Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്രൊയേഷ്യയുടെ വിജയത്തോടൊപ്പം രാജ്യത്തിന്റെ പ്രസിഡന്റും ലോകത്തിന്റെ കണ്ണാടിയിൽ; സുന്ദരിയായ പ്രസിഡന്റിന്റേതെന്നു പറഞ്ഞ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഒരു മോഡലിന്റെ ബിക്കിനി ചിത്രങ്ങൾ; 27 വയസ്സുമാത്രം പ്രായമുള്ള രാജ്യത്തിന്റെ 50 തികയാത്ത സുന്ദരിയായ വനിതാ പ്രസിഡന്റിനും രക്ഷയില്ലാതായപ്പോൾ

ക്രൊയേഷ്യയുടെ വിജയത്തോടൊപ്പം രാജ്യത്തിന്റെ പ്രസിഡന്റും ലോകത്തിന്റെ കണ്ണാടിയിൽ; സുന്ദരിയായ പ്രസിഡന്റിന്റേതെന്നു പറഞ്ഞ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഒരു മോഡലിന്റെ ബിക്കിനി ചിത്രങ്ങൾ; 27 വയസ്സുമാത്രം പ്രായമുള്ള രാജ്യത്തിന്റെ 50 തികയാത്ത സുന്ദരിയായ വനിതാ പ്രസിഡന്റിനും രക്ഷയില്ലാതായപ്പോൾ

മോസ്‌കോ: ഫിഫ ലോകകപ്പിൽ ലോകത്തിന്റെ ആവേശമായ ക്രൊയേഷ്യ ലോകത്ത് ശ്രദ്ധേയമായതിന് പിന്നാലെ രാജ്യത്തെ സുന്ദരിയായ വനിതാ പ്രസിഡന്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 

ക്രൊയേഷ്യൻ വനിതാ പ്രസിഡന്റും 50 കാരിയായ കൊലിണ്ട ഗ്രാബർ കിതറോവിക്കിന്റെ ബിക്കിനി ചിത്രങ്ങളെന്ന പേരിൽ ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ സുന്ദരിയായ പ്രസിഡന്റ് ചർച്ചായയത്. രാജ്യത്തെ പ്രസിഡന്റിന്റെ ബിക്കിനി ചിത്രങ്ങളെന്ന രീതിയിൽ പ്രചരിച്ച ചിത്രം പിന്നീട് പ്രസിഡന്റിന്റേതല്ലെന്നു തിരിച്ചറിയുകയായിരുന്നു. 

പ്രസിഡന്റിന്റെ ചിത്രം എന്ന പേരിൽ പ്രചരിച്ചത് ക്രൊയേഷ്യയിലെ പ്രമുഖ മോഡലായ 36കാരി കോക്കോ ആസ്റ്റിന്റെ ബിക്കിനി ചിത്രങ്ങളായിരുന്നു. മോഡലും മ്യൂസിക്കൽ ആക്ടറും കൂടിയായ മോഡലിന്റെ ബിക്കിനി ചിത്രങ്ങൾ വ്യാപകമായി പ്രസിഡന്റിന്റെ പേരിലെന്ന വ്യാജേന പ്രചരിച്ചതോടെ വാദങ്ങൾ തള്ളി പ്രസിഡന്റ് തന്നെ രംഗത്തെത്തുകയായിരുന്നു.

2015ൽ സമാനമായ രീതിയിൽ ഇവർക്കെതിരെ ഇത്തരത്തിൽ ഗോസിപ്പ് വന്നിരുന്നു. ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച ചടങ്ങിസെ ഫോട്ടോ ഷൂട്ടിനിടയിൽ അനുമോദന ചടങ്ങിനെത്തിയ ഇവാൻ സോനിമർ സിറാക്കിന്റെ പാന്റ് ഊരിപോയതും പ്രസിഡന്റ് ഇത് ശ്രദ്ധിക്കുന്നതുമായിരുന്നു ചിത്രം. ചിത്രത്തിന് പേരിൽ വ്യാപകമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. 2015 ഫെബ്രുവരി 15 നാണ് ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി കൊലിന്ദ സത്യപ്രതിജ്ഞ ചെയ്തത്.

നേരത്തെ ലോകകപ്പിൽ റഷ്യയെ മറികടന്ന് സൈമിഫൈനലിലേക്ക് ക്രൊയേഷ്യ മുന്നേറിയത് ആഘോഷിക്കുന്ന ക്രൊയേഷ്യൻ പ്രസിഡന്റിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമായിരുന്നു. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ സാന്നിദ്ധ്യത്തിൽ വിജയം ആഘോഷിക്കുന്ന ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റേഡിയത്തിലെ വിഐപി ബോക്‌സിൽ ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോവിനേയും സാക്ഷിയാക്കിയാണ് കിറ്ററോവിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ദേശീയ ടീമിന് ഒപ്പം നൃത്തം ചെയ്തും ഇവർ രാജ്യത്തിന്റെ ആഘോഷിച്ചു.

പ്രസിഡന്റ് ആണെന്നത് കണക്കിലെടുക്കാതെയുള്ള കിറ്ററോവിച്ചിന്റെ വിജയാഘോഷത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. ഡെന്മാർക്കിന് എതിരായ മത്സരത്തിലും ടീമിന് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തിൽ എത്തിയ പ്രസിഡന്റിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP