Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രജനീ ആരാധകരുടെ കാത്തിരിപ്പിന് വിട; ശങ്കർ ഒരുക്കുന്ന 2.0യുടെ റീലിസ് തീയതിക്ക് ഒടുവിൽ തീരുമാനമായി; യന്തിരന്റെ രണ്ടാം ഭാഗം നവംബർ 29 ന് റീലിസ്

രജനീ ആരാധകരുടെ കാത്തിരിപ്പിന് വിട; ശങ്കർ ഒരുക്കുന്ന 2.0യുടെ റീലിസ് തീയതിക്ക് ഒടുവിൽ തീരുമാനമായി; യന്തിരന്റെ രണ്ടാം ഭാഗം നവംബർ 29 ന് റീലിസ്

ജനി ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ റിലീസ് തീയതിക്ക് ഒടുവിൽ തീരുമാനമായി. ഷങ്കർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നവംബർ 29നാണ് തിയേറ്ററുകളിലെത്തുന്നത്.ചിത്രത്തിന്റെ വി.എഫ്.എക്സ് കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാമെന്ന ഉറപ്പ് കിട്ടിയതിനാൽ 2018 നവംബർ 29ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ശങ്കർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണിത്. 450 കോടി രൂപ മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തീയേറ്ററുകളിലെത്തുന്ന 2.0, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. എമി ജാക്‌സൺ നായികയാകുന്ന ചിത്രത്തിൽ മലയാളി താരം കലാഭവൻ ഷാജോണും അഭിനയിച്ചിട്ടുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും എ.ആർ. റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. കലാസംവിധാനം: മുത്തുരാജ്, എഡിറ്റിങ്: ആന്റണി, സൗണ്ട് ഡിസൈനിങ്: റസൂൽ പൂക്കുട്ടി.

2010ൽ റിലീസ് ചെയ്ത യന്തിരനിൽ രജനികാന്ത്, ഐശ്വര്യ റായി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ റോബോട്ടിക്സ് മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനൻ നിർമ്മിച്ച ഹ്യൂമനോയിഡ് റോബോട്ടിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.സാങ്കേതികത്വം കൊണ്ട് മികവ് പുലർത്തിയ ചിത്രം വമ്പൻ ഹിറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP