Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുവൃക്കകളും തകരാറിലായ മുൻ കുവൈറ്റ് പ്രവാസി ചികിത്സാസഹായം തേടുന്നു; പ്രവാസികളായ സുഹൃത്തുക്കളുടെ സഹായം കാത്ത് കഴിയുന്നത് വൃക്ക രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ അടൂർ സ്വദേശി

ഇരുവൃക്കകളും തകരാറിലായ മുൻ കുവൈറ്റ് പ്രവാസി ചികിത്സാസഹായം തേടുന്നു; പ്രവാസികളായ സുഹൃത്തുക്കളുടെ സഹായം കാത്ത് കഴിയുന്നത് വൃക്ക രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ അടൂർ സ്വദേശി

കുവൈത്ത് : ഇരുവൃക്കകളും തകരാറിലായ കുവൈറ്റ് പ്രവാസിയായിരുന്ന യുവാവ് ചികിത്സാസഹായം തേടുന്നു.അടൂർ, ഏനാദിമംഗലം വില്ലേജിൽ മാങ്ങാട് ചെറുവെള്ളിമൂല വടക്കേക്കര വീട്ടിൽ പരേതനായ സി. ഡി ഡാനിയേലിന്റെയും ( പോസ്റ്റ്മാൻ കുഞ്ഞുട്ടി ) സെൽവിയുടെയും മകനായ ഷിബു ഡാനിയേൽ ( 31 വയസ്സ്) ആണ് കഴിഞ്ഞ 3 വർഷമായി കിഡ്‌നി തകരാറിലായതിനെ തുടർന്ന് സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്ത് നിൽക്കുന്നത്.

ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്തു വരുന്ന അദ്ദേഹത്തിന് അടിയന്തിരമായി കിഡ്‌നി മാറ്റിവക്കുവാൻ എറണാകുളം പി.വി എസ് ഹോസ്പിറ്റലിലെ ഡോ. ജോർജി കെ. നൈനാൻ നിർദ്ദേശിച്ചിരിക്കുന്നു. കിഡ്‌നി നൽകുവാൻ അദ്ദേഹത്തിന്റെ ഭാര്യ ഫേബ തയാറാണ്. ടെസ്റ്റുകൾ ഒക്കെയും പൂർത്തിയാക്കി,പക്ഷെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള സാമ്പത്തികം കണ്ടെത്തുവാൻ ഇനിയും ഈ കുടുംബത്തിന് സാധിച്ചിച്ചിട്ടില്ല.

കുവൈറ്റ് കിർബി കമ്പനിയിലെജോലിക്കാരനായിരുന്ന ഇദ്ദേഹം കടുത്ത വൃക്കരോഗത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെറുപ്രായത്തിൽത്തന്നെ പിതാവ് മരിച്ച ഇദ്ദേഹം സ്വപ്രയത്‌നത്താൽ പഠനശേഷം സ്വപ്ന ജോലി കരസ്ഥമാക്കിയെങ്കിലും വിധി രോഗത്തിന്റെ അവസ്ഥയിൽ അദ്ദേഹത്തെ തളർത്തുകയായിരുന്നു.

2 പെൺകുഞ്ഞുങ്ങളുടെ പിതാവായ ഇദ്ദേഹം ഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പരാധീനതയാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള സാമ്പത്തികത്തിനായി സുമനസുകളുടെ സഹായവും പ്രാർത്ഥനകളും ഈ കുടുംബം പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഷിബു ഡാനിയേൽ-9061391241
ഫേബ ഷിബു -9074060350

Shibu Daniel
Ac No- 11360100297147
The Federal Bank LTD
Parakode,Pathanamthitta

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP