Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു; അത് നടി നടത്തിയ 'ഒരു നാടകം' മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു; മഞ്ജുവുമായി സമരസപ്പെടാത്ത ഒരാൾ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ; അത് മീനാക്ഷിയാണ്; കാവ്യ മാധവൻ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു: സലിം ഇന്ത്യയുടെ വെളിപ്പെടുത്തലുകളെ മഞ്ജു തള്ളിപ്പറയുമോ? ലേഡി സൂപ്പർസ്റ്റാറിന്റെ മൗനത്തെ സംശയത്തോടെ കണ്ട് ചർച്ചകൾ

മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു; അത് നടി നടത്തിയ 'ഒരു നാടകം' മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു; മഞ്ജുവുമായി സമരസപ്പെടാത്ത ഒരാൾ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ; അത് മീനാക്ഷിയാണ്; കാവ്യ മാധവൻ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു: സലിം ഇന്ത്യയുടെ വെളിപ്പെടുത്തലുകളെ മഞ്ജു തള്ളിപ്പറയുമോ? ലേഡി സൂപ്പർസ്റ്റാറിന്റെ മൗനത്തെ സംശയത്തോടെ കണ്ട് ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ യാതൊന്നും പ്രതികരിച്ചില്ലായിരുന്നു. എല്ലാവരും ഉറ്റുനോക്കിയതും മഞ്ജുവിന്റെ പ്രതികരണത്തിനായി തന്നെ. നടി വനിത സംഘടനയായ ഡബ്ല്യൂസിസിയിൽ നിന്നും രാജിവച്ചതായും റിപ്പോർട്ട് വന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി സലിം ഇന്ത്യയും രംഗത്ത് വന്നു. ഇനിയും മഞ്ജു മൗനം തുടരുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗുരുതരമായ ആരോപണങ്ങളാണ് സലിം ഇന്ത്യ ഉന്നയിക്കുന്നത്. മഞ്ജുവും ദിലീപും സമരസപ്പെട്ടുവെന്നതാണ് ഇതിൽ പ്രധാനം.

മഞ്ജുവാരിയരുടെ മഹാമൗനത്തിന്റെ അർത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു മൗനത്തിന്റെ വാത്മീകത്തിൽ ഒളിക്കുന്നത്? മഞ്ജുവിനെന്തേ മൗനം? ഇതാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. അമ്മയിലെ വിവാദങ്ങൾ രൂക്ഷമായതിനിടയിലും മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് കേരളം വളരെ ഗൗരവത്തോടു കൂടിതന്നെ ചർച്ച ചെയ്യുന്നുണ്ടെന്ന് വിശദീകരിച്ചാണ് സലിം ഇന്ത്യ കാര്യങ്ങൾ പറയുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കൊപ്പമില്ല മഞ്ജുവെന്ന് പറഞ്ഞ് പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മഞ്ജു കാര്യങ്ങൾ വീണ്ടും വ്യക്തമാക്കുമെന്നാണ് ആക്രമത്തിനിരയായ നടിയും കൂട്ടരും പറയുന്നത്. കേസ് വിചാരണഘട്ടത്തിലേക്ക് പോകുമ്പോൾ ദിലീപിനെതിരെ കോടതിയിൽ മൊഴി കൊടുക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന വ്യക്തിയാണ് മഞ്ജു. സലിം ഇന്ത്യയുടെ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ കോടതിയിൽ മഞ്ജു എത്താനുള്ള സാധ്യത വിരളമാണെന്ന് വേണം വിലയിരുത്താൻ.

ദിലീപിനുവേണ്ടി ചാലക്കുടിയിൽ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകുകയും ചെയ്ത ആളാണ് സലിം ഇന്ത്യ. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന സലിം ഇന്ത്യ നടിയെ ആക്രമിച്ച കേസ് സിനിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അഡ്വക്കേറ്റ് ആളൂരുമായി സഹകരിച്ചാണ് സിനിമാ നിർമ്മാണം. ഇതിനിടെയാണ് മഞ്ജുവിനെ പ്രകോപിപ്പിക്കുന്ന തരത്തിലെ അഭിപ്രായവുമായെത്തുന്നത്. ഇനിയും പരസ്യ പ്രതികരണത്തിന് മഞ്ജു തയ്യാറായില്ലെങ്കിൽ അത് സംശയങ്ങൾക്ക് ഇടനൽകും. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് റിമാ കല്ലിംങ്കലും രമ്യാ നമ്പീശനും ഗീതു മോഹൻദാസും ആക്രമത്തിനിരയായ നടിയും അമ്മയിൽ നിന്ന് രാജിവച്ചു. രേവതിയും പത്മപ്രിയയും പാർവ്വതിയും എതിർപ്പുമായി കത്തും നൽകി. ഇവിടെയൊന്നും ഇവർക്കൊപ്പം മഞ്ജു ഇല്ലായിരുന്നു. ഇതും സംശയങ്ങൾക്ക് പുതിയ തലം നൽകുന്നു.

സലിം ഇന്ത്യ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ

മഞ്ജുവാരിയരുടെ മഹാമൗനത്തിന്റെ അർത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു മൗനത്തിന്റെ വാത്മീകത്തിൽ ഒളിക്കുന്നത്? മഞ്ജുവിനെന്തേ മൗനം? ഇതാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. അമ്മയിലെ വിവാദങ്ങൾ രൂക്ഷമായതിനിടയിലും മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് കേരളം വളരെ ഗൗരവത്തോടു കൂടിതന്നെ ചർച്ച ചെയ്യുന്നുണ്ട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഷൈൻ ചെയ്തതും പേരെടുത്തതും മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധയോഗത്തിൽ മഞ്ജു നടത്തിയ പ്രശസ്തമായ 'ഗൂഢാലോചനാ പ്രസംഗ'മാണ് കാര്യങ്ങൾ ചൂട് പിടിക്കാൻ കാരണമായത്.

പ്രായപൂർത്തിയായ മകളെവിട്ട് സിനിമയിൽ അഭിനയിക്കാൻ പോയ അമ്മ എന്ന തരത്തിലുള്ള ഇമേജായിരുന്നു മഞ്ജുവിനെക്കുറിച്ച് കേരളത്തിലെ സ്ത്രീകളുടെ മനസ്സിൽ ഉണ്ടായിരുന്നത്. സ്ത്രീസമൂഹത്തിന്റെ ആ കാഴ്ചപ്പാടിന്റെ മുനയൊടിക്കാനും കേരള സമൂഹത്തിലെ ആദർശ വനിതയായി നിവർന്നു നിൽക്കാനും ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നൽകുക വഴി മഞ്ജുവിനു സാധിച്ചു.

താനുമായി വിവാഹബന്ധം വേർപ്പെടുത്തിയ ആദ്യകാല പ്രിയകാമുകനും തന്റെ മകളുടെ അച്ഛനുമായ ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മഞ്ജു 'ഗൂഢാലോചന പ്രസംഗം' നടത്തിയത്. ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട് എന്നു തന്നെയായിരുന്നു മഞ്ജുവിന്റെ വാദം.

ഇരയ്ക്ക് വലിയ ധാർമിക പിന്തുണയാണ് മഞ്ജു നൽകിയത്. ഡബ്ലുസിസി.യുടെ പിറവിയുടെ ഉറവിടവും മഞ്ജുവിന്റെ ഈ നിലപാട് തന്നെയായിരുന്നു. മഞ്ജുവിന്റെ ധീരമായ ആ ചുവടുവെപ്പിനെ ആദരാതിശയങ്ങളോടെയാണ് കേരളം നോക്കിക്കണ്ടത്.

ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ ആയി മഞ്ജു മാറി. തുടർന്നങ്ങോട്ട് കേരളത്തിൽ നടന്ന സംഭവവികാസങ്ങളെന്തൊക്കെയായിരുന്നുവെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നതാണല്ലോ. പൾസർ സുനിയുടെ അറസ്റ്റും തുടർന്ന് ദിലീപിന്റെ അറസ്റ്റും നടന്നു.

മഞ്ജുവിന്റെ നേതൃത്വത്തിൽ ഡബ്ലുസിസിയുടെ പ്രവർത്തകരായ വനിതകൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടതും നടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചതും സർക്കാർ നടിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ചതുമെല്ലാം കേരളചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട സുവർണ്ണ അദ്ധ്യായമാണ്. 'അവളോടൊപ്പം' എന്ന പുതിയ ഒരു മുദ്രാവാക്യം തന്നെ ഇവിടെ പിറവി കൊണ്ടു.

മഞ്ജുവിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ ആർത്ഥികതലം എന്തെന്നു പറയാൻ എനിക്കു കഴിയും. ദിലീപിന്റെ വലംകൈയെന്നും മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നുമൊക്കെയാണല്ലോ പലരും എനിക്കിട്ടിരിക്കുന്ന ഓമനപ്പേരുകൾ.

എന്താലായും മഞ്ജുവിന്റെ മൗനത്തിന്റെ അർത്ഥമെന്തെന്നു ഞാൻ തുറന്നു പറയാം; സത്യം ഇതാണ്: മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു. പഴയ എതിർപ്പ് മഞ്ജുവിന് ദിലീപിനോട് ഇപ്പോൾ ഇല്ല. ഇതിനു കാരണം മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ 'ഒരു നാടകം' മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.

പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മഞ്ജു മൗനം പാലിക്കുന്നത് ദിലീപും കുടുംബവുമായി മഞ്ജു മനസ്സുകൊണ്ട് ഒന്നായി ചേർന്നു കഴിഞ്ഞതുകൊണ്ടാണ്. മഞ്ജുവുമായി സമരസപ്പെടാത്ത ഒരാൾ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ. അത് മീനാക്ഷിയാണ്. കാവ്യ മാധവൻ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു.

എന്നാൽ മീനാക്ഷി മഞ്ജുവുമായി അകന്നുതന്നെ നിൽക്കുന്നു. അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയിൽ നിന്നും മീനാക്ഷി കടുകിട വ്യതിചലിച്ചിട്ടില്ല. എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്?

ഇത്തവണ മഞ്ജു നാഫാ അവാർഡ് പ്രോഗ്രാമിന് അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ വർഷവും മഞ്ജു ഇതേ അവാർഡ് പ്രോഗ്രാമിന് യു.എസ്.ലേയ്ക്ക് പോയിരുന്നു. ദിലീപ് ജയിലിൽ കിടക്കുമ്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ മഞ്ജുവിന്റെ അമേരിക്കൻ യാത്ര.

അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണിൽ വിളിച്ച് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണ്. 'അമ്മേ, അച്ഛൻ ജയിലിൽ കിടക്കുമ്പോൾ അമ്മ അമേരിക്കയിൽ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്. അമ്മ അച്ഛനു ജാമ്യം കിട്ടാൻവേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛനു വേണ്ടി പ്രാർത്ഥിക്കണം. എന്റെ അച്ഛൻ ഒരു പാവമാണ്. ചെയ്യാത്ത തെറ്റിനാണ് അച്ഛനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നത്. അമ്മ അമേരിക്കയിലേക്ക് പോവല്ലേ.''

പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. മഞ്ജു അമേരിക്കയിൽ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്., കെടാത്ത കനലു പോലെ. പക്ഷേ മഞ്ജു മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോൾ ദിലീപിനോട് വെറുപ്പില്ല.

'ദിലീപേട്ടൻ' എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവിൽ ദിലീപിനെക്കുറിച്ച് വരില്ല. മഞ്ജുവിന്റെ മനസ്സു മാറിയിരിക്കുന്നു. രമ്യാ നമ്പീശൻ, റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നടി എന്നീ നാൽവർസംഘം ദിലീപിനെതിരെ ഈയിടെ ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു അവരോടൊപ്പം ചേരാതെ മൗനം അവലംബിച്ചത് മഞ്ജു മനസ്സുകൊണ്ട് ദിലീപിന്റെ നന്മ തൊട്ടറിഞ്ഞതുകൊണ്ടാണ്.

അതെ, മഞ്ജുവിന്റെ മൗനം അർത്ഥഗർഭമാണ്. ആ മൗനം തച്ചുടയ്ക്കാൻ ദിലീപിനെ നശിപ്പിക്കാനായി നോമ്പുനോറ്റു നടക്കുന്ന ഈ ഫെമിനിച്ചികൾക്കെന്നല്ല, സാക്ഷാൽ പരമശിവനുപോലും ഇനി കഴിയില്ല. കാരണം മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്. സത്യം ജയിക്കും. സത്യമേവ ജയതേ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP