Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗേറ്റിന് പുറത്ത് കാത്ത് നിന്ന് ആരാധികമാർ; പുറത്തേക്ക് പോകാനായി മമ്മൂക്ക വീടിന് പുറത്തെത്തിയതോടെ ആർപ്പുവിളി; ദുൽഖർ എവിടെ എന്ന ആരാധികമാരുടെ ചോദ്യത്തിന് കുളിക്കാൻ പോയെന്ന മറുപടിയുമായി താരം; സോഷ്യൽമീഡിയ വഴി വൈറലാകുന്ന വീഡിയോ കാണാം

ഗേറ്റിന് പുറത്ത് കാത്ത് നിന്ന് ആരാധികമാർ; പുറത്തേക്ക് പോകാനായി മമ്മൂക്ക വീടിന് പുറത്തെത്തിയതോടെ ആർപ്പുവിളി; ദുൽഖർ എവിടെ എന്ന ആരാധികമാരുടെ ചോദ്യത്തിന് കുളിക്കാൻ പോയെന്ന മറുപടിയുമായി താരം; സോഷ്യൽമീഡിയ വഴി വൈറലാകുന്ന വീഡിയോ കാണാം

കൊച്ചിയിലെ പനമ്പള്ളി നഗറിലാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും താമസം. മുമ്പ് മമ്മൂട്ടിയെ കാണാനായി മാത്രമാണ് വീടിന് പുറത്ത് ആളുകൾ കൂട്ടം കൂടി നില്ക്കാറുള്ളുതെങ്കിൽ ഇപ്പോൾ ദുൽഖറിനെ കാത്തും ആരാധികമാരടക്കം നിരവധി പേരാണ് വീടിന് മുമ്പിൽ തടിച്ചുകൂടുന്നത്.

ഇപ്പോഴിതാ വീട്ടിന് മുമ്പിൽ ആരാധകർ എത്തിയപ്പോഴുള്ള വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ ഗേറ്റിന് പുറത്ത് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടികൾ ഉൾപ്പെടെ ഒരു കൂട്ടം ആരാധകർ. ആ വരവിനായ് കാത്തു നിന്ന ആരാധകർക്കു മുന്നിലേക്ക് ആദ്യമെത്തിയത് മെഗാ സ്റ്റാർ മമ്മൂക്കയായിരുന്നു.

പുറത്തേക്ക് പോകാനായി കാറിലേക്ക് കയറാനെത്തിയ നടനോട് ആരാധകർദൂൽഖർ എവിടെ? എന്ന് ചോദിക്കുന്നതും. ദുൽഖർ കുളിക്കുകയാണെന്നായിരുന്നു മമ്മൂട്ടി മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം.എന്നാലും വേണ്ടില്ല, കുളിച്ച് കഴിഞ്ഞിട്ട് കാണാം' എന്നും ആരധകർ പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP