Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയിലെ പ്രതികളെ പിടികൂടാൻ സഹായിച്ച രമണിക്ക് വീട് വച്ച് നൽകുന്നത് ആദ്യ പദ്ധതി; താക്കോൽ കൈമറാൻ മുഖ്യമന്ത്രി എത്തും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശരണാശ്രയം പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയിലെ പ്രതികളെ പിടികൂടാൻ സഹായിച്ച രമണിക്ക് വീട് വച്ച് നൽകുന്നത് ആദ്യ പദ്ധതി; താക്കോൽ കൈമറാൻ മുഖ്യമന്ത്രി എത്തും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശരണാശ്രയം പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശരണാശ്രയം പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ദേവസ്വം ജീവനക്കാർക്കും പാർപ്പിടം, ചികിൽസ, വിദ്യാഭ്യാസം എന്നിവയ്ക്ക് ശരണാശ്രയം പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.

ഭക്തജനങ്ങളുടെയും അഭ്യൂദ കാംഷികളുടെയും സഹായം സ്വീകരിച്ചാണ് ശരണാശ്രയം യാഥാർത്ഥ്യമാക്കുന്നത്. ശരണാശ്രയത്തിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിച്ചു.ശരണാ ശ്രയ പദ്ധതിയുടെ ഘടനയും പ്രവർത്തനവും നടത്തുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റ്,അംഗങ്ങൾ, ദേവസ്വം കമ്മീഷണർ ,ദേവസ്വം സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മിറ്റിയായിരിക്കും. പദ്ധതിയുടെ രൂപരേഖയും നിർദ്ദേശവും കമ്മിറ്റിക്ക് നൽകും.ശരണാശ്രയത്തിൽ വരുന്ന ഫണ്ടിൽ നിന്ന് ,സഹായത്തിന് അർഹതയുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കും.

1981-ൽഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ കവർച്ചയിലെ പ്രതികളെ പിടികൂടാൻ സഹായിച്ച രമണിയക്ക് വീട് വെച്ച് നൽകിയാണ് ദേവസ്വം ബോർഡ് ശരണാശ്രയം ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിടുന്നത്.ശരണാശ്രയം പദ്ധതിയിൽ പെടുത്തി 650 സ്വകയർ ഫീറ്റ് വീട് രമണിക്കായി ദേവസ്വം ബോർഡ് നിർമ്മിച്ചു നൽകും.ഇതിന്റെ താക്കോൽ കൈമാറുന്ന ചടങ്ങ് ശരണാശ്രയം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങാക്കി മാറ്റാനും ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയായിരിക്കും ശരണാശ്രയം പദ്ധതി ഉദ്ഘാടനം ചെയ്യുക.രമണിക്ക് വീട് വച്ച് നൽകുന്നതിനായി പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയർ ജനറലിനെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചതായും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.രമണിയുടെ മകന് ദേവസ്വം ബോർഡിൽ താൽക്കാലിക ജോലി നൽകാനും ബോർഡ് യോഗത്തിൽ ധാരണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP