Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറമുഖ വകുപ്പ് സിലിക്കാ മണൽ വിൽപ്പന നടത്തും

ആലപ്പുഴ: തുറമുഖ വകുപ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ 6420 ക്യൂബിക് മീറ്റർ സിലിക്കാ മണൽ എം. എസ്. റ്റി. സി. വഴി ലേലം നടത്തി വിൽക്കും. 2 ലക്ഷം രൂപ ഇ. എം. ഡി അടച്ച് ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം. മണലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഓഫീസ് സമയങ്ങളിൽ അനുമതിയുണ്ട്. ഇതിന് ആലപ്പുഴ പോർട്ട് കൺസർവേറ്ററുമായി ബന്ധപ്പെടണം. ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു ഘന മീറ്റർ മണലിന്റെ വിലയാണ് ക്വോട്ട് ചെയ്യേണ്ടത്. ഈ വിലയുടെ അടിസ്ഥാനത്തിൽ മൊത്തം മണലിന്റെ വില കണക്കാക്കി ജി. എസ്. ടി അടക്കമുള്ള തുക മുൻകൂറായി അടച്ച് മണൽ നീക്കം ചെയ്യണം. ഒരു ഘനമീറ്റർ മണലിന് 450 രൂപയും രണ്ട് ശതമാനം ആദായനികുതിയും ചേർത്ത് ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റിൻ പണം അടച്ച് മണൽ കടത്തുന്നതിന് വാഹനപാസ് വാങ്ങണം. അനുമതി പത്രം പോർട്ട് ഡയറക്ടർ നൽകും. ലേലം ഉറപ്പിച്ചു കിട്ടുന്ന ഏജൻസിക്ക് മണലിന്റെ അളവ് പരിശോധിക്കാം തർക്കമുണ്ടെങ്കിൽ ഹാർബർ എഞ്ചിനീയർമാർ ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അളവ് ബോദ്ധ്യപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP