Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കും എന്റെ മകനും ജീവിക്കാൻ പണം വേണം. എന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല; അതിനാൽ അഭിനയ രംഗത്തേക്ക് കടക്കുന്നു; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

എനിക്കും എന്റെ മകനും ജീവിക്കാൻ പണം വേണം. എന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല; അതിനാൽ അഭിനയ രംഗത്തേക്ക് കടക്കുന്നു; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മാധ്യമ വാർത്തകളിൽ നിറഞ്ഞു നിന്ന ഭാര്യ ഹസിൻ ജഹാൻ ബോളിവുഡ് സിനിമയിലേക്ക്. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിൻ കരാർ ഒപ്പിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ മാധ്യമപ്രവർത്തകയായാണ് ഹസിൻ ജഹാൻ വേഷമിടുന്നത്. ഒക്ടോബറിൽ ചിത്രം തീയേറ്ററിൽ എത്തും.

''എനിക്കും എന്റെ മകനും ജീവിക്കാൻ പണം വേണം. എന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല. അതിനാൽ ചിത്രത്തിന്റെ സംവിധായകൻ അംജദ് ഖാൻ തന്നെ സമീപിച്ചപ്പോൾ സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു'' ഹസിൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഷാമിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനും തനിക്ക് പണം വേണമെന്നും അവർ കൂട്ടിച്ചേർത്തു. ഐ.പി.എൽ ചിയർലീഡറും മോഡലുമായ ഹസിൻ ഈ വർഷമാദ്യമാണ് ഷാമിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

കോഴ ആരോപണവും പരസ്ത്രീ ബന്ധവും വധശ്രമവുമാണ് മുഹമ്മദ് ഷാമിക്കെതിരെ ഹസിൻ ജഹാൻ ഉയർത്തുന്ന ആരോപണങ്ങൾ. കൂടാതെ പരസ്ത്രീ ബന്ധത്തിന്റെ തെളിവുകളും മറ്റും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഭാര്യ ഹാസിൻ ജഹാന്റെ ആദ്യ ആരോപണം. ഷാമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും പണം നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷാമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഹസിൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഹാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാർഹിക പീഡനം കുറ്റങ്ങളിൽ 323 , 323, 506, 328, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP