Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലിസ്റ്റീരീയ ബാധ ഭീതിയിൽ ഓസ്‌ട്രേലിയ; സൂപ്പർമാർക്കറ്റുകളിൽ നിന്നും പത്തോളം ഫ്രോസൺ പച്ചക്കറികൾ തിരിച്ചുവിളിച്ചു; അതീവ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ലിസ്റ്റീരീയ ബാധ ഭീതിയിൽ ഓസ്‌ട്രേലിയ; സൂപ്പർമാർക്കറ്റുകളിൽ നിന്നും പത്തോളം ഫ്രോസൺ പച്ചക്കറികൾ തിരിച്ചുവിളിച്ചു; അതീവ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

രാജ്യം വീണ്ടും ലിസ്റ്റീരീയ ബാധ ഭീതിയിൽ. ഈ വർഷം ആദ്യം ലിസ്റ്റെറിയ എന്ന ബാക്ടീരിയ ബാധ മൂലം എൻഎസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ആറ് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും ഇവയുടെ ഭീഷണി ഉയർന്ന് വന്നതോടെ കർശന നടപടികളുമായി അധികൃതർ രംഗത്ത് എത്തിയത്.

ബാക്ടീരിയ ബാധിച്ചുവെന്ന ആശങ്കയെ തുടർന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നും പത്തോളം ഫ്രോസൺ പച്ചക്കറികൾ തിരിച്ചുവിളിച്ചു.വൂൾവർത്ത്സ് , ആൽഡി, ഐജിഎ എന്നീ സൂപ്പർമാർക്കറ്റുകളിൽ നിന്നുമാണ് ഫ്രോസൻ വെജിറ്റബിളുകൾ തിരിച്ച് വിളിച്ചത്.

ജനകീയ ബ്രാന്റുകളിലുള്ള ഫ്രോസൻ വെജിറ്റബിളുകളാണ് തിരിച്ച് വിളിക്കുന്നത്. ഇവയിൽ ചില വെജിറ്റബിളുകൾ യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഇതേ ബാക്ടീയ ബാധിച്ചുവെന്ന ഭയത്താൽ സമീപകാലത്ത് യുകെയിൽ നിന്നും ഇത്തരത്തിൽ പച്ചക്കറികൾ തിരിച്ച് വിളിച്ചിരുന്നു. ബെൽജിയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രോസൻ ഫുഡ് ഡിസ്ട്രിബ്യൂട്ടറായ ഗ്രീൻ യാർഡ് ഫ്രോസൻ എൻവിയാണ് ഈ തിരിച്ച് വിളിക്കൽ നടത്തിയിരിക്കുന്നത്.ഈ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഇവ നശിപ്പിച്ചു കളയുകയോ, കടകളിൽ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയയിൽ ലിസ്റ്റീരിയ ബാധ പൊട്ടിപുറപ്പെടുന്നത്. ഇതിനു മുൻപ് മാർച്ചിൽ ലിസ്റ്റീരിയ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് റോക്ക് മെലൻ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു.ലിസ്റ്റെറിയ എന്ന അപകടകാരിയായ ബാക്ടീരിയ ബാധിച്ചാൽ കടുത്ത അണുബാധയാണുണ്ടാകുന്നത്. ഇത് മൂലം കടുത്ത രോഗപീഡകളും ആരോഗ്യ പ്രശ്നങ്ങളുമായിരിക്കും സംജാതമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP