ക്കൊപ്പമല്ല പീഡകന് ഒപ്പമെന്ന വാദമുന്നയിച്ചുള്ള സീരിയൽ സംഘടനയുടെ തീരുമാനം വിവാദത്തിൽ; ഫ്ളവേഴ്സിൽ മാത്രമല്ല മഴവില്ലിലും ഉണ്ണിക്കൃഷ്ണൻ തനിനിറം കാട്ടിയെന്ന ആക്ഷേപവും ചർച്ചയാവുന്നു

ഉണ്ണികൃഷ്ണനെ ഫ്ളവേഴ്സ് പുറത്താക്കിയെന്നും ഉപ്പും മുളകിൽ വ്യാഴാഴ്ച മുതൽ അഭിനയിച്ചു തുടങ്ങുമെന്നും നിഷ സാരംഗ്; സംവിധായകനെ നീക്കിയാൽ എല്ലാ സംവിധായകരും ഒരുമിച്ച് പണിമുടക്കുമെന്ന ഭീഷണിയുമായി ടിവി ഫ്രറ്റേണിറ്റി; ഇരയ്ക്കൊപ്പമല്ല പീഡകന് ഒപ്പമെന്ന വാദമുന്നയിച്ചുള്ള സീരിയൽ സംഘടനയുടെ തീരുമാനം വിവാദത്തിൽ; ഫ്ളവേഴ്സിൽ മാത്രമല്ല മഴവില്ലിലും ഉണ്ണിക്കൃഷ്ണൻ തനിനിറം കാട്ടിയെന്ന ആക്ഷേപവും ചർച്ചയാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാംരംഗിനെ പീഡിപ്പിച്ചെന്ന ആക്ഷേപത്തെ തുടർന്ന് സംവിധായകൻ ഉണ്ണികൃഷ്ണനെ മാറ്റി പുതിയ സംവിധായകനെ നിയമിച്ച് ഫ്‌ളവേഴ്‌സ്. ഉണ്ണികൃഷ്ണനെ മാറ്റിയാൽ സീരിയൽ രംഗത്തെ മൊത്തം സംവിധായകരും പണിമുടക്കുമെന്ന് സംവിധായകർ ഉൾപ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയും.

ജനപ്രിയ സീരിയലായ ഉപ്പുംമുളകിലെ നായിക നിഷ സാരംഗിനെ കുറേക്കാലമായി മോശം പെരുമാറ്റത്തിലൂടെയും ചീത്തവിളിയിലൂടെയും അപമാനിച്ചുവെന്ന വിവരം നടി തന്നെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം വലിയ ചർച്ചയായത്. ഇതോടെ ഉണ്ണികൃഷ്ണന്റെ മുൻകാലങ്ങളിലെ മോശം അനുഭവങ്ങളും പലരും പറയുകയും അതുൾപ്പെടെ ചർച്ചയാകുകയും ചെയ്തു. ഉപ്പുംമുളകിൽ തുടർന്ന് അഭിനയിക്കാനില്ലെന്ന് നിഷ സാരംഗ് തന്നെ അപമാനിച്ച സംവിധായകന്റെ ചെയ്തികൾ തുറന്നുപറഞ്ഞതിനൊപ്പം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഫ്‌ളവേഴ്‌സ് ചാനൽ രംഗത്തെത്തി. നായികയായി നിഷ തന്നെ തുടരുമെന്നും വ്യക്തമാക്കി. അതേസമയം സംവിധായകനെ മാറ്റുന്ന കാര്യം ഫ്‌ളവേഴ്‌സ് വ്യക്തമാക്കിയതുമില്ല.

ഏതായാലും വിഷയം വലിയ ചർച്ചയായിരിക്കെ നിഷ തന്നെയാണ് ഉണ്ണികൃഷ്ണനെ ഉപ്പുംമുളകും സീരിയലിന്റെ സംവിധാന ചുമതലയിൽ നിന്ന് മാറ്റിയതായും താൻ വ്യാഴാഴ്ച മുതൽ സീരിയലിൽ തുടർന്ന് അഭിനയിച്ച് തുടങ്ങുമെന്നും വ്യക്തമാക്കിയത്. അതേസമയം പുതിയ സംവിധായകൻ ആരായിരിക്കുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ളവേഴ്‌സും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സംവിധായകന്റെ പീഡനക്കാര്യങ്ങൾ ചാനൽ മേധാവി ശ്രീകണ്ഠൻ നായരേയും ഭാര്യയേയും അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും പിന്നെയും ഉണ്ണിക്കൃഷ്ണൻ പീഡനം തുടർന്നെന്നും വെളിപ്പെടുത്തിയാണ് താൻ പിന്മാറുന്നതായി നിഷ പൊട്ടിക്കരഞ്ഞുകൊണ്ട് ചാനൽ അഭിമുഖത്തിലൂടെ അറിയിച്ചത്. ഇതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും സീരിയൽ രംഗത്തും ഉയർന്നത്.

ഇതോടെ ഫ്‌ളവേഴ്‌സ് തന്നെ ഇടപെട്ട് നടിയെ മാറ്റുന്നില്ലെന്നും അവർ തന്നെ ഉപ്പുംമുളകിലെ നായികയുടെ റോൾ അഭിനയിക്കുമെന്നും വ്യക്തമാക്കിയത്. നടിക്ക് പിന്തുണയുമായി വിവിധ സംഘടനകളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വനിതാകമ്മിഷൻ സംവിധായകനെതിരേ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉണ്ണികൃഷ്ണനെ മാറ്റിയതായും പുതിയസംവിധായകന്റെ പേര് വെളിപ്പെടുത്തരുതെന്ന നിർദ്ദേശമുള്ളതിനാൽ ഇപ്പോൾ പറയുന്നില്ലെന്നും വ്യക്തമാക്കി നിഷ തന്നെ രംഗത്തെത്തിയിട്ടുള്ളത്.

ഇരയ്‌ക്കൊപ്പമില്ലെന്ന നിലപാടുമായി സംവിധായകർ

അതേസമയം, സമൂഹത്തിൽ വലിയ ചർച്ചയാവുകയും വിവാദമാകുകയും ചെയ്ത വിഷയത്തിൽ നടിക്കൊപ്പമല്ല സംവിധായകന് ഒപ്പമാണ് തങ്ങളെന്ന നിലയിൽ സംവിധായകർ ഉൾപ്പടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷൻ ഫ്രെറ്റേണിറ്റി രംഗത്ത് എത്തിയതും ചർച്ചയാവുകയാണ്. ഇതോടെ ഉപ്പുംമുളകും വിവാദം വീണ്ടും ശക്തമാകുന്നു. നായിക നിഷ സാരംഗിനെ തിരിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയനായ സംവിധായകൻ ഉണ്ണികൃഷ്ണനെ പരമ്പരയിൽ നിന്നു മാറ്റുന്നതിനെതിരെയാണ് സംവിധായകർ ഉൾപ്പടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷൻ ഫ്രെറ്റേണിറ്റി രംഗത്തു വന്നത്.

സംവിധായകനെ അപമാനിക്കാൻ അനുവദിക്കില്ല എന്നും ഈ ആവശ്യം തള്ളിയാൽ സംവിധായകർ ഒന്നടങ്കം പണിമുടക്കുമെന്നും ആണ് ഇവർ നൽകിയ മുന്നറിയിപ്പ്. സംസ്ഥാന വനിതാ കമ്മിഷനും ഡബ്ല്യുസിസിയും നിഷയ്ക്കു വേണ്ടി ഇടപെട്ടു. ഇതോടൊപ്പം സീരിയൽ പ്രവർത്തകരുടെ സംഘടനയായ ആത്മയ്ക്കുവേണ്ടി ഗണേശ്‌കുമാറും സംവിധായകന് എതിരെ രംഗത്തുവന്നു. സിനിമാ താരസംഘടനയും വിഷയത്തിൽ ഇടപെട്ടു. ഇത്തരത്തിൽ വലിയ പ്രതിഷേധം ഒരുവശത്ത് ഉയർത്തുന്നത് സംവിധായകരെ അപമാനിക്കാൻ വേണ്ടിയാണെന്നാണ് ടിവി ഫ്രറ്റേണിറ്റിയുടെ ആക്ഷേപം.

സംവിധായകന് എതിരെ ഉയർന്നത് കടുത്ത ആക്ഷേപങ്ങൾ

സീരിയൽ നടി നിഷാ സാരംഗിനെ കിടപ്പറയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം ഉയർന്നതിന് പിന്നാലെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ മഴവിൽ മനോരമയിൽ നിന്ന് പുറത്തു പോയതും സ്ത്രീ വിഷയത്തിൽ ആണെന്നുള്ള വിവരങ്ങളും പുറത്തുവന്നതും ചർച്ചയായി. കൊല്ലം സ്വദേശിയായ ഉണ്ണികൃഷ്ണനെ കലാപരമായി ഉയർത്തിക്കൊണ്ടു വന്നത് സംവിധായകനായ ശ്യാമ പ്രസാദിന്റെ നാടക സംഘമാണ്. പിന്നീട് അമൃതാ ടിവിയിലൂടെ ടെലിവഷൻ രംഗത്ത് സജീവമായി.

ഉണ്ണിക്കൃഷ്ണൻ മുൻപും അഭിനേത്രികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആക്ഷേപം ഉയർന്നു. മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ പ്രമുഖ നടിയോടായിരുന്നു ഉണ്ണികൃഷ്ണന്റെ പരാക്രമം. നടിയോട് അശ്ലീലം സംസാരിക്കുകയും കിടപ്പറയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. നടി ഇക്കാര്യം മഴവിൽ മനോരമ മേധാവിയോട് പരാതി പറഞ്ഞതോടെ കളി മാറി. പരാതി കിട്ടിയ ദിവസം തന്നെ ഉണ്ണികൃഷ്ണനെ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങിച്ചു. മഴവിൽ മനോരമയിലെ രണ്ട് പരമ്പരകളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ. തട്ടിയും മുട്ടിയും, മറിമായം എന്നിവയായിരുന്നു. ഏറെ ഹിറ്റായ പരമ്പരകളായിരുന്നു ഇവ രണ്ടും.

എന്നാൽ നടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ ഉടനടി ചാനൽ മേധാവി നടപടി എടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചു പൊറുപ്പിക്കില്ല എന്നതാണ് മനോരമയുടെ നയം എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. രണ്ട് വർഷം മുൻപായിരുന്നു ഇത്തരത്തിൽ ഉണ്ണികൃഷ്ണനെ മഴവിൽ മനോരമ പുറത്താക്കിയത്. ചാനലിന്റെ റേറ്റിങ്ങിൽ ഏറെ മുൻപിലെത്താൻ ഈ പരമ്പരകൾ സഹായിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫ്‌ളവേഴ്‌സ് ചാനലുമായി കരാർ ഒപ്പിടുന്നത്. സമാന സംഭവം ഇപ്പോഴുണ്ടായപ്പോൾ നിരവധി പേരെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന സംശയം ഉയരുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP