Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മണി മുതൽ ഉച്ചവരെ; ഖത്തറിൽ സ്‌കൂൾ സമയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മണി മുതൽ ഉച്ചവരെ;  ഖത്തറിൽ സ്‌കൂൾ സമയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ

ന്നു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മണി മുതൽ ഉച്ചവരെ ആത്തി ഖത്തറിലെ സ്‌കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. 2018- 2019 അധ്യയന വർഷത്തിലെ സ്‌കൂൾസമയക്രമം വിദ്യാഭ്യാസ മന്ത്രാലയമാണ് പുനക്രമീകരിച്ചത്.

പുതിയ സർക്കുലർ പ്രകാരം ഗ്രേഡ് ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12.30യ്ക്ക് അവസാനിക്കും. ഈ ദിവസങ്ങളിൽ ഏഴു പീരിയഡുകളായിരിക്കും ഉണ്ടാകുക. എന്നാൽ വ്യാഴാഴ്ചകളിൽ ആറു പീരിയഡുകളായിരിക്കും ഉണ്ടാകുക.

ഗ്രേഡ് ഏഴു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഞായർ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മണിക്ക് തുടങ്ങി ഉച്ചയ്ക്ക് ഒന്നരയ്ക്ക് അവസാനിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30ന് ക്ലാസുകൾ അവസാനിക്കും. ഈ രണ്ടു ദിവസങ്ങളിലും ആറു പീരിയഡുകൾ വീതമായിരിക്കും ഉണ്ടാകുക.

പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള തലങ്ങളിൽ ഓരോ അദ്ധ്യാപകർക്കും പ്രതിവാരം പരമാവധി പതിനെട്ട് പീരിയഡുകളായിരിക്കും ഉണ്ടാകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP