Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം രാമായണ പരായണം നടത്തുന്നു എന്നത് കല്ലുവച്ച നുണ; നടത്തുന്നത് പുരാണേതിഹാസങ്ങളെ സംബന്ധിച്ച സെമിനാറുകൾ; ലക്ഷ്യം സംസ്‌കൃത ഭാഷയും പൈതൃകവും ഹിന്ദുത്വവത്കരിക്കുന്ന സംഘ്പരിവാർ അജണ്ട തടയൽ; മുഖ്യപ്രഭാഷകർ സുനിൽ പി ഇളയിടത്തെ പോലുള്ളവർ: മതേരതര ഭാരതത്തിന്റെ രാമനല്ല സംഘികളുടെ രാമൻ; സംസ്‌കൃത സംഘത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റിദ്ധാരണകൾ

സിപിഎം രാമായണ പരായണം നടത്തുന്നു എന്നത് കല്ലുവച്ച നുണ; നടത്തുന്നത് പുരാണേതിഹാസങ്ങളെ സംബന്ധിച്ച സെമിനാറുകൾ; ലക്ഷ്യം സംസ്‌കൃത ഭാഷയും പൈതൃകവും ഹിന്ദുത്വവത്കരിക്കുന്ന സംഘ്പരിവാർ അജണ്ട തടയൽ; മുഖ്യപ്രഭാഷകർ സുനിൽ പി ഇളയിടത്തെ പോലുള്ളവർ: മതേരതര ഭാരതത്തിന്റെ രാമനല്ല സംഘികളുടെ രാമൻ; സംസ്‌കൃത സംഘത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റിദ്ധാരണകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: സിപിഎം രാമയാണ പരായണ മാസം ആചരിക്കുന്നവെന്ന രീതയിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും സംസ്‌കൃതഭാഷയും പുരാണേതിഹാസങ്ങളും ഹിന്ദുത്വവത്കരിക്കുന്ന സംഘ്പരിവാർ അജണ്ട തടയലാണ് തങ്ങളുടെ ലക്ഷ്യമെന്നും സംസ്‌കൃത സംഘം ഭാരവാഹികൾ. ഇത് സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും ഇടതുപക്ഷ പിന്തുണയോടെ നടക്കുന്ന കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയാണെന്നും ഭാരവാഹികൾ പറയുന്നു.

സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ ഇടതുപക്ഷ-പുരോഗമന കൂട്ടായ്മയാണ് സംസ്‌കൃത സംഘമെന്ന് സംസ്ഥാന ക്ഷേത്രകല അക്കാദമി ചെയർമാനും പയ്യന്നൂർ കോളജ് സംസ്‌കൃതവിഭാഗം മുൻ മേധാവിയുമായ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ വ്യക്തമാക്കി. രാമായണവും ഭാഗവതവുമടക്കം പുരാണങ്ങൾ മനുഷ്യരെ വിഭജിക്കാനായി ആർഎസ്എസ് ഉപയോഗിക്കുന്നത് തടയൽ ലക്ഷ്യമിട്ട് കൂട്ടായ്മ രൂപവത്കരിക്കുന്നതിനെക്കുറിച്ച ചർച്ചകൾ ഒരുവർഷമായി നടക്കുകയായിരുന്നു.

കഴിഞ്ഞവർഷം കണ്ണൂരിലും തിരുവനന്തപുരത്തും സെമിനാറുകൾ സംഘടിപ്പിച്ചു. ഇടതുപക്ഷ അനുകൂല അക്കാദമിക വിദഗ്ദ്ധർക്ക് പുറമെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധമുള്ളവരും അടങ്ങുന്ന, സംഘ്പരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നവരുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. സംസ്‌കൃതം ഇന്ത്യയുടെ പൊതുപൈതൃകമാണ്. ഇതിഹാസവും പുരാണവും ഉയർത്തുന്നത് മാനവികതയുടെ സ്വരമാണ്. അവ പ്രസരിപ്പിക്കുന്ന കാരുണ്യവും മതസൗഹാർദവും ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കും -സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.

കർക്കടക മാസത്തിൽ ആർ.എസ്.എസിന് സമാനമായി രാമായണ പാരായണം നടത്തൽ തങ്ങളുടെ ലക്ഷ്യമല്ലെന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി. പകരം രാമായണം, മഹാഭാഗവതം, ഉപനിഷത്തുകൾ എന്നിവയെ അടിസ്ഥാനമാക്കി വിഷയം തെരഞ്ഞെടുത്ത് പ്രഭാഷണം സംഘടിപ്പിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 11ന് കണ്ണൂരിൽ 'രാമായണം: ആദി കാവ്യചിന്ത' വിഷയത്തിൽ സെമിനാർ നടത്തും. അതോടൊപ്പം തിരുവനന്തപുരത്തും സമാന സെമിനാർ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സംഘടനക്ക് കക്ഷിരാഷ്ട്രീയമില്ല. അതേസമയം സിപിഎമ്മിന്റെ നിർലോഭ പിന്തുണ സംഘത്തിനുണ്ടാവും. സംഘത്തിന്റെ ജില്ലതലസമിതി രൂപവത്കരണം ജൂലൈയിൽ പൂർത്തീകരിക്കും. സെപ്റ്റംബറിൽ സംസ്ഥാനതല കൺവെൻഷൻ നടത്തി പ്രവർത്തനം ആരംഭിക്കും. സംസ്ഥാന ക്ഷേത്രകല അക്കാദമി ചെയർമാനും പയ്യന്നൂർ കോളജ് സംസ്‌കൃതവിഭാഗം മുൻ മേധാവിയുമായ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ കെ.ജി. പൗലോസ്, കാലടി സർവകലാശാല മുൻ വി സിയും എസ്.സി.ഇ.ആർ.ടി ഡയറക്ടറുമായ ജെ. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം രൂപവത്കരണം.

സിപിഎം സംസ്ഥാന സമിതിയംഗവും എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റുമായ ഡോ.വി. ശിവദാസ് സഹകരിക്കുന്നുണ്ട്. ചരിത്രഗവേഷകൻ എന്നനിലയിലാണ് സഹകരണമെന്ന് സംഘം ഭാരവാഹികൾ വിശദീകരിക്കുന്നു. സ്‌കൂളുകളിലെ സംസ്‌കൃത അദ്ധ്യാപകരെ പങ്കെടുപ്പിച്ച് കെ.എസ്.ടി.എയും സഹകരണം ഉറപ്പാക്കും. എന്നാൽ സിപിഎം രമായാണ പാരായണം നടത്തുന്നുവെന്ന രീതയിലാണ് നേരത്തെ വാർത്ത വന്നത്. ഇത്് അടിസ്ഥാന രഹിതാമാണെന്ന് സംസ്‌കൃത സംഘം ഭാരവാഹികൾ പറയുന്നു. മതേതര ഭാരതത്തിന്റെ രാമനല്ല സംഘികളുടെ രാമൻ. ഈ വ്യത്യാസം ബോധ്യപ്പെടുത്തിക്കൊടുക്കാൻ സുനിൽ പി ഇളയിടം അടക്കമുള്ള പ്രമുഖ പ്രഭാഷകര ഉൾപ്പെടുത്തിയാണ് പരിപാടികൾ നടത്തുന്നത്. വർഗീയവാദികൾക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും സംസ്‌കൃത സംഘം ഭാരവാഹികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP