Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്ലാമറസ് വേഷത്തിൽ സ്‌റ്റേജിൽ അടിപൊളി നൃത്തച്ചുവടുകളുമായി ഐശ്വര്യ റായ്; ഫന്നേ ഖാനിലെ ആദ്യ ഗാനം മൊഹബത്ത് ഏറ്റെടുത്ത് ആരാധകർ

ഗ്ലാമറസ് വേഷത്തിൽ സ്‌റ്റേജിൽ അടിപൊളി നൃത്തച്ചുവടുകളുമായി ഐശ്വര്യ റായ്; ഫന്നേ ഖാനിലെ ആദ്യ ഗാനം മൊഹബത്ത് ഏറ്റെടുത്ത് ആരാധകർ

രിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന സിനിമ എന്നതുകൊണ്ട് തന്നെ ഫനെ ഖാൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയുടെ അടിപൊളി നൃത്തച്ചുവടുകളുമായുള്ള ആദ്യ ഗാനത്തെയും വമ്പൻ വരവേല്പിലൂടെ ഏറ്റെടുക്കുകയാണ് ആരാധകർ. ആദ്യഗാനമായ മൊഹബതിലാണ് ഐശ്വര്യയുടെ മിന്നും പ്രകടനം.

സുനന്ദി ചൗഹാൻ ആലപിച്ചിരിക്കുന്ന ഗാനവുമായിട്ടാണ് അതുൽ മഞ്ജരേക്കറിന്റെ ഫന്നേ ഖാനിൽ ഐശ്വര്യ എത്തിയിരിക്കുന്നത്. സൂപ്പർ സെൻഷേനായ ബേബി സിങ് എന്ന അതിസുന്ദരിയായ ഗായികയായാട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. 

വിവിധ സ്റ്റേജുകളിൽ ആർപ്പുവിളിക്കുന്ന ആരാധകർക്കു മുന്നിൽ പാടിതകർക്കുന്ന ബേബി സിങായിട്ടാണ് ഐശ്യര്യ പാട്ടിലുടനീളം പ്രത്യക്ഷപ്പെടുന്നത്.

ലോകപ്രശസ്ത നൃത്തസംവിധായകനായ ഫ്രാങ്ക് ഗാട്സൺ ജൂനിയറാണ് ചിത്രത്തിലെ രണ്ടു പാട്ടുകൾക്കു കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ജെന്നിഫർ ലോപ്പസ്, ബിയോൺസ്, റിഹാന എന്നിവരുടെ മ്യൂസിക് വീഡിയോകളിൽ കൊറിയോഗ്രഫി ചെയ്ത ഡാൻസറാണ് ഫ്രാങ്ക്.

ഫന്നേ ഖാനിൽ നായകനായി എത്തുന്നത് അനിൽ കപൂറാണ്. ഐശ്വര്യ റായിയും അനിൽ കപൂറും 17 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഫന്നേ ഖാൻ. ദേശീയ അവാർഡ് ജേതാവ് രാജ്കുമാർ റാവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നൂണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP