Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ മുഴുവൻ സേവനങ്ങളുടെ നിരക്ക് പത്ത് റിയാലാക്കി; വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്ക് വർദ്ധനവ്

ഒമാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ മുഴുവൻ സേവനങ്ങളുടെ നിരക്ക് പത്ത് റിയാലാക്കി; വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്ക് വർദ്ധനവ്

മസ്‌ക്കറ്റ് :ഒമാനിൽ വിദേശ കാര്യാ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ സേവനങ്ങളുടെ നിരക്കിൽ വർദ്ധിപ്പി്ച്ചു.വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി എന്നിങ്ങനെയുള്ള സേവനങ്ങൾക്കുള്ള നിരക്കുകൾ വർധന് നിലവിൽ വന്നിട്ടുണ്ട്.

ഈ വർഷം ആദ്യം മുതലാണ് വിദേശകാര്യ മന്ത്രാലയം എല്ലാ സേവനങ്ങളുടെയും ഏറ്റവും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി ക്രമപ്പെടുത്തിയത്. എല്ലാ സേവനങ്ങൾക്കും മൂന്ന് റിയൽ മാത്രമായിരുന്നു അഞ്ച് വർഷം മുൻപ് വരെ ഈടാക്കിയിരുന്നത്. എന്നാൽ പവർ ഓഫ് അറ്റോർണി ഇതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ വിദേശികൾക്ക് നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളും വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്.

ഒമാനിൽ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, വിവിധ ഒമാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി വരുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് മുതലായവയെല്ലാം ഇങ്ങനെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ നൽകുന്ന വിവാഹ, ജനന, സർട്ടിഫിക്കറ്റുകൾക്ക് അപോസ്റ്റൽ അറ്റസ്റ്റേഷൻ സംവിധാനം നിലവിലുള്ളതിനാൽ ഈ നിരക്ക് വർദ്ധനവ് ഇന്ത്യക്കാരെ ബാധിക്കില്ല. വിസ ആവശ്യത്തിനും മറ്റും ഇത്തരം അറ്റസ്റ്റേഷനുള്ള സർട്ടിഫിക്കറ്റുകൾ നേരെ എമിഗ്രേഷനിൽ സമർപ്പിക്കണം. ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യക്കാർ ഈ സേവനങ്ങൾക്കും പത്ത് റിയാൽ ഫീസ് അടക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP