Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`അഭിനേതാക്കൾക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കും`; `നടിക്കാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ അവർക്ക് മറ്റാരെക്കാളും കൂടുതൽ സംരക്ഷണം നൽകും`; അമ്മയിൽ നിന്ന് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ച് നടികർ സംഘം ട്രഷററും നടനുമായ കാർത്തിയുടെ മറുപടി ഇങ്ങനെ

`അഭിനേതാക്കൾക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കും`; `നടിക്കാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ അവർക്ക് മറ്റാരെക്കാളും കൂടുതൽ സംരക്ഷണം നൽകും`; അമ്മയിൽ നിന്ന് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ച് നടികർ സംഘം ട്രഷററും നടനുമായ കാർത്തിയുടെ മറുപടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളിൽ പ്രതികരണവുമായി തമിഴ് സൂപ്പർതാരം കാർത്തി. തിരുവനന്തപുരത്ത് തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർഥം എത്തിയ താരം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കുമെന്നും നടിക്കാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ അവർക്ക് മറ്റാരെക്കാളും കൂടുതൽ സംരക്ഷണം നൽകുമെന്നും അമ്മ'യിൽനിന്നു നാലു നടിമാർ രാജിവച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കാർത്തി പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടികർ സംഘത്തിന്റെ ട്രഷറർ കൂടിയായ കാർത്തി.

തമിഴ്‌നാട്ടിൽ ഉൾപ്പെടെ എല്ലായിടത്തും കൃഷി കുറഞ്ഞുവരികയാണ്. എന്നാൽ എന്റെ ഒരു സുഹൃത്ത് ഐ.ടി രംഗം ഉപേക്ഷിച്ച് കൃഷിക്കാരനായി. അഞ്ച് ലക്ഷം രൂപ കിട്ടിയ സ്ഥാനത്ത് ഒരു ലക്ഷം മാത്രമേ കിട്ടുകയുള്ളൂവെങ്കിലും നഷ്ടപ്പെട്ട ആരോഗ്യവും യൗവനവും തിരിച്ചുകിട്ടിയെന്നാണ് അയാൾ പറയുന്നത്. മറ്റൊരാൾ ആട് വളർത്തൽ തുടങ്ങി. ഇപ്പോൾ അയാൾക്ക് കൊളസ്‌ട്രോളുമില്ല, ഷുഗറുമില്ല. കടൈകുട്ടി സിങ്കത്തിൽ കൃഷിക്കാരനായി അഭിനയിക്കുന്ന കാർത്തി പറഞ്ഞു. സംവിധായകൻ പാണ്ഡ്യരാജ്, നടി അർത്ഥന എന്നിവരും സംസാരിച്ചു. കാർത്തിയുടെ ജ്യേഷ്ഠനും നടനുമായ സൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP