Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചിൽ ബസിനൊപ്പം ആനവണ്ടിക്ക് കരുത്താകാൻ ഓല, യൂബർ മാതൃകയിലെ ആപ്പും; ടിക്കറ്റ് ബുക്ക് ചെയ്യാനും റണ്ണിങ് സ്റ്റാറ്റസ് അറിയാനും ഓൺലൈൻ സംവിധാനം; വേറിട്ട വഴികളിലൂടെ കുതിച്ചു പായാൻ കെ എസ് ആർ ടി സി

ചിൽ ബസിനൊപ്പം ആനവണ്ടിക്ക് കരുത്താകാൻ ഓല, യൂബർ മാതൃകയിലെ ആപ്പും; ടിക്കറ്റ് ബുക്ക് ചെയ്യാനും റണ്ണിങ് സ്റ്റാറ്റസ് അറിയാനും ഓൺലൈൻ സംവിധാനം; വേറിട്ട വഴികളിലൂടെ കുതിച്ചു പായാൻ കെ എസ് ആർ ടി സി

എം എസ് ശംഭു

തിരുവനന്തപുരം: ആനവണ്ടിയെ പെരുമയിലേക്ക് നയിക്കാൻ ഇനി ആപ്പുകളും. പുതിയ ഓൺലൈൻ ആപ്പിലൂടേയും ട്രാഫിക്ക് ഇൻഫർമേഷൻ സിസ്റ്റത്തിലൂടേയും ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനാണ് കെ എസ് ആർ ടി സിയുടെ നീക്കം. കെ.എസ്.ആർ.ടി സി എം ഡി ടോമിൻ ജെ.തച്ചങ്കരിയുടെ വൈവിധ്യവൽകരണമാണ് വിവരസാങ്കേതിക വിദ്യയിലൂടെ നേട്ടങ്ങളിലേക്ക് കുതിക്കാൻ ആനവണ്ടിയെ സഹായിക്കുന്നത്.

ഓല, യൂബർ മോഡലിൽ പുതിയതായി തയ്യാറാക്കുന്ന ആപ്പ് വഴി യാത്രക്കാരന് മുൻകൂട്ടി ബസ് സർവീസുകൾ അറിയാനും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ബസിന്റെ റണ്ണിങ് സ്റ്റാറ്റസ് അറിയാൻ സംവിധാനവും ഈ ആപ്പിൽ അടങ്ങിയിരിക്കും. കെ എസ് ആർ.ടി സിയുടെ പേരിലിറങ്ങുന്ന ഈ ആപ്പ് വഴി ടിക്കറ്റ് ബുക്കിങ്ങും. ബസുകളുടെ സമയക്രമങ്ങളും അറിയാം. കെ എസ് ആർ ടി സിയെ ഓൺലൈൻ വഴി കൂടുതൽ കാര്യക്ഷമാക്കാൻ കഴിയുമെന്നാണ് എം.ഡി ടോമിൻ തച്ചങ്കരിയുടെ പ്രതീക്ഷ. നിലവിൽ ചിൽ ബസ് സർവീസുകളുടെ ബുക്കിങ് ഇത്തരത്തിൽ ആപ്പ് വഴി തുടക്കമിടുകയും പിന്നീട് ലോ ഫോളോറടക്കമുള്ള ബസുകളിലേക്കും ഈ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് നീക്കം.

ഓല, യൂബർ സമാന മാതൃകയിലാകും കെ എസ് ആർടിസിക്കായി ഓൺലൈൻ ആപ്പ്് ഒരുങ്ങുന്നതെന്നും അതിനായി അണിയറപ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്‌കാനിയ, ഇലക്ടിക്ക് ബസുകൾ വഴി നേടിയ വിജയം കണക്കിലെടുത്ത് സർവീസുകൾ മെച്ചപ്പെടുത്താനാണ് തീരുമാനമാനം. തിരുവനന്തപുരം കെ എസ് ആർ.ടി സി ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച ചീൽ ബസ് ഉദ്ഘാടനവേളയിലാണ് തച്ചങ്കരി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിൽ ഇലക്ട്രിക്ക് ബസുകൾ നേടിയ വിജയം നഷ്ടത്തിൽ നിന്നും കരകയറിയ കെ എസ് ആർ ടി സിയെ ലാഭത്തിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്നത് കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്. കന്യാകുമാരിയിൽ വിമാനത്താവളം ഇല്ലാത്തതിന്റെ അഭാവം മുലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തേയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. തിരുവനന്തപുരം എയർപോർട്ടിലേക്ക് എത്തുന്ന ടാക്‌സികളിൽ ബഹുഭൂരിരപക്ഷവും തമിഴ്‌നാട് വാഹനങ്ങളാണ്. ബസ് റൂട്ടുകൾ കുറവുള്ള ഇത്തരം സ്ഥലങ്ങളിലേക്ക് ചിൽ ബസ് സർവീസുകൾ വർദ്ധിപ്പിക്കാമാണ് കെ എസ് ആർടിസിയുടെ ആലോചന.സ്വാകാര്യ മേഖല കുത്തയകയാക്കിയ ഇത്തരം റൂട്ടുകളിലൂടെ കെ എസ് ആർ.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാൻ സാധിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

ഇലക്ട്രിക്ക് ബസുകൾ നേടിയത് അതിശയോക്തരമായ വിജയമാണ്. മണ്ഡലകാലത്ത് ശബരിമലയിലേക്കും നീലകുറിഞ്ഞി കാണാൻ മൂന്നിറാലേക്കും സഞ്ചാരികളെ ആകർക്ഷിക്ക തരത്തിൽ ഇലട്രിക്ക് സർവീസുകൾ മൂന്നാറിലേക്ക് ആരംഭിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കും. സസ്ഥാനത്ത് കെ എസ് ആർ.ടിസിക്ക് സ്വന്തമായി 250 ലധികം ലോഫ്‌ളോർ ബസുകളാണുള്ളത്. നഷ്ട സർവീസുകൾ മാറ്റി പുതിയ സമയക്രമങ്ങൾ നടത്തേണ്ടതാണ് പരിശോധിക്കുന്നത്.

ബസുകളുടെ വാഷിങ് സംവിധാനത്തിനായി പുതിയ പ്ലാന്റുകളും ആലോചനയിലുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. 37 വയസുകാരനും വിദ്യാർത്ഥിയെന്ന ആനുകൂല്യം പറ്റാൻ കെ എസ് ആർ ടിസിയെ സമീപിക്കുന്നത് ദുരിത കാഴ്ചയാണ്. സ്വാതന്ത്രൃസമരത്തിൽ പങ്കെടുക്കാത്തവർ പോലും ഇത്തരം ആനുകൂല്യങ്ങൾ പറ്റുന്നത് ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP